സ്വർണവില ചെറുതായി കുറഞ്ഞിട്ടുണ്ട്, പക്ഷെ വലിയ സന്തോഷം വേണ്ട, ഇന്ന് വാങ്ങുന്നതാണ് ലാഭം

By Shyam Kumar M

സംസ്ഥാനത്തെ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. വില ഏറിയും കുറഞ്ഞും നിൽക്കുന്നു. വില ചാഞ്ചാടിക്കളിക്കുന്നത് കൊണ്ടുതന്നെ ആഭരണപ്രേമികളും ആശങ്കയിലാണ്. സ്വർണം എപ്പോൾ വാങ്ങണം എന്നതാണ് അവരെ അലട്ടുന്ന ചോദ്യം. ചെറിയ ഇടവേളയ്ക്ക് ശേഷം ആഗോള സ്വർണവില വീണ്ടും ഔൺസിന് 5000 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്. ജനുവരി അവസാന ആഴ്ച നേരിട്ട നഷ്ടം പതിയ സ്വർണം തിരിച്ച് പിടിക്കുകയാണ്.

ഇന്നത്തെ വില

സംസ്ഥാനത്ത് ഇന്ന് സ്വർണവില നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 14530 രൂപയായി. പവന് 200 രൂപയും കുറഞ്ഞു. 1,16,240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11940 രൂപയായി. പവന് 95520 രൂപയുമായി.

സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കാൻ പറ്റിയ സമയം കണ്ടെത്താം? ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കണം

വില വീണ്ടും കുറയുമോ..?

സ്വർണവില ഇന്ന് കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ മുകളിലേക്ക് പോകാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. ഈ വർഷം അവസാനത്തോടെ സ്വർണവില 6,100-6,300 ഡോളറിലെത്തുമെന്നാണ് വെൽ ഫാർഗോ ഇൻവെസ്റ്റ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്. 'യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത ഉയർത്തിയതും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നയപരമായ അപ്രതീക്ഷിത സംഭവങ്ങളുമാണ് സ്വർണ വില ലക്ഷ്യം ഉയർത്താൻ പ്രേരിപ്പിച്ചതെന്ന് സ്ഥാപനം വ്യക്തമാക്കി.


gold price today

ദീർഘകാലയളവിൽ സ്വർണത്തിന്റെ വിലയിൽ വർധനവ് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസും പറയുന്നു. ദീർഘകാലയളവിൽ സ്വർണത്തിന്റെ വിലയിൽ വർധനവ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കാരണം അന്താരാഷ്ട്ര രാഷ്ട്രീയം ഇപ്പോഴും പുകയുകയാണ്. ഇറാനുമായിട്ടുള്ള ചർച്ചകളൊക്കെ ഏത് ദിശയിലായിരിക്കും മുന്നോട്ടു പോവുക എന്നുള്ള കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പണിമുടക്ക്: മുഴുവൻ തൊഴിലാളികളും അണിനിരക്കും, കേരളം സ്തംഭിക്കും, സ്കൂളുകൾ അവധിയാണോ..?

കേരളത്തിലെ വില

ആഗോള സ്വർണ വില 6300 ഡോളറായാൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് വില 18000ത്തിന് മുകളിലാകും. പവൻ വില ജിഎസ്ടിയും പണിക്കൂലിയും ഇല്ലാതെ 1.50 ലക്ഷത്തിനടുത്തും. 5 ശതമാനം അടിസ്ഥാന പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ചേർക്കുമ്പോൾ വില 1.65 ലക്ഷമെങ്കിലും ആയേക്കും.

ഇപ്പോൾ വാങ്ങാം

സ്വർണവില വർദ്ധിക്കാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തൽ ഉള്ളത് കൊണ്ടുതന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

Story first published: Wednesday, February 11, 2026, 10:24 [IST]
Other articles published on Feb 11, 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X