സിലു ടോക്സ് എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധനേടിയ യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ സൽഹയും ഭർത്താവ് ഗഫൂറും വേർപിരിഞ്ഞത് അടുത്തിടെയാണ്. ഭർത്താവിനെ വിട്ട് മക്കളേയും കൂട്ടി താൻ മാറി താമസിക്കുകയാണെന്നും ഇനി ഒരുമിച്ചുള്ള ജീവിതം ഉണ്ടാകില്ലെന്നും സൽഹ സ്വന്തം ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്. വേർപിരിയാനുള്ള കാരണം സൽഹ വെളിപ്പെടുത്തിയിരുന്നില്ല. പക്ഷെ ഭർത്താവിന്റെ സ്വഭാവത്തെ കുറിച്ച് മുമ്പ് നൽകിയ പല അഭിമുഖങ്ങളിലും സൽഹ പറയാതെ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഗഫൂറിന്റെ യഥാർത്ഥ സ്വഭാവം വ്യക്തമാക്കുന്ന സിസിടിവി വദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നു. മക്കൾ നോക്കി നിൽക്കെ സൽഹയോട് കയർക്കുന്ന ഗഫൂറാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. രോഷാകുലനായ ഗഫൂർ കസേര അടക്കമുള്ള വീട്ടുപകരണങ്ങൾ ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

അഞ്ച് മക്കളാണ് സൽഹയ്ക്കുള്ളത്. ഭർത്താവ് തന്റെയോ മക്കളുടേയോ കാര്യങ്ങൾക്ക് വേണ്ടി പണം ചിലവഴിക്കാറില്ലെന്ന് സൽഹ മുമ്പ് പലപ്പോഴായി പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ വിവി പറഞ്ഞത് ഇങ്ങനെയാണ്... കുട്ടികൾ നോക്കി നിൽക്കുന്നുവെന്ന് ചിന്തിക്കാതെയാണ് ഗഫൂർ അക്രമാസക്തനായി ഓരോന്ന് വീട്ടിൽ കാണിച്ച് കൂട്ടിയത്.
സൽഹയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് ഇപ്പോൾ ആളുകൾക്ക് മനസിലാക്കുന്നുണ്ടാകും. ഇയാളെ പോലുള്ളവരുടെ തനിസ്വഭാവം ജനങ്ങൾ കാണണം. ഇനി ഒരിക്കലും ഇത്തരം തോന്നിവാസങ്ങൾ ഇവനെപ്പോലുള്ളവർ സ്ത്രീകളോട് ചെയ്യരുത്. ഈ വിഷയങ്ങളെ നടക്കുന്നതിന് ഇടയിലാണ് പുതിയ ചാനൽ ആരംഭിച്ച് ഊഞ്ഞാൽ കച്ചവടവുമായി ഗഫൂർ വന്നത്.
ഇവരുടെ വീട്ടിലെ പ്രശ്നത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അതുകൊണ്ട് തന്നെ ഇത് വെച്ച് നല്ല രീതിയിൽ മുതലെടുക്കാം കാശുണ്ടാക്കമല്ലോ. ഗഫൂറിന് ബിസിനസ് തുടങ്ങാൻ എല്ലാം ചെയ്ത് കൊടുത്തത് പോലും സൽഹയായിരുന്നു. ഫാമിലി ഇന്റർവ്യൂകളിൽ പമ്മി പമ്മി നിന്നയാളാണ് ഗഫൂർ. എന്നാൽ സ്വന്തമായി ചാനൽ തുടങ്ങിയപ്പോൾ സ്മാർട്ടായി നന്നായി സംസാരിക്കാൻ തുടങ്ങി.
ചാടി കയറി വന്ന് സൽഹയ്ക്ക് എതിരെ സംസാരിച്ചാൽ തനിക്ക് അത് നെഗറ്റീവാകുമെന്ന് ഗഫൂറിന് അറിയാം. അതുകൊണ്ടാണ് ബിസിനസിന് വേണ്ടി ആരംഭിച്ച ചാനൽ എന്ന രീതിയിൽ ആദ്യമൊക്കെ സംസാരിച്ചത്. പതിയെ ഇനി പ്ലേറ്റ് മാറ്റുന്നത് കാണാം. ഒറ്റ വീഡിയോ കൊണ്ട് ഇരുപതിനായിരം സബ്സ്ക്രൈബേഴ്സിനെയാണ് ഗഫൂർ നേടിയത്.

സൽഹയോടും മക്കളോടും മോശമായ പെരുമാറിയ ഇവന്റെ ചാനൽ ആരും പോയി സബ്സ്ക്രൈബ് ചെയ്യരുത്. അങ്ങനെ ചെയ്താൽ അവൻ അതിൽ നിന്നും പണമുണ്ടാക്കും. ഗാർഹിക പീഡനത്തിന് ഗഫൂറിന്റെ പേരിൽ കേസ് കൊടുക്കുകയാണ് വേണ്ടതെന്നും വിവി പറഞ്ഞു. പതിനേഴ് വയസിലാണ് ഗഫൂറിനെ സൽഹ വിവാഹം ചെയ്തത്. മുടങ്ങിപ്പോയ പഠനം സൽഹ പുനരാരംഭിച്ചത് യുട്യൂബ് വഴി സമ്പാദിച്ച് തുടങ്ങിയ ശേഷമാണ്.
അഞ്ച് മക്കളേയും സൽഹയാണ് ഇപ്പോൾ സംരക്ഷിക്കുന്നത്. ലോ സ്റ്റുഡന്റ് കൂടിയാണ് സൽഹ. സമൂഹം അറിയരുതെന്ന് വിചാരിച്ച് ആ സ്ത്രീ ഒരുപാട് മൂടി വെച്ച സത്യമാണ് സിസിടിവിയലൂടെ കണ്ടത്. ഇനിയൊന്തൊക്ക പുറത്ത് വരാൻ ഇരിക്കുന്നു. കുട്ടികൾക്ക് ബിസ്കറ്റ് പോലും വാങ്ങാൻ പൈസ ഇല്ലാതെ അലയുന്ന സമയത്താണ് സൽഹയുടെ യുട്യൂബ് വിജയിക്കുന്നത്.
പൈസ വന്നപ്പോൾ അഹങ്കാരം കൂടിയെന്ന് പറയുന്നവർ സത്യം ഒന്നും അറിയുന്നില്ല, ഒരു സ്ത്രീ മരിച്ച് കഴിഞ്ഞാൽ നീതി കിട്ടണമെന്ന് പറഞ്ഞ് കുറേ ആൾക്കാരെ കാണാം. എന്നാൽ അവൾ ജീവനോടെ ഇരിക്കുമ്പോൾ സമൂഹം വേട്ടയാടി കൊണ്ടേ ഇരിക്കും എന്നാണ് സൽഹയുടെ വീഡിയോകൾ വർഷങ്ങളായി കാണുന്നവർ പിന്തുണ അറിയിച്ച് കുറിച്ചത്.
Credit: Filmibeat