Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നഷ്ടം തിരിച്ച് പിടിച്ച് സ്വർണം, ഇന്ന് പവന് കൂടിയത് 4,840 രൂപ, വരും ദിവസങ്ങളിൽ വില ഉയരുമോ..?

എല്ലാ പ്രതീക്ഷകളും തെറ്റിക്കുകയാണ് സ്വർണം. വില വീണ്ടും മുകളിലേക്ക് ഉയരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 9,800 രൂപയാണ് ഒരുപവൻ സ്വർണത്തിന് കൂടിയത്. ഈ കുതിപ്പ് വരും ദിവസങ്ങളിലും തുടർന്നാൽ സ്വർണവില പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.

ഇന്നത്തെ സ്വർണവില

ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 830 രൂപയും 6,640 രൂപയുമാണ് കുറഞ്ഞത്. അതോടെ ഗ്രാമിന്‍റെ വില 13,890 രൂപയിലും പവന് 1,11,120 രൂപയിലുമാണ് രാവിലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഉച്ചയ്ക്ക് വില ചെറുതായി ഉയർന്നു. 1600 രൂപയാണ് പവന് കൂടിയത്. അതോടെ 1,12,880 രൂപയിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് സ്വർണവില കത്തിക്കയറി. ഗ്രാമിന് 605 രൂപയും പവന് 4,840 രൂപയുമാണ് ഉയർന്നത്. അതോടെ ഗ്രാമിന് 14715 രൂപയും 1,17,720 രൂപയുമാണ് ഇന്നത്തെ വില.

ഒരുപവൻ വാങ്ങാൻ

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം.

പ്രവാസി ആണെങ്കിൽ കോളടിച്ചു, 5.6 ലക്ഷം രൂപയുടെ സ്വർണം കൊണ്ടുവരാം, ഈ മാറ്റം നിങ്ങളും അറിയണം

അന്താരാഷ്ട്ര സ്വർണവില

രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നു. ആഗോള വിപണിയിൽ ഔൺസിന് 5000 ഡോളറിന് മുകളിലാണ് നിലവിലെ വ്യാപാരം. സ്വർണം ഔൺസിന് 5,600 ഡോളർ വരെ ഉയർന്നിരുന്നു. വില ഉയർന്ന സമയത്ത് നിക്ഷേപകർ കൂട്ടത്തോടെ സ്വർണം വിറ്റ് ലാഭമെടുക്കാൻ തുടങ്ങിയതാണ് പെട്ടെന്നുള്ള ഇടിവിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.


Kerala Gold Price Today Feb 4

റെക്കോർഡ് വില

ജനുവരി 29-ആം തീയ്യതിയാണ് സ്വർണം പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയത്. 1,31,160 രൂപയായിരുന്നു അന്നത്തെ വില. എന്നാൽ അതിന് ശേഷം വില കുത്തനെ കുറഞ്ഞു. 31-ആം തീയ്യതി രാവിലെ 117760 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്. ഫെബ്രുവരി രണ്ടാം തീയ്യതി 1,07,920 രൂപയിലേക്ക് പവന്‍റെ വില താഴ്ന്നിരുന്നു. എന്നാൽ അവിടെ നിന്നുമാണ് സ്വർണവില ഇപ്പോൾ ഉയരുന്നത്.

കനത്ത ചൂടിന് ചെറിയ ആശ്വാസം, ഇന്ന് ഈ ജില്ലകളിൽ മഴയുണ്ട്, പക്ഷെ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

വില വീണ്ടും ഉയരുമോ..?

സെൻട്രൽ ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നുമുള്ള ആവശ്യം തുടരുന്നതിനാൽ 2026 അവസാനത്തോടെ സ്വർണ്ണ വില ഔൺസിന് 6,300 ഡോളറിലെത്തുമെന്ന് ജെ പി മോർഗൻ പ്രതീക്ഷിക്കുന്നുവെന്ന് തിങ്കളാഴ്ച ഒരു കുറിപ്പിൽ പറഞ്ഞു. തുടർച്ചയായ, അക്ഷീണമായ കരുതൽ വൈവിധ്യവൽക്കരണ പ്രവണതയെ ഉദ്ധരിച്ച്, 2026 ൽ സെൻട്രൽ ബാങ്ക് സ്വർണ്ണ വാങ്ങലുകൾ 800 ടണ്ണായി ഉയരുമെന്ന് ബ്രോക്കറേജ് ഇപ്പോൾ പ്രവചിക്കുന്നു.

സ്വർണവില നിശ്ചയിക്കുന്നത്

ഓരോ ദിവസത്തെയും ഡോളറിന്‍റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്‍റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്‍റെ ബാങ്ക് നിരക്ക് ഇവയെല്ലാം അവലോകനം ചെയ്‌താണ് ഓരോ ദിവസത്തേയും സ്വര്‍ണവില നിശ്ചയിക്കുന്നത്. ഓരോ ദിവസവും ഏതാണ്ട് രാവിലെ 9.20 ആകുമ്പോഴേക്കും വില നിശ്ചയിക്കും. കേരളത്തില്‍ സ്വര്‍ണത്തിന്‍റെ വില നിശ്ചയിക്കുന്നത് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനാണ്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

Story first published: Wednesday, February 4, 2026, 10:08 [IST]
Other articles published on Feb 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+