വിംബിള്‍ഡണ്‍ യോഗ്യത: ഇന്ത്യന്‍ താരം അങ്കിത റെയ്‌ന രണ്ടാം റൗണ്ടില്‍
ലണ്ടന്‍: ഇന്ത്യന്‍ താരം അങ്കിത റെയ്‌ന വിംബിള്‍ഡണ്‍ ഗ്രാന്‍സ്ലാം ടെന്നിസ് യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. തുര്‍ക്കിയുടെ കാഗ്ല ബുയുകക്കേയെയാണ് അങ്കിത പരാജയപ്പെടുത്തിയത്. ഡബ്ല്യു.ടി.എ. റാങ്കിങ്ങില്‍ 171-ാം സ്ഥാനത്തുള്ള അങ്കിത 6-4, 6-3 എന്ന സ്‌കോറിനാണ് വിജയിച്ചത്.

വിംബിള്‍ഡണ്‍ ഫൈനലിസ്റ്റായ സബിന്‍ ലിസിക്കിയെ ഈ മാസം ആദ്യം കീഴടക്കിയതാണ് 26കാരിയായ അങ്കിതയുടെ കരിയറിലെ ഏറ്റവും വലിയ വിജയം. ലിസിക്കിയാണ് രണ്ടാം റൗണ്ടില്‍ അങ്കിതയുടെ എതിരാളി.
ഡബ്ല്യു.ടി.എ. റാങ്കിങ്ങില്‍ ആദ്യ 200-ല്‍ എത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ് ഇന്ത്യയിലെ ഒന്നാം റാങ്കുകാരിയായ അങ്കിത. നിരുപമ സഞ്ജീവ്, സാനിയ മിര്‍സ, ശിഖ ഒബ്‌റോയ്, സുനിതാ റാവു എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യക്കാര്‍. ഡബിള്‍സ് റാങ്കിങ്ങില്‍ അങ്കിത 159-ാം സ്ഥാനത്താണ്.
Story first published: Wednesday, June 26, 2019, 12:37 [IST]
Other articles published on Jun 26, 2019
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications