Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

US Open: സേംദേവിനു ശേഷം സുമിത്, രണ്ടാം റൗണ്ട് ബെര്‍ത്ത്- ഗ്രാന്റ്സ്ലാമില്‍ ഇന്ത്യക്ക് അഭിമാനനിമിഷം

ന്യൂയോര്‍ക്ക്: യുഎഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കു അഭിമാന മുഹൂര്‍ത്തം. ഇന്ത്യന്‍ താരം സുമിത് നഗല്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം റൗണ്ടിലേക്കു മുന്നേറി. ഏഴു വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ താരം ഏതെങ്കിലുമൊരു ഗ്രാന്റ്സ്ലാമില്‍ സിംഗിള്‍സ് വിഭാഗത്തില്‍ രണ്ടാം റൗണ്ട് കളിക്കുന്നത്. 2013ല്‍ സോംദേവ് ദേവ് വര്‍മനായിരുന്നു അവസാനമായി ഈ നേട്ടത്തിന് അവകാശിയായത്. അന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ എന്നിവയിലെല്ലാം താരം രണ്ടാം റൗണ്ടിലെത്തിയിരുന്നു.

1

ലോക റാങ്കിങില്‍ 128ാം സ്ഥാനത്തുള്ള ആതിഥേയ താരം ബ്രാഡ്‌ലി ക്ലാണിനെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു മറികടന്നാണ് നഗല്‍ യുഎഎസ് ഓപ്പണിന്റെ രണ്ടാം റൗണ്ടിലേക്കു ടിക്കറ്റെടുത്തത്. സ്‌കോര്‍: 6-1, 6-3, 3-6, 6-1. കളിയുടെ തുടക്കം മുതല്‍ ഉജ്ജ്വല ഫോമിലായിരുന്നു 23 കാരനായ ഇന്ത്യന്‍ താരം. ആദ്യത്തെ രണ്ടു സെറ്റുകള്‍ അനായാസമാണ് നഗല്‍ പോക്കറ്റിലാക്കിയത്. മൂന്നാം സെറ്റില്‍ അമേരിക്കന്‍ താരം തിരിച്ചടിച്ചെങ്കിലും നാലാം സെറ്റില്‍ വീണ്ടും കത്തിക്കയറിയ നഗല്‍ എതിരാളിയെ നിലംതൊടീക്കാതെ മല്‍സരം സ്വന്തമാക്കി. നാലാം സെറ്റില്‍ 5-0ന് മുന്നിലെത്തിയ ഇന്ത്യന്‍ താരത്തിനു മുന്നില്‍ ക്ലാണിന് മറുപടിയില്ലായിരുന്നു. ഒരു ഗെയിം നേടി അമേരിക്കന്‍ താരം കളിയിലേക്കു തിരികെ വരാന്‍ ശ്രമിച്ചെങ്കിലും അടുത്ത ഗെയിം നേടി നഗല്‍ രണ്ടാം റൗണ്ടിലേക്കുള്ള ടിക്കറ്റ് പിടിച്ചുവാങ്ങി.

കരിയറിലെ ആദ്യത്തെ ഗ്രാന്‍സ്ലാം വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്നു നഗല്‍ ട്വിറ്ററില്‍ കുറിച്ചു. ഒരിക്കലും മറക്കാനാവാത്ത മല്‍സരമാണിത്. തീര്‍ച്ചായും ഇതു വളരെ സ്‌പെഷ്യലായ മുഹൂര്‍ത്തം കൂടിയാണ്. ആശംകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി. അടുത്ത മല്‍സരം വ്യാഴാഴ്ചയാണ്. വളരെ രസകരമായ മല്‍സരമായിരിക്കും ഇതെന്നും താരം ട്വീറ്റ് ചെയ്തു. ലോക പുരുഷ സിംഗിള്‍സ് റാങ്കിങില്‍ 122ാം സ്ഥാനത്താണ് നഗല്‍. രണ്ടാംറൗണ്ടില്‍ ഓസ്ട്രിയയുടെ ഡൊമിനിക്ക് തിയെം- സ്‌പെയിനിന്റെ യുവാം മ്യുനാര്‍ എന്നിവര്‍ തമ്മിലുള്ള മല്‍സരത്തിലെ വിജയിയാണ് ഇന്ത്യന്‍ താരത്തെ എതിരാളി.

Story first published: Wednesday, September 2, 2020, 10:31 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+