Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അല്‍ ഖ്വയ്ദക്കെന്താ വിംബിള്‍ഡണില്‍ കാര്യം

ലണ്ടന്‍: ലോകം മുഴിവന്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ലഹരിയില്‍ ആണെങ്കിലും മറ്റ് ചില കായിക മത്സരങ്ങളും ഇവിടെ നടക്കുന്നുണ്ട്. ബ്രസൂക്കയുടെ ആവേശം ഇല്ലാതിരുന്നെങ്കില്‍ വാര്‍ത്തകളില്‍ നിറയുമായിരുന്ന ചില മത്സരങ്ങള്‍ ഇപ്പോള്‍ ഭീകരാക്രമണ ഭീഷണിയിലൂടെയാണ് വാര്‍ത്തയാകുന്നത്.

പറഞ്ഞുവരുന്നത് വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനെ കുറിച്ചാണ്. ലണ്ടനില്‍ നടക്കുന്ന വിംബിള്‍ഡിന് ഇപ്പോള്‍ അല്‍ഖ്വയ്ദയുടെ ഭീഷണിയുണ്ടന്നാണ് വാര്‍ത്തകള്‍.

Wimbledon

മത്സര വേദികളില്‍ അല്‍ഖ്വയ്ദ ബോംബ് വക്കാനാണത്രെ പദ്ധതി. പ്രമുഖ ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അല്‍ഖ്വയ്ദക്ക് നല്ല വേരോട്ടമുള്ള സ്ഥലമാണ് ബ്രിട്ടണ്‍ എന്നതും ആശങ്ക കൂട്ടുന്നുണ്ട്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ലോകത്തെ ഞെട്ടിക്കുന്ന ആക്രമണത്തിന് അല്‍ഖ്വയ്ദ കോപ്പുകൂട്ടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതുമായി ചേര്‍ത്തുവക്കുമ്പോള്‍ വിംബിള്‍ഡണ്‍ വേദി ആക്രമിക്കപ്പെടാനുള്ള സാധ്യത ഏറെയാണത്രെ.

ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ വിംബിള്‍ മത്സരങ്ങള്‍ കാണാനെത്തുന്നുണ്ട്. കൂടാതെ ബ്രീട്ടീഷ് രാജകുടുംബാംഗങ്ങളും കളികാണാനെത്തും. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് വിംബിള്‍ഡണ്‍ വേദികള്‍ക്ക് ഒരുക്കാറുള്ളത്. അല്‍ഖ്വയ്ദ ഭീഷണിയുള്ള സാഹചര്യത്തില്‍ ഇത്തവണ സുരക്ഷ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്.

Story first published: Wednesday, June 25, 2014, 11:28 [IST]
Other articles published on Jun 25, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+