Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വർണത്തിന് 2000 രൂപ കുറഞ്ഞു, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടോളൂ.. ഒരുപവൻ വാങ്ങാൻ 1.25 ലക്ഷം മതി

ആഭരണപ്രേമികൾക്ക് വീണ്ടും പ്രതീക്ഷ നൽകി സ്വർണവില താഴേക്ക് വീണു. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് പവന് 2000 രൂപയോളമാണ് കുറഞ്ഞത്. ഇന്നലെ കേരളത്തിൽ 1,16,160 രൂപയായിരുന്നു ഒരു പവന് വില. എന്നാൽ ഇന്ന് പവന് 1920 രൂപ ഇടിഞ്ഞു. ഇന്ന് 1,14,240 രൂപയാണ് വില. ഗ്രാമിന് 14280 രൂപയും.ആഗോള വിപണിയിൽ ലാഭമെടുപ്പ് കനത്തതാണ് വില ഇടിയാൻ കാരണമായത്. മാത്രമല്ല യു.എസ് ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത മങ്ങിയതും സ്വർണ വിലയെ സ്വാധീനിച്ചു.

ഒരുപവൻ വാങ്ങാൻ

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,25,000 രൂപയ്ക്ക് മുകളിൽ നൽകണം.

വില ഉയരും

സ്വർണവിലയിൽ ഇന്ന് ചെറിയ കുറവുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വലിയ കുതിപ്പുണ്ടാകുമെന്നാണ് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. ആഗോള വിപണയിൽ ഔണ്‍സിന് 2026-ൽ ഇതുവരെ 746 ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത് ഏകദേശം 17 ശതമാനം വളർച്ചയ്ക്ക് തുല്യമാണ്. ഫെബ്രുവരി മാസം പകുതി പോലും പിന്നിടുന്നതിന് മുൻപേ 188 ഡോളറിന്റെ വർദ്ധനവ് രേഖപ്പെടുത്തി.

സ്വർണവിലയിൽ പേടി വേണ്ട, 48,000 രൂപയ്ക്ക് 1 പവൻ വാങ്ങാം, കൂടുതൽ കരുത്തിലും മികച്ച ഡിസൈനിലും കിട്ടും

ഈ വർഷം അവസാനത്തോടെ സ്വർണവില 6,100-6,300 ഡോളറിലെത്തുമെന്നാണ് വെൽ ഫാർഗോ ഇൻവെസ്റ്റ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്. 'യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത ഉയർത്തിയതും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നയപരമായ അപ്രതീക്ഷിത സംഭവങ്ങളുമാണ് സ്വർണ വില ലക്ഷ്യം ഉയർത്താൻ പ്രേരിപ്പിച്ചതെന്ന് സ്ഥാപനം വ്യക്തമാക്കി.


Kerala Gold Rate Today

2026 ലെ നാലാം പാദത്തോടെ സ്വർണ്ണ വില ഔൺസിന് ശരാശരി 5,055 ഡോളറാകുമെന്ന് ജെ പി മോർഗൻ പ്രതീക്ഷിക്കുന്നു. എച്ച്എസ്ബിസി, എഎൻസെഡ് പോലുള്ള താരതമ്യേന യാഥാസ്ഥിതിക സ്ഥാപനങ്ങൾ പോലും 2026 വരെ സ്വർണ്ണ വില ചരിത്ര ശരാശരിയേക്കാൾ വളരെ മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വര്‍ണ ഉപഭോഗത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. സാംസ്‌കാരികവും മതപരവും സാമൂഹികവും ആചാരപരവുമായ കാരണങ്ങളാല്‍ രാജ്യത്ത് സ്വര്‍ണത്തിന് ഉയര്‍ന്ന ഡിമാന്‍ഡാണ്.

Gold Rate Live: പിടി താരാതെ സംസ്ഥാനത്തെ സ്വർണവില, ഇന്നും വിലയിൽ മാറ്റം, പവന്‍റെ വില അറിയാം

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്

വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിം​ഗിന്‍റെ പ്രത്യേകത.

ഇനി എന്ത് ചെയ്യണം..?

സ്വർണവില കത്തിക്കയറുമ്പോൾ അതിൽ നിന്നും രക്ഷപ്പെടാനുള്ള ഏകവഴി കാരറ്റ് കുറഞ്ഞ സ്വർണം വാങ്ങുക എന്നതാണ്. ഉദാഹരണത്തിന് 9 കാരറ്റ്, 18 കാരറ്റ് സ്വർണം വാങ്ങുക. 22 കാരറ്റ് സ്വർണത്തെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ ഇന്ന് 9 കാരറ്റ്, 18 കാരറ്റ് സ്വർണാഭരണങ്ങൾ വിപണിയിൽ ലഭ്യമാണ്. ഈ രണ്ട് സ്വർണവും മറ്റ് കാരറ്റുകളെ അപേക്ഷിച്ച് കൂടുതല്‍ ശക്തവും ഈടുനില്‍ക്കുന്നതുമാണ്. കാരണം ചേര്‍ക്കുന്ന ലോഹങ്ങള്‍ ഉയര്‍ന്ന കാരറ്റ് സ്വർണത്തേക്കാൾ ആഭരണങ്ങളെ കൂടുതല്‍ കടുപ്പമുള്ളതാക്കുന്നു.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

Story first published: Friday, February 13, 2026, 10:31 [IST]
Other articles published on Feb 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+