നഷ്ടപ്പെട്ടത് തിരിച്ച് പിടിച്ച് സ്വർണം, ഇന്ന് പവന് കൂടിയത് 1920 രൂപ, ആഭരണം വാങ്ങാൻ കൂടുതൽ നൽകണം

By Shyam Kumar M

സ്വർണവില ചാഞ്ചാട്ടം തുടരുകയാണ്. ഏറിയും കുറഞ്ഞും വില ആഭരണപ്രേമികളെ ആശങ്കയിലാക്കുന്നു. രാവിലെ വില ഉയർന്നാൽ വൈകുന്നേരം വില കുറയും. ഇനി രാവിലെ വില കുറയുകയാണെങ്കിൽ വൈകുന്നേരം വില കൂടും. ഇന്നലേയും രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലേയും വൈകുന്നേരവുമായി പവന് 2400 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് വില വീണ്ടും കൂടിയതോടെ പ്രതീക്ഷകൾ വെറുതെയായി.

ഇന്നത്തെ വില

ഇന്ന് പവന് ഒറ്റയടിക്ക് 1920 രൂപയാണ് വര്‍ധിച്ചത്. 1,15,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപയാണ് വര്‍ധിച്ചത്. 14,460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,25,000 രൂപയ്ക്ക് മുകളിൽ നൽകണം.

സ്വർണവിലയിൽ പേടി വേണ്ട, 48,000 രൂപയ്ക്ക് 1 പവൻ വാങ്ങാം, കൂടുതൽ കരുത്തിലും മികച്ച ഡിസൈനിലും കിട്ടും

വിലയിലെ ചാഞ്ചാട്ടത്തിന് കാരണം

ഡോളര്‍ സൂചികയിലെ ഇടിവാണ് സ്വര്‍ണവില കൂടാന്‍ ഒരു കാരണം. ഡോളര്‍ സൂചിക 97ന് താഴെയാണ്. ഡോളര്‍ മൂല്യം ഇടിഞ്ഞാല്‍ യൂറോ, പൗണ്ട്, യെന്‍, യുവാന്‍ തുടങ്ങി പ്രധാനപ്പെട്ട കറന്‍സികളുടെ മൂല്യം ഉയരും. ഈ കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ എളുപ്പമാകുകയും ചെയ്യും. ഇതോടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിവരുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം. രാജ്യാന്തര സ്വർണവില വീണ്ടും 5000 ഡോളർ കടന്നിട്ടുണ്ട്. 5042 ഡോളറാണ് നിലവിലെ വില.


Kerala Gold Rate Today

വില ഉയരാൻ തന്നെ സാധ്യത

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. വരും ദിവസങ്ങളിലും സ്വർണവില ഉയരാൻ തന്നെയാണ് സാധ്യത എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഈ വർഷം അവസാനത്തോടെ സ്വർണവില 6,100-6,300 ഡോളറിലെത്തുമെന്നാണ് വെൽ ഫാർഗോ ഇൻവെസ്റ്റ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്.

യുഎസ് പണപ്പെരുപ്പ ഡാറ്റയ്ക്ക് മുന്നോടിയായി സ്വര്‍ണ്ണവിലയില്‍ കുതിപ്പ്, ഭാവി സൂചനകളറിയാം

2026 ലെ നാലാം പാദത്തോടെ സ്വർണ്ണ വില ഔൺസിന് ശരാശരി 5,055 ഡോളറാകുമെന്ന് ജെ പി മോർഗൻ പ്രതീക്ഷിക്കുന്നു. എച്ച്എസ്ബിസി, എഎൻസെഡ് പോലുള്ള താരതമ്യേന യാഥാസ്ഥിതിക സ്ഥാപനങ്ങൾ പോലും 2026 വരെ സ്വർണ്ണ വില ചരിത്ര ശരാശരിയേക്കാൾ വളരെ മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്വർണവില നിശ്ചയിക്കുന്നത്

ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (എല്‍ബിഎംഎ) എന്ന അന്താരാഷ്ട്ര വ്യാപാര സംഘടനയാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. ബുള്ളിയന്‍ ബാങ്കുകള്‍ നടത്തുന്ന ദിവസേനയുള്ള ഇലക്ട്രോണിക് ലേലത്തിലൂടെയാണ് വില നിര്‍ണയം. ഓരോ സംസ്ഥാനത്തും സ്വർണ വ്യാപാരികളുടെ സംഘടനയാണ് ദിവസേനയുള്ള സ്വർണവില ഇടുന്നത്. സ്വർണ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നിശ്ചയിക്കുന്ന വിലയാണ് കേരളത്തിലെ ഭൂരിഭാ​ഗം വ്യാപാരികളും പിന്തുടരുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

Story first published: Saturday, February 14, 2026, 10:25 [IST]
Other articles published on Feb 14, 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X