ചൊവ്വയുടെ മാറ്റത്തില്‍ തരിച്ചിരിക്കുന്നവര്‍: ഒട്ടും പ്രതീക്ഷിക്കാത്ത ദുരിതങ്ങള്‍ കാത്തിരിക്കും 4 രാശിക്കാര്‍

By Sangeetha

ചൊവ്വയെ പൊതുവേ മോശം ഫലങ്ങള്‍ നല്‍കുന്ന ഒരു രാശിയായാണ് കണക്കാക്കുന്നത്. കാരണം ചൊവ്വയുടെ ദുര്‍ബലത്വം നിങ്ങളുടെ ജീവിതത്തില്‍ വളരെ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. കാരണം ചൊവ്വ നല്‍കുന്ന തീവ്ര ദുരിതങ്ങള്‍ അത്രയ്ക്ക് അധികമാണ്. പലപ്പോഴും ജ്യോതിഷ പ്രകാരം ചൊവ്വയുടെ മിഥുനം രാശിയിലേക്കുള്ള മാറ്റം അല്‍പം ദോഷങ്ങളെയാണ് കൊണ്ട് വരുന്നത്. ചൊവ്വയുടെ മിഥുനം രാശിയിലേക്കുള്ള മാറ്റത്തില്‍ കരുതലോടെ നീങ്ങേണ്ട രാശിക്കാരുണ്ട്

ഓഗസ്റ്റ് മാസത്തിലാണ് ചൊവ്വ മിഥുനത്തിലേക്ക് എത്തുന്നത് എങ്കിലും ചില ഘട്ടങ്ങളില്‍ അതിന് മുന്‍പ് തന്നെ ചൊവ്വ ചില ദോഷഫലങ്ങളെ നിങ്ങളിലേക്ക് എത്തിക്കും. പലപ്പോഴും ചൊവ്വ ദുര്‍ബലമാണെങ്കില്‍ കോപം, സ്വത്തുതര്‍ക്കങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ നേരിടേണ്ടിവരാം. അത് കൂടാതെ 12 രാശിക്കാരിലും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലങ്ങള്‍ ഈ സമയം സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.


Mars Transit in Gemini 2026

മിഥുനം രാശി:
മിഥുനം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം നടക്കുന്നത് ലഗ്നത്തിലാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ മോശം ഫലങ്ങളെ പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല മോശം സമയം കൂടിയാണ് ഇത് വഴി നിങ്ങള്‍ക്കുണ്ടാവുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നൊഴിയാതെ നിങ്ങളെ ബാധിക്കുന്നു. പലപ്പോഴും കടങ്ങള്‍ കുന്നുകൂടുന്ന അവസ്ഥയുണ്ടാവും. ജോലിയുടെ കാര്യത്തില്‍ സ്ഥിരതയില്ലാത്തത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ തൃപ്തരായിരിക്കുകയില്ല. അത് മാത്രമല്ല നിങ്ങള്‍ വിട്ടു നിന്നാലും പ്രശ്‌നങ്ങള്‍ തേടി വരും. ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ ഇരട്ടായിക്കുന്നു. സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കാം.

മീനം രാശി:
മീനം രാശിക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലൂടെയാണ് ചൊവ്വ സഞ്ചരിക്കുന്നത്. അത് കൂടാതെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നിങ്ങളെ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളെ ബാധിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ നിസ്സാരമാക്കിയാല്‍ പിന്നീട് ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ വഴക്കുകളും ബുദ്ധിമുട്ടുകളും തേടി എത്തും. സാമ്പത്തിക സ്ഥിതി നിങ്ങളെ ബാധിക്കും.


Mars Transit in Gemini 2026

ധനു രാശി:
ധനു രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് ചൊവ്വയുടെ രാശി മാറ്റം സംഭവിക്കുന്നത്. ഇത് അശുഭകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നതാണ്. പഴയ കടങ്ങള്‍ വീണ്ടും നിങ്ങളെ അസ്വസ്ഥതപ്പെടുത്തും. ശത്രുക്കള്‍ ശക്തി പ്രാപിക്കുകയും ജീവിതത്തില്‍ പാരാജയത്തിലേക്ക് എത്തുകയും ചെയ്യും. കോടതിയില്‍ നിന്ന് പല വിധത്തിലുള്ള പ്രതികൂല നടപടികള്‍ ഏറ്റെടുക്കേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ കരുതുന്നതിനേക്കാള്‍ പ്രശ്‌നത്തിലേക്കാണ് എത്തിക്കുന്നത്. വാഹനം ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ ചെലുത്തണം. പണം കടം വാങ്ങുന്നതും കടം കൊടുക്കുന്നതും വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ സാമ്പത്തിക അടിത്തറ പ്രശ്‌നത്തിലാക്കുന്നു.

കര്‍ക്കടകം രാശി:
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തേയും പ്രശ്‌നത്തേയും സ്വാധീനിക്കും. അപ്രതീക്ഷിത യാത്രകള്‍ നടത്തേണ്ടി വരും. അത് പക്ഷേ നിങ്ങളില്‍ സാമ്പത്തിക നഷ്ടത്തിലേക്കാണ് എത്തിക്കുന്നതും. ശാരീരിക ബുദ്ധിമുട്ടുകളും നിങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കും. അത് കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുകളും നിങ്ങളെ കാത്തിരിക്കുന്നത് ഈ സമയത്താണ്. കടം വാങ്ങുന്നതിനും കടം കൊടുക്കുന്നതിനും അല്‍പം ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ പല കാര്യത്തിലും ഉണ്ടാവുന്നത് പ്രശ്‌നങ്ങള്‍ ഇരട്ടിയാക്കുന്നു.

Credit: Boldsky

Story first published: Monday, February 9, 2026, 13:45 [IST]
Other articles published on Feb 9, 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X