ആ ചെറുപ്പക്കാരന്റെ ജീവനെടുത്തു, പ്ലസ് ടു പോലും പാസായിട്ടില്ല, ആൾമാറാട്ടം നടത്തി ജീവിക്കുന്നു; ചർച്ചയായി കെനീഷ!

By Ranjina P Mathew

കെനീഷ ഫ്രാൻസിസ് എന്ന പേര് സിനിമാ പ്രേമികൾക്ക് സുപരിചിതമായത് നടൻ രവി മോഹന്റെ പേരിനൊപ്പം ചേർക്കപ്പെട്ടശേഷമാണ്. രവിയും ഗായിക കെനീഷയുമായി അടുപ്പത്തിലാണെന്നാണ് അഭ്യൂഹങ്ങൾ. അത് ശരിവെക്കുന്ന രീതിയിൽ ഇരുവരും പൊതുവേ​ദികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. ഭാര്യ ആർതിയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷമാണ് രവിയുടെ ജീവിതത്തിലെ അവിഭാജ്യഘടകമായി കെനീഷ മാറിയത്. അടുത്തിടെ രവി കേന്ദ്ര കഥാപാത്രമായ പരാശക്തി മൂവിയുടെ പ്രമോഷനായി വിവിധ ഇടങ്ങളിൽ സഞ്ചരിച്ചപ്പോഴെല്ലാം കെനീഷ ഒപ്പമുണ്ടായിരുന്നു.

എല്ലാ ടെന്‍ഷനും മാറും അവനെ കാണുമ്പോള്‍! അവനെന്ത് ചെയ്താലും കൈയ്യടി! ഓമി വന്ന ശേഷമുള്ള മാറ്റങ്ങള്‍

ഇപ്പോഴിതാ കെനീഷയെ പറ്റി യുട്യൂബ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടൊരു കമന്റാണ് ചർച്ചയാകുന്നത്. കെനീഷയ്ക്ക് അധികമാർക്കും അറിയാത്ത ഒരു ഭൂതകാലമുണ്ടെന്നും പലരുടേയും ജീവിതം തകരാൻ കെനീഷ കാരണമായിട്ടുണ്ടെന്നും കമന്റിൽ പറയുന്നു. ആ കമന്റിന്റെ പരിഭാഷ ഇങ്ങനെയാണ്... സാധാരണ ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഞാൻ കമന്റ് ചെയ്യാറില്ല.


kenisha francis
Photo Credit:

പക്ഷെ അടുത്ത കാലമായി കെനീഷയെ (യഥാർത്ഥ പേര്: സാന്ദ്ര സിതാര) കുറിച്ച് വളരെ അധികം സംസാരം വന്നത് കണ്ടപ്പോൾ എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയണമെന്ന് തോന്നി. പ്രത്യേകിച്ച് ഞാൻ വളരെ സ്നേഹിച്ച ഒരാളുടെ ജീവിതത്തെ ഇത് നേരിട്ട് ബാധിച്ചിട്ടുള്ളതുകൊണ്ട്. സാന്ദ്ര വളരെ ചെറുപ്പത്തിൽ തന്നെ എന്റെ അടുത്ത സുഹൃത്ത് ​ഗാരിയെ വിവാഹം കഴിച്ചു.

അവൾ അവന്റെ ജീവിതത്തിൽ വന്നതിനുശേഷം അവന്റെ കുടുംബം പൂർണ്ണമായും തകർന്നു. അവൻ മാനസീകമായി തകർന്നുപോയി. വിവാഹമോചനത്തിന് ശേഷം ​ഗാരി മദ്യപാനിയായി നിർഭാ​ഗ്യമെന്ന് പറയട്ടെ ഇന്ന് അവൻ നമ്മളോടൊപ്പം ഇല്ല. അവനെ അറിയാമായിരുന്ന പലരും വിചാരിക്കുന്നത് സാന്ദ്ര അവന്റെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ അവൻ ഇന്നും ജീവനോടെ ഉണ്ടാവും എന്നാണ്.

എന്നെങ്കിലും ഇത് സംഭവിക്കുമെന്ന് അറിയാമായിരുന്നു! സന്തോഷ വാര്‍ത്ത പങ്കുവെച്ച് റിമി ടോമി! പോസ്റ്റ് വൈറല്‍

മറ്റൊരു കാര്യം അവൾ ഇപ്പോൾ തന്നെ തന്നെ പൂർണ്ണമായും ആൾമാറാട്ടം നടത്തിയിരിക്കുന്നു എന്നതാണ്. പേര് മാറ്റി. സൈക്കോളജിസ്റ്റാണെന്ന് പറയുന്നു. ലണ്ടനിൽ ബിസിനസ് പഠിച്ചതായി അവകാശപ്പെടുന്നു. ഇവിടെ വരെ വേറൊരു എത്തിനിക്ക് ഐഡന്റിറ്റി വരെ അവകാശപ്പെടുന്നു. കാര്യങ്ങൾ വ്യക്തമാക്കാനായി പറയട്ടെ... അവൾ പറയുന്നതുപോലെ കെനിയൻ അല്ല. ബാം​ഗ്ലൂരിൽ നിന്നുള്ള ഒരു സാധാരണ പശ്ചാത്തലമുള്ള തമിഴ് പെൺകുട്ടിയാണ്.

