Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പെങ്ങള്‍മാരില്‍ ഒരാള്‍ കൊണ്ടുപോകും... ഫൈനലില്‍ കുടുംബപ്പോര്!!! ഫെഡററും ഫൈനലിൽ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത കിരീടം ഇത്തവണ അമേരിക്ക ഉറപ്പാക്കി. എന്നാല്‍ ഇതല്ല വാര്‍ത്ത. അമേരിക്കന്‍ ടെന്നീസിന്റെ പതാകാവാഹകരായ ആ രണ്ട് കറുത്ത സഹോദരിമാരില്‍ ഒരാളായിരിക്കും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തുക.

വീനസ് വില്യംസും സെറീന വില്യംസും- ടെന്നീസിലെ കരുത്തുറ്റ സഹോദരങ്ങളാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടുക. ഒന്പതാം തവണയാണ് രണ്ട് പേരും ഗ്രാന്‍സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2009 ലെ വിംബിള്‍ഡണ്‍ ഫൈനലിലാണ് സഹോദരിമാരുടെ പോരാട്ടം ഒടുവില്‍ കണ്ടത്.

Serema and Venus

മൂന്ന് പതിറ്റാണ്ടോളം നീളുന്ന ടെന്നീസ് സപര്യയില്‍ ചേച്ചിയും അനിയത്തിയും ചേര്‍ന്ന് സ്വന്തമാക്കിയിട്ടുള്ളത് 29 പ്രധാന കിരീടങ്ങളാണ്. കാലിഫോര്‍ണിയയുടെ കോകോ വാന്‍ഡെവേഗിനെ പരാജയപ്പെടുത്തിയാണ് വീനസ് ഫൈനലിലെത്തിയത്. ക്രൊയേഷ്യയുടെ മിര്‍ദാന ലൂസിക് ബറോനിയെ തോല്‍പിച്ച് സെറീന നേരത്തെ തന്നെ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയിരുന്നു.

വനിത സിംഗിള്‍സില്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് സെറീന വില്യംസ് ഉള്ളത്. വീനസ് ആകട്ടെ 17-ാം സ്ഥാനത്തും. റെക്കോര്‍ഡുകളുടെ കാര്യത്തില്‍ അനിയത്തിയാ സെറീനയാണ് മുന്നില്‍. 22 ഗ്രാന്‍സ്ലാം കിരീടങ്ങളുണ്ട് സെറീനയുടെ അക്കൗണ്ടില്‍. വീനസിന് ആറ് കിരീടങ്ങളും.

Roger Federer

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പുരുഷ സിംഗിള്‍സ് ഫൈനലും ഇത്തവണ ശ്രദ്ധേയമാകുമെന്ന് ഉറപ്പായി. സെമി ഫൈനലില്‍ വാവ്‌റിങ്കയെ തോല്‍പിച്ചാണ് ഫെഡറര്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഒരു ഗ്രാന്‍സ്ലാം കിരീടത്തിലും മുത്തമിടാന്‍ കഴിയാതെ പോയ ഫെഡററിന്റെ കിടിലന്‍ തിരിച്ചുവരവാണ് ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നടത്തിയത്.

Story first published: Thursday, January 26, 2017, 17:37 [IST]
Other articles published on Jan 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+