ഡ്യൂട്ടി ഫ്രീ ടെന്നീസ് വിജയക്കാഴ്ചകള്‍
ദുബായ്: ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അമേരിക്കയുടെ വീനസ് വില്യംസ് ആലീസ് കോര്‍നറ്റിനെ നേരിടും. വീനസിന്റെ സഹോദരി സെറീന വില്യംസിനെയാണ് ഫ്രഞ്ച് താരമായ കോര്‍നറ്റ് സെമി ഫൈനലില്‍ തോല്‍പിച്ചത്. സ്‌കോര്‍: 6-4, 6-4.
ഡെന്‍മാര്‍ക്കിന്റെ കരോളിന വോസ്‌നിയാക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് വീനസ് കലാശക്കളിക്ക് യോഗ്യത നേടിയത്. സ്‌കോര്‍: 6-3, 6-2. സഹോദരിയും ഒന്നാം നമ്പര്‍ താരവുമായി സെറീനയെ അട്ടിമറിച്ച കോര്‍നറ്റിനെ തോല്‍പിക്കലാണ് ഫൈനലില്‍ വീനസിന്റെ മുന്നിലുളള വെല്ലുവിളി.
അട്ടിമറിക്കളികള്‍ കണ്ട ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലെ കാഴ്ചകളിലേക്ക്.

സെറീനയെ അട്ടിമറിച്ചു
ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വലിയ അട്ടിമറിയോടെ സെറീന വില്യംസിനെ തോല്‍പിച്ച ഫ്രഞ്ച് താരമായ ആലീസ് കോര്‍നറ്റ്. 6-4, 6-4 എന്ന് സ്‌കോറിനാണ് ആലീസ് സെറീനയെ മുട്ടുകുത്തിച്ചത്.

ക്വാര്‍ട്ടര്‍ ഈസി
ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജെലീന ജാങ്കോവിച്ചിനെ തോല്‍പിച്ച ശേഷം സെറീന വില്യംസ്.

ഫൈനലിന് വീനസ്
ഡെന്‍മാര്‍ക്കിന്റെ കരോളിന വോസ്‌നിയാക്കിയെ തോല്‍പിച്ച് ഫൈനലിലെത്തിയ വീനസ് വില്യംസിന്റെ ആഹ്ലാദ പ്രകടനം.

സൊറാന സിര്‍സ്റ്റി
ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനിടെ ഇറ്റലിയുടെ സാറ ഇറാനിക്കെതിരെ സെര്‍വ്വ് ചെയ്യുന്ന റൊമാനിയന്‍ താരം സൊറാന സിര്‍സ്റ്റി.

വീണ്ടും സെറീന
രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ സെറീന വില്യംസിന്റെ റിട്ടേണ്‍സ്. സെമി ഫൈനല്‍ വരെയെത്താനേ സെറീനയ്ക്ക് കഴിഞ്ഞുള്ളൂ.

സാനിയ മിര്‍സ
ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരമായ സാനിയ മിര്‍സയും കൂട്ടുകാരി ബെതാനി സാന്‍സും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications