ഞാൻ എന്തൊക്കെയോ വെളിവില്ലാതെ പറയും അത് പിന്നീട് വലിയ വിവാദമാകും, പറയുന്നതിൽ പത്ത് ശതമാനം നുണ; രേണു സുധി

By Ranjina P Mathew

വിദേശത്തും സ്വദേശത്തും പ്രോ​ഗ്രാമുകളും ഉദ്ഘാടനങ്ങളും ഷൂട്ടിങുമെല്ലമായി തിരക്കിലാണ് രേണു സുധി. അടുത്തിടെയായി രേണു ഓൺലൈൻ മാധ്യമങ്ങളോട് പറയുന്ന പല കാര്യങ്ങളും വിവാദ​മായി മാറാറുണ്ട്. മൂന്നാം വിവാഹത്തെ കുറിച്ചാണ് ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ഏറെയും. രേണു മുസ്ലീം യുവാവിനെ വിവാഹം ചെയ്യാൻ പോകുന്നുവെന്ന തരത്തിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ കുറിച്ച് മീഡിയ ചോദിച്ചപ്പോൾ രേണു നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

പാർവതിയെ കല്യാണം കഴിക്കുമോ? ജയറാമേട്ടന്റെ അനിയത്തിയോട് ചോദിച്ചു; എല്ലാവരുടെയും സംശയമായിരുന്നു: ആശ ശരത്ത്

തൊണ്ണൂറ് ശതമാനവും തട്ടമിടാൻ സാധ്യതയുണ്ടന്ന് ഒരു പ്രസ്താവന ഫേസ്ബുക്കിൽ കണ്ടൂ... അത് സത്യമാണോ? എന്നാണ് മീഡിയ ചോദിച്ചത്. പത്ത് ശതമാനം നുണയാണ്. അങ്ങനെ ഞാൻ പറഞ്ഞിരുന്നവോ എവിടെയെങ്കിലും എന്ന് ചോ​ദിച്ചാൽ അത് കൊണ്ടാണല്ലോ ഇങ്ങനെയൊക്കെ വരുന്നത്.


Renu Sudhi

ഞാൻ എന്തൊക്കെയോ വെളിവില്ലാതെ പറയും. അത് പിന്നീട് വലിയ വിവാദമാകും എന്നായിരുന്നു രേണുവിന്റെ മറുപടി. സ്വന്തമായി ഭൂമി വാങ്ങാൻ ആ​ഗ്രഹിക്കുന്നുവെന്നും രേണു പറഞ്ഞു. കൊല്ലം സുധിയുടെ കുടുംബത്തിനായി ബിഷപ്പ് നോബിൾ ഫിലിപ്പ് നൽകിയ ഭൂമിയെ ചൊല്ലി വിവാദം നടക്കുന്നതിനിടെയാണ് സ്വന്തമായി സ്ഥലം വാങ്ങാൻ ആ​ഗ്രഹിക്കുന്നുവെന്ന് രേണു പറയുന്നത്. കറന്റ് ചാർജും കാര്യങ്ങളും വണ്ടിയുടെ ലോണുമെല്ലാം അടയ്ക്കുന്നത് ‍ഞാനാണ്.

കാറിന്റെ ലോൺ തീർന്നശേഷം പുതിയ ഒരു കാർ വാങ്ങാൻ ആ​ഗ്രഹമുണ്ട്. സ്വന്തമായി കുറച്ച് സ്ഥലവും വാങ്ങണം. കല്യാണം ആയോയെന്ന് ചോദിച്ചപ്പോൾ ഇല്ലായെന്നായിരുന്നു മറുപടി. വീട് വെക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ല. പക്ഷെ സ്ഥലം തീർച്ചയായും വാങ്ങും. അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് ചോദിച്ചാൽ ഒരു ലക്ഷമൊന്നുമില്ല.

