ഡിവോഴ്സ് എളുപ്പമായിരുന്നില്ല, വലിയ ബിസിനസ് കുടുംബം, ഒത്തുപോകില്ലെന്ന് അമ്മ പറഞ്ഞപ്പോൾ: മംമ്ത മോഹൻദാസ്

By Abhinand Chandran

2011 ലായിരുന്നു ന‌ടി മംമ്ത മോഹൻദാസിന്റെ വിവാ​​ഹം. പ്രജിത്ത് പത്മനാഭൻ എന്ന ബിസിനസുകാരനുമായുള്ള ഈ വിവാഹ ബന്ധം 2012 ൽ നിയമപരമായി പിരിഞ്ഞു. വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മംമ്തയിപ്പോൾ. 21 വയസിലാണ് ഞാൻ സിനിമാ രം​ഗത്ത് വർക്ക് ചെയ്യാൻ തുടങ്ങുന്നത്. സിനിമാ രം​ഗത്തായതിനാൽ എപ്പോഴും നമുക്കൊപ്പം കുടുംബമുണ്ടാകും. എങ്ങനെ പേഴ്സണൽ ലെെഫിലേക്ക് ഫോക്കസ് ചെയ്യണമെന്ന് അറിയാതാകും. അന്ന് എന്റെ കയ്യിൽ ഫോണില്ല. അതിനാൽ നമ്പർ കെെമാറ്റം നടക്കില്ല. നമ്മൾ റിലേഷൻഷിപ്പിനെക്കുറിച്ച് മനസിലാക്കുക സിനിമയിലൂടെയാണ്. എല്ലാം പെട്ടെന്ന് സംഭവിക്കുമെന്ന് കരുതും. പക്ഷെ അങ്ങനെയല്ല. വിവാഹത്തിന് മുമ്പ് ഞാൻ കുറച്ച് പേരെ ഡേറ്റ് ചെയ്തിട്ടുണ്ട്.

അവളാണ് എന്നെക്കാൾ മൂത്തത്, ഇത്ത എന്നാണ് വിളിക്കേണ്ടത്, അഭിമാനം സമ്മതിക്കുന്നില്ല; ഡയാനയെ കുറിച്ച് അമീൻ

ആദ്യ വട്ടം കാൻസർ ബാധിച്ച് ചികിത്സിച്ച് മാറിയ ശേഷമാണ് ഞാൻ വിവാഹതിയാകുന്നത്. സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നിരുന്നു. വിവാഹിതയാകാനുള്ള കാരണം ഒരു സ്ത്രീയെന്ന നിലയിൽ എന്നിൽ നിന്നുള്ള എക്സ്പെക്ടേഷൻ പൂർത്തീകരിക്കുക എന്നായിരുന്നു. പെട്ടെന്ന് തന്നെ ജീവിതത്തിൽ മുന്നോട്ട് പോകണം എന്ന ചിന്ത. റിലേഷൻഷിപ്പിലായുള്ള പരിചയം എനിക്കില്ലായിരുന്നു.


Mamta Mohandas

മുൻ ഭർത്താവായ പ്രജിത്തിനെ കാണുന്നത് അവന്റെ ഇരട്ട സഹോദരിയുടെ വിവാഹത്തിനാണ്. ചെറുപ്പത്തിൽ കണ്ടിരുന്നു. 13-14 വയസിൽ കണ്ടിരുന്നു. ഞങ്ങൾ പെട്ടെന്ന് കണക്ടായത് ബാലിശമായ കാര്യങ്ങളിലാണ്. ഞങ്ങൾ രണ്ട് പേരും സ്കോർപിയോ ആണ്. നമുക്ക് വിവാഹം ചെയ്താലോ എന്ന് പ്രജിത്ത് ചോദിച്ചപ്പോൾ ഞാൻ അച്ഛനോട് സംസാരിക്കാമെന്ന് മറുപടി നൽകി.

സിനിമയിൽ റോൾ വാ​ഗ്ദാനം ചെയ്ത് എന്നേയും അയാൾ ക്ഷണിച്ചു, ജ്യൂസ് തന്നെങ്കിലും ഞാൻ കുടിച്ചില്ല; ജാസി പറയുന്നു

ഒരു വർഷം കാൻസർ നേരിട്ടതിനാൽ എന്റെ പങ്കാളികൾ എന്നെ ​ഗൗരവത്തിലെടുക്കുമെന്ന് ഞാൻ കരുതി. പക്ഷെ തിരിച്ചറിവുണ്ടാകാനുള്ള പ്രായം അന്നെനിക്കില്ല. ആറ് മാസത്തിനുള്ളിൽ ആ വിവാഹ ബന്ധത്തിൽ നിന്ന് പുറത്ത് വരേണ്ടി വന്നു. എളുപ്പമുള്ള തീരുമാനായിരുന്നില്ല. കാരണം ഞാനാണ് മാതാപിതാക്കളുടെയടുത്ത് ഈ വിവാഹത്തിന് നിർബന്ധിച്ചത്.

നിനക്കിതിൽ ഉറപ്പുണ്ടോ, ഈ കുടുംബവുമായി നമുക്ക് ചേർന്ന് പോകനാകുമെന്ന് തോന്നുന്നില്ലെന്ന് അമ്മ ചോദിച്ചതാണ്. കാരണം അവർ വലിയ ബിസിനസ് കുടുംബമാണ്. പക്ഷെ ഞങ്ങൾ മിഡിൽ ക്ലാസ് കുടുംബവും. അമ്മ ഇങ്ങനെ പറഞ്ഞപ്പോൾ അമ്മയെ വേ​ദനിപ്പിക്കുന്ന വാക്കുകൾ ഞാൻ പറഞ്ഞു. അച്ഛനോട് എനിക്കിനി ഒന്നും പറയാനില്ലെന്ന് അമ്മ പറഞ്ഞു. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തുന്നത്. വിവാഹ ജീവിതമെന്താണെന്നതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു.

എനിക്ക് സഹോ​ദരങ്ങളില്ല. അതിനാൽ എനിക്ക് വേണ്ട കാര്യങ്ങൾക്ക് വഴക്കിടുന്ന ശീലമില്ല. എന്റെ കുടുംബം വളരെ ശാന്തമാണ്. അതിനാൽ എങ്ങനെ ശബ്ദം ഉയർത്തി സംസാരിക്കണമെന്ന് എനിക്കറിയില്ല. ആരെങ്കിലും എന്നോട് ദേഷ്യപ്പെട്ടാൽ കരയുകയായിരുന്നു ഞാൻ. ഇങ്ങന കരഞ്ഞാൽ കാൻസർ തിരികെ വരുമെന്ന് ഞാൻ ചിന്തിച്ചു. ഇതെല്ലാമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് മംമ്ത പറയുന്നു.

Credit: Filmibeat

Story first published: Saturday, February 14, 2026, 7:40 [IST]
Other articles published on Feb 14, 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X