Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ് ടീമില്‍ ലിയാന്‍ഡര്‍ പേസ് തിരിച്ചെത്തി; ഭാംബ്രിയും സാനിയയും ഇല്ല

ദില്ലി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്തില്‍ ആരംഭിക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ നിന്നും ഇന്ത്യന്‍ ടെന്നീസ് താരം യൂക്കി ഭാംബ്രി പിന്മാറി. യുഎസ് ഓപ്പണില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിനായാണ് ഭാംബ്രിയുടെ പിന്മാറ്റം. അതേസമയം, വെറ്ററന്‍ താരം ലിയാഡന്‍ പേസ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

Leander Paes

ഭാംബ്രിയുടെ പിന്‍മാറ്റം ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. താരത്തിന്റെ തീരുമാനത്തെ അസോസിയേഷന്‍ അംഗീകരിക്കുകയും ചെയ്തു. ഭാംബ്രിക്കു പിന്നാലെ ഏഷ്യന്‍ ഗെയിംസിലെ മുന്‍ സ്വര്‍ണമെഡല്‍ ജേതാവ് സാനിയ മിര്‍സയും ഇത്തവണ കോര്‍ട്ടിലിറങ്ങില്ല. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സാനിയ.

രാംകുമാര്‍ രാമനാഥന്‍, പ്രജ്‌നേഷ് ഗുണേശ്വരന്‍, സുമിത് നഗല്‍, രോഹന്‍ ബോപണ്ണ, ദിവിജ് ശരണ്‍, ലിയാന്‍ഡര്‍ പേസ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ പുരുഷ ടീം. 2006 ദോഹ ഏഷ്യന്‍ ഗെയിംസില്‍ സാനിയ മിര്‍സയ്‌ക്കൊപ്പം മിക്‌സഡ് ഡബിള്‍സിലും, മഹേഷ് ഭൂപതിക്കൊപ്പം ഡബിള്‍സിലും സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് പേസ് ഇന്ത്യന്‍ ടീമിലെത്തുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ 8 മെഡലുകള്‍ നേടിയ 44 കാരനായ പേസിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാകും. ഡബിള്‍സില്‍ രോഹന്‍ ബോപണ്ണയ്‌ക്കൊപ്പവും മിക്‌സഡ് ഡബിള്‍സില്‍ അങ്കിത റെയ്‌നയ്‌ക്കൊപ്പവുമാകും പേസ് ഇത്തവണ ഇറങ്ങുക. അങ്കിത റെയ്‌ന, കര്‍മാന്‍ കൗര്‍, പ്രാര്‍ഥന, പ്രഞ്ജല, രുതുജ ഭോസ്ലെ, പ്രഞ്ജല യാദ്‌ലാപള്ളി, റിയ ഭാട്ടിയ എന്നിവരടങ്ങിയതാണ് ഇന്ത്യയുടെ വനിതാ ടീം.

Story first published: Tuesday, June 5, 2018, 9:51 [IST]
Other articles published on Jun 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+