വമ്പൻ സിനിമകൾക്ക് പണമിറക്കി, മരണം അവസാന സിനിമ റിലീസ് ചെയ്യാനിരിക്കെ; സിജെ റോയും സിനിമകളും

പക്ഷെ അമ്പതിനായിരം എങ്കിലും എപ്പോഴും അക്കൗണ്ടിൽ കാണും. മുമ്പ് അഞ്ഞൂറ് രൂപ പോലും അക്കൗണ്ടിൽ ഇല്ലായിരുന്നു. വണ്ടിക്ക് എല്ലാ മാസവും പണം അടയ്ക്കണമല്ലോ രേണു കൂട്ടിച്ചേർത്തു. സുധിയുടെ സുൃത്തുക്കളിൽ ചിലർ ഇപ്പോഴും വിശേഷങ്ങൾ അറിയാൻ വിളിക്കാറുണ്ടെന്നും രേണു പറയുന്നു. ബിനീഷ് ബാസ്റ്റിൻ അടുത്തിടെ വിളിച്ചിരുന്നു. വിവാഹം ക്ഷണിക്കാൻ വിളിച്ചതാണ്. വരാൻ ശ്രമിക്കാമെന്ന് പറഞ്ഞു. നോബി ചേട്ടനുമായി ഞാൻ നല്ല കൂട്ടാണ്.

ഇടയ്ക്ക് വിളിക്കും. വിശേഷങ്ങളൊക്കെ ചോദിക്കും. അവരൊക്കെ വിളിക്കുന്നത് എനിക്ക് സന്തോഷമാണ്. ആരും ഒന്നും തരണ്ട എന്റെ കയ്യിൽ കോടികളോ ലക്ഷങ്ങളോ ഉണ്ടെന്നല്ല ഞാൻ പറയുന്നത്. എന്റെ കുഞ്ഞുങ്ങൾക്ക് ആഹാരം കഴിക്കാനുള്ള വരുമാനം ദൈവം സഹായിച്ച് എന്റെ കയ്യിൽ ഇപ്പോഴുണ്ട്. ദൈവം തന്നതാണ് അത്.


Renu Sudhi

ഞാൻ എന്റെ മിടുക്കുകൊണ്ട് നേടിയതല്ല. സുധി ചേട്ടന്റെ കൂടെയുണ്ടായിരുന്നവർ വിളിച്ച് വിശേഷം തിരക്കുന്നത് വലിയ കാര്യമാണ്. എനിക്ക് അങ്ങോട്ട് വിളിക്കാൻ കഴിയില്ല... അവരൊക്കെ വലിയ വലിയ സെലിബ്രിറ്റികളാണ്. പക്ഷെ അവർ ഇങ്ങോട്ട് വിളിച്ച് അന്വേഷിച്ചാൽ എനിക്ക് സന്തോഷമേയുള്ളു രേണു പറഞ്ഞു. തനിക്ക് ഏറ്റവും ആരാധന തോന്നിയ നടനെ കുറിച്ചും രേണു മനസ് തുറന്നു. എനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന നടൻ ജയനായിരുന്നു.

എനിക്ക് അദ്ദേഹ​ത്തോട് ഭയങ്കര പ്രണയമായിരുന്നു. സുധി ചേട്ടൻ ഇടയ്ക്കൊക്കെ ജയന്റെ ശബ്ദത്തിൽ സംസാരിക്കുമായിരുന്നു. ഇക്കാര്യം ഓപ്പണായി സുധി ചേട്ടനോട് പറഞ്ഞപ്പോൾ എന്നെ അത്ഭുതത്തോടെ നോക്കി. ഇതിന്റെ പേരിൽ വഴക്ക് നടക്കുമായിരുന്നു. ഞാൻ ജനിക്കുന്നതിനും പത്ത്, പതിനഞ്ച് വർഷം മുമ്പ് അദ്ദേഹം മരിച്ചുപോയല്ലോ.

നവാസിനെ കണ്ട് കണ്ണ് നിറഞ്ഞ് രഹനയും മക്കളും! 'പ്രകമ്പനം' കാണാന്‍ തിയേറ്ററിലേക്കെത്തിയപ്പോള്‍

അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ജനിച്ചിരുന്നെങ്കിലെന്ന് ഒരുപാട് ​ആ​ഗ്രഹിച്ചിട്ടുണ്ട്. പ്രണയമെന്നോ ആരാധനയെന്നോ അല്ല ഭ്രാന്തമായ ഇഷ്ടമെന്ന് പറയാം. ജയനെ ഭയങ്കര ഇഷ്ടമായിരുന്നു എന്നായിരുന്നു രേണുവിന്റെ മറുപടി.

Credit: Filmibeat

Story first published: Saturday, January 31, 2026, 8:58 [IST]
Other articles published on Jan 31, 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X