എനിക്ക് അറിയാവുന്നതും മറ്റ് പലർക്കും ഉറപ്പിക്കാനാവുന്നതുമായ കാര്യമാണ്. അവൾ 12-ാം ക്ലാസ് പോലും പൂർത്തിയാക്കിയിട്ടില്ല. വിദേശത്ത് പഠിച്ചതെന്നത് അതിലേറെ വലിയ കാര്യമാണ്. ബാം​​ഗ്ലൂരിൽ അവൾക്കൊരു നീണ്ട ചരിത്രമുണ്ട്. തന്റെ ലുക്ക്സ് ആന്റ് ചാം ഉപയോഗിച്ച് ആളുകളോട് അടുത്ത് ചേരുക, അവരെ മാനസീകമായും സാമ്പത്തികമായും മാനിപ്പുലേറ്റ് ചെയ്യുക,


kenisha francis
Photo Credit:

പിന്നെ എല്ലാം തകർത്തിട്ട് വിട്ടുപോകുക അങ്ങനെ അങ്ങനെ. ​ഗാരി മാത്രമല്ല. ഇരകളായ വേറെയും ആളുകളുണ്ട്. എല്ലാവരെയും ഞാൻ വ്യക്തിപരമായി അറിയില്ല. പക്ഷെ കേട്ടറിഞ്ഞതിൽ നിന്ന് ഒരു വ്യക്തമായ സിമിലർ പാറ്റേൺ കാണാനുണ്ട്. ഇപ്പോൾ കൂടുതൽ ഭീകരം... ഇതേ കാര്യങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഈ പ്രാവശ്യം കൂടുതൽ പൊതുവേദികളിൽ അവൾ പ്രത്യക്ഷപ്പെടുന്നു.

കുടുംബം ഇല്ലാതാവുന്നു, സമാധാനം ഇല്ലാതാവുന്നു, ​ഗാരിയുടെ ജീവിതത്തിൽ സംഭവിച്ചതും ഇത് തന്നെയായിരുന്നു. ഇപ്പോൾ അത് വീണ്ടും ആവർത്തിക്കുകയാണ്. ഇത് വ്യക്തിപരമായ കഥകൾ പറയാനുള്ള സ്ഥലം അല്ലെന്ന് എനിക്ക് അറിയാം. പക്ഷെ ഒരാൾക്കെങ്കിലും ഇത് ഒരു വേക്കപ്പ് കാൾ ആകുമെങ്കിൽ മുന്നറിയിപ്പാകുമെങ്കിൽ ഇത് പറയാതെ ഇരിക്കാൻ എനിക്ക് കഴിയില്ല. ദയവായി അവളുടെ ബാ​ഗ്രൗണ്ട് പരിശോധിക്കുക.

മമ്മൂക്കയും ഇന്നസന്റേട്ടനും കൊടുത്ത കാശ് കൊണ്ട് കല്യാണം! ശ്രീനിയും വിമലയും ഒന്നിച്ച ആ ദിവസം: എം മോഹനൻ

വർഷങ്ങളായി അവളെ അറിയുന്ന ബാം​ഗ്ലൂരിലെ ആളുകളോട് സംസാരിക്കുക. നല്ലത് ഒന്നും കേൾക്കാൻ സാധ്യതയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അവൾ ശരിക്കും ഇപ്പോൾ കാണിക്കുകയും പറയുകയും ചെയ്യുന്നത് പോലൊരു ആളല്ല. പുറമെ കാണുമ്പോൾ ഡീസൻ്റായി തോന്നാമെങ്കിലും മറ്റുള്ളവരുടെ ജീവിതത്തിൽ അവൾ വരുത്തിയ നാശം വളരെ ആഴമേറിയതും വലുതുമാണ്.

കർമ എന്നൊന്നുണ്ട്. സമയം എടുത്താലും അത് എന്തായാലും നടക്കും എന്നായിരുന്നു കമന്റ്. കമന്റിലെ സത്യാവസ്ഥ എത്രത്തോളമാണെന്നത് വ്യക്തമല്ല. 2009ലാണ് രവി മോഹനും ആർതിയുമായുള്ള വിവാഹം നടന്നത്. 2024 സെപ്റ്റംബറിൽ ഇരുവരും ബന്ധം വേര്‍പെടുത്തി.

Credit: Filmibeat

Story first published: Wednesday, January 14, 2026, 10:25 [IST]
Other articles published on Jan 14, 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X