Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശുക്രനും ബുധനും ചേര്‍ന്ന് സൃഷ്ടിക്കും ലക്ഷ്മി നാരായണ രാജയോഗം: കൈയ്യൊഴിയാതെ നേട്ടങ്ങള്‍ക്കൊപ്പം സൗഭാഗ്യവും

ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോരുത്തരിലും സംഭവിക്കുന്നത്. അത് അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയി മാറാം. ഗ്രഹമാറ്റങ്ങളില്‍ ഓരോ മാസവും രാശി മാറുന്നു. ഇത് ശുഭകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ശുഭഗ്രഹങ്ങളാണ് ബുധനും ശുക്രനും ചേരുന്നതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നത്. ശുഭഗ്രഹങ്ങള്‍ ഒരുമിച്ചു ചേരുമ്പോള്‍ മംഗളകരമായ യോഗങ്ങള്‍ രൂപം കൊള്ളുന്നു.

മാര്‍ച്ച് 26-ന് ശുക്രനും ഏപ്രില്‍ 30-ന് ബുധനും മേടം രാശിയില്‍ പ്രവേശിക്കുമ്പോള്‍ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നു. ലക്ഷ്മി നാരായണ രാജയോഗം നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് എന്തൊക്കെയാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്നും നമുക്ക് നോക്കാം. സമ്പത്തും സൗഭാഗ്യവും സമൃദ്ധിയുമുള്ള ജീവിതം പ്രദാനം ചെയ്യുന്നതിന് ലക്ഷ്മിനാരായണ രാജയോഗം കാരണമാകുന്നു. അത് കൂടാതെ ഈ യോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.


Venus Mercury conjunction 2026

മേടം രാശി
മേടം രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗം നിങ്ങളുടെ കീര്‍ത്തിയും പ്രശസ്തിയും ഇരട്ടിയാക്കുന്നു. വിദേശത്ത് നിന്ന് ധാരാളം തൊഴിലവസരങ്ങള്‍ തേടി എത്തും. ജോലി ഇല്ലാത്തവര്‍ക്ക് പുതിയ ജോലിയും നേട്ടങ്ങളും തേടി എത്തും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. പഴയ കടങ്ങള്‍ വീട്ടുന്നതിനും കുടുംബത്തില്‍ അംഗീകാരം തേടി എത്തുന്നതിനും സാധ്യതയുണ്ട്. സന്തോഷകരമായ ജീവിതം നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പത്താം ഭാവത്തിലെ ലക്ഷ്മീ നാരായണ രാജയോഗം സാമ്പത്തിക മുന്നേറ്റം വര്‍ദ്ധിപ്പിക്കുന്നതിനും സാധ്യതയുണ്ട്. കട ബാധ്യതകളില്‍ നിന്ന് മുക്തി നേടുന്നതിനും നിക്ഷേപങ്ങളില്‍ ലാഭമുണ്ടാക്കുന്നതിനും യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുംയ കുടുംബത്തില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക ജീവിതത്തില്‍ കാര്യമായ മുന്നേറ്റം തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന സമയമാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പതിനൊന്നാം ഭാവത്തില്‍ ലക്ഷ്മി നാരായണ യോഗം ഭാഗ്യത്തെ കൊണ്ട് വരുന്നു. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് മാറി മറിയുന്നത്. ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശമ്പള വര്‍ദ്ധനവ് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തും. പല വിധത്തിലുള്ള ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. സമാധാനപരമായ ജീവിതം തേടി എത്തും. അനാവശ്യ ആശങ്കകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.


Venus Mercury conjunction 2026

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ യോഗം ശുഭകരമായ പല മാറ്റങ്ങള്‍ക്കുമാണ് തുടക്കമിടുന്നത്. പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ച് നില്‍ക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കടങ്ങള്‍ എല്ലാം വളരെ പെട്ടെന്ന് വീട്ടുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. പുതിയ തൊഴില്‍ അവസരങ്ങള്‍ എല്ലാം നിങ്ങളില്‍ തേടി എത്തും. പല തൊഴില്‍ അവസരങ്ങളും നിങ്ങള്‍ക്ക് മികച്ച് നില്‍ക്കും. അതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അഞ്ചാം ഭാവത്തില്‍ ലക്ഷ്മി നാരായണ യോഗം ഭാഗ്യവും പുരോഗതിയും തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും മംഗള കാര്യങ്ങള്‍ക്കുള്ള സാധ്യതയും ഉണ്ടാവുന്നു. നിക്ഷേപങ്ങളില്‍ നിന്നും ലോട്ടറിയില്‍ നിന്നും ലാഭം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തെ അല്‍പം ശ്രദ്ധിക്കണം. ലക്ഷ്മി നാരായണ രാജയോഗം നിങ്ങളുടെ ജീവിതത്തെ സന്തോഷത്തിലേക്ക് എത്തിക്കും.

Credit: Boldsky

Story first published: Monday, February 2, 2026, 12:20 [IST]
Other articles published on Feb 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+