ഫെറര്‍ പിന്മാറി; നദാല്‍ മുന്നേറി
നിലവിലെ ലോക ഒന്നാം നമ്പറായ സ്പെയിനിന്റെ റാഫേല്‍ നദാലിന്റെ രണ്ടാംറൗണ്ടിലേക്കുള്ള മുന്നേറ്റം മല്‍സരം പൂര്‍ത്തിയാക്കാതെയായിരുന്നു. നാട്ടുകാരനായ ഡേവിഡ് ഫെറര്‍ രണ്ടാം സെറ്റിനിടെ പരിക്കേറ്റ് പിന്മാറിയതാണ് നദാലിന്റെ മുന്നേറ്റം അനായാസമാക്കിയത്.
ഒന്നാംസെറ്റ് നദാല്‍ 6-3ന് പിടിച്ചെടുത്തിരുന്നു. രണ്ടാംസെറ്റില്‍ തിരിച്ചുവരവ് നടത്തുന്നതിനിടെയാണ് പരിക്കേറ്റ് ഫെറര്‍ പിന്മാറിയത്. നദാലിനെതിരേ 3-4ന് രണ്ടാം സെറ്റ് ലീഡ് ചെയ്യുകയായിരുന്നു ഫെറര്‍.
വില്ല്യംസ് സഹോദരിമാര്‍ രണ്ടാംറൗണ്ടില്‍
അമേരിക്കന്‍ സൂപ്പര്‍ താരം സെറീന വില്ല്യംസ് പോളണ്ടിന്റെ മാഗ്ഡ ലിനെറ്റയെയാണ് ഒന്നാംറൗണ്ടില്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം. സ്കോര്‍: 6-4, 6-0.
റഷ്യയുടെ സെറ്റ്ലാന കുസ്നെറ്റ്സോവയെയാണ് ഒന്നാംറൗണ്ടില്‍ അമേരിക്കന്‍ താരമായ വീനസ് വില്ല്യംസ് പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 5-7, 6-3.
ലോക ഒന്നാം നമ്പറെ അട്ടിമറിച്ച് എസ്റ്റോണിയന്‍ താരം
ഒന്നാംദിനത്തിലെ ഏക അട്ടിമറിയായിരുന്നു വനിതകളിലെ നിലവിലെ ലോക ഒന്നാം നമ്പര്‍ താരമായ റൊമാനിയയുടെ സിമോണ ഹലെപ്പിന്റെ തോല്‍വി. എസ്റ്റോണിയയുടെ കായ കനേപ്പിയാണ് 6-2, 6-4 എന്ന സ്കോറിന് ഹലെപ്പിനെ വീഴ്ത്തിയത്.
മുറേ, ഡെല്‍പോര്‍ട്ടോ, വാവ്റിന്‍ക
ബ്രിട്ടന്റെ ആന്‍ഡി മുറേ ഓസ്ട്രേലിയയുടെ ജെയിംസ് ഡക്ക് വര്‍ത്തിനെ 6-7, 6-3, 7-5, 6-3നും മൂന്നാം സീഡായ അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍പോര്‍ട്ടോ അമേരിക്കയുടെ ഡൊണാള്‍ഡ് യങിനെ 6-0, 6-3, 6-4നും സ്വിറ്റ്സര്‍ലാന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്റിന്‍ക എട്ടാം സീഡായ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ 6-3, 6-2, 7-5നും തോല്‍പ്പിക്കുകയായിരുന്നു.
അമേരിക്കയുടെ ജോണ്‍ ഇസ്നര്‍ നാട്ടുകാരനായ ബ്രാഡ്ലി ക്ലഹാനെ 7-6, 6-3, 6-4 എന്ന സ്കോറിനും ഓസ്ട്രിയയുടെ ഡൊമിനിക് തിയെം ബോസ്നിയയുടെ മിര്‍സ ബാസികിനെ 6-3, 6-1, 6-4 എന്ന സ്കോറിനും പരാജയപ്പെടുത്തി.
വിജയത്തോടെ തുടങ്ങി സ്റ്റെഫെന്‍സ്
വനിത സിംഗിള്‍സില്‍ നിലവിലെ ജേതാവായ അമേരിക്കയുടെ സ്ലൊഹാനെ സ്റ്റെഫെന്‍സ് 6-1, 7-5 എന്ന സ്കോറിന് റഷ്യയുടെ എഗേനിയ റോഡിനയെയാണ് പരാജയപ്പെടുത്തിയത്.
ബെലാറസിന്റെ വിക്ടോറിയ അസരെന്‍ക സ്ലൊവാക്യയുടെ വിക്ടോറിയ കുസ്മോവയെ 6-3, 7-5നും ഉക്രെയ്നിന്റെ എലിന സിറ്റോലിന അമേരിക്കയുടെ സാചിയ വിക്കേറിയെ 6-3, 1-6, 6-1നും ചെക്ക് റിപബ്ലിക്കിന്റെ കരോലിന പ്ലിസ്കോവ കസാക്കിസ്താന്റെ സാറിന ഡിയാസിനെ 6-4, 7-6നും തോല്പ്