പൊട്ടിത്തകർന്ന് സ്വർണവില, 3 ദിവസത്തിനുള്ളിൽ കുറഞ്ഞത് 20,000 രൂപ, വീണ്ടും താഴ്ന്നേക്കും..?

By Shyam Kumar M

ഒടുവിൽ രാജ്യത്തെ ആഭരണപ്രേമികളുടെ പ്രാർത്ഥന ഫലിക്കുന്നു. എവറസ്റ്റ് ഉയരത്തിലേക്ക് കുതിച്ചു പാഞ്ഞ സ്വർണവില ഭൂമിയിലേക്ക് തിരിച്ച് ഇറങ്ങുകയാണ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 20000 രൂപയിലധികമാണ് ഒരുപവൻ സ്വർണത്തിന് കുറഞ്ഞത്. ഇടിവ് വരും ദിവസങ്ങളിലും തുടർന്നാൽ പവൻ വില വീണ്ടും 1 ലക്ഷം രൂപയിലേക്കെത്തും. അങ്ങനെ സംഭവിക്കണം എന്നാണ് ഇപ്പോൾ എല്ലാവരും പ്രാർത്ഥിക്കുന്നത്.

ഇന്നത്തെ വില

പവന് 1,17,760 രൂപ എന്ന നിരക്കിലായിരുന്നു ഇന്നലെ സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 14,720 രൂപ. എന്നാൽ ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 830 രൂപയും 6.640 രൂപയുമാണ് കുറഞ്ഞത്. അതോടെ ഗ്രാമിന്‍റെ വില 13,890 രൂപയിലും പവന് 1,11,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം.

കേന്ദ്ര ബജറ്റ് 2026: സ്വർണത്തിൽ തൊടാതെ നിർമ്മല സീതാരാമൻ, ആഭരണ പ്രേമികൾക്ക് നിരാശ, വില കൂടുമോ..?

കുറയാൻ കാരണം

പലിശനിരക്ക് കുറയ്ക്കണമെന്ന തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്ന ഒരു ഫെഡ് ചെയര്‍മാനെ ട്രംപ് തിരഞ്ഞെടുക്കുമെന്ന ഭയമാണ് സ്വര്‍ണ വില സമീപ ദിവസങ്ങളില്‍ റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിച്ചുയര്‍ന്നത്. ഇത് ഡോളറിന്റെ ഇടിവിനും പണപ്പെരുപ്പ വര്‍ധനവിനും കാരണമായി. അത്തരം കാര്യങ്ങളില്‍ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ഒരു തന്ത്രമാണ് സ്വര്‍ണം വാങ്ങുന്നത്. എന്നാല്‍, മറ്റ് സ്ഥാനാര്‍ത്ഥികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യേന സുരക്ഷിതമായ ഓപ്ഷനായി കണക്കാക്കപ്പെടുന്ന കെവിന്‍ വാര്‍ഷിനെ ട്രംപ് നിർദ്ദേശിച്ചതോടെ ആ ആശങ്ക നീങ്ങി.


Kerala Gold Price

രാജ്യാന്തര വിപണിയിൽ സ്വർണവില കനത്ത ഇടിവാണ് നേരിട്ടത്. ആഗോള വിപണിയിൽ ഔൺസിന് 4,893 ഡോളർ വരെ ഉയർന്ന വില ഇന്ന് രാവിലെ 4,604 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. പിന്നീട് നേരിയ തോതിൽ തിരിച്ചുകയറിയെങ്കിലും വിപണിയിലെ അനിശ്ചിതത്വം തുടരുകയാണ്. വില ഉയർന്ന സമയത്ത് നിക്ഷേപകർ കൂട്ടത്തോടെ സ്വർണം വിറ്റ് ലാഭമെടുക്കാൻ തുടങ്ങിയതാണ് പെട്ടെന്നുള്ള ഇടിവിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്ര ബജറ്റ് 2026: സാധാരണക്കാർക്ക് നേട്ടമാകുന്ന പ്രഖ്യാപനങ്ങൾ, പ്രതീക്ഷ ഈ കാര്യങ്ങളിൽ മാത്രം

വീണത് റെക്കോർഡ് ഉയരത്തിൽ നിന്നും

ജനുവരി 29-ആം തീയ്യതിയാണ് സ്വർണം പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയത്. 1,31,160 രൂപയായിരുന്നു അന്നത്തെ വില. എന്നാൽ അതിന് ശേഷം വില കുത്തനെ കുറഞ്ഞു. 29-ആം തീയ്യതി വൈകുന്നേരം വില 1,30,360 രൂപയിലേക്കും 30-ആം തീയ്യതി രാവിലെ 1,25,120 രൂപയിലേക്കും വീണു. 31-ആം തീയ്യതി രാവിലെ 117760 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്. ഇന്നും വില കുറഞ്ഞതോടെ കഴിഞ്ഞ കഴിഞ്ഞ 3 ദിവസത്തിനിടെ 20,040 രൂപയാണ് പവന് കുറഞ്ഞത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

Story first published: Monday, February 2, 2026, 10:14 [IST]
Other articles published on Feb 2, 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X