Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആഭരണം വാങ്ങാന്‍ നല്ല ദിനം, 3680 രൂപയുടെ ഇടിവ്, പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്നലെ വൈകീട്ട് നേരിയ ഇടിവാണ് രേഖപ്പെടുത്തിയത് എങ്കില്‍ ഇന്ന് രാവിലെ വലിയ തോതിലുള്ള വില ഇടിവുണ്ടായി. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല അവസരമാണ്. അതേസമയം, എപ്പോള്‍ വേണമെങ്കിലും വില ഉയരാനുള്ള സാധ്യതയും വിപണിയില്‍ നിലനില്‍ക്കുന്നു.

സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്; പ്രവാസികള്‍ക്ക് സന്തോഷം, ജിദ്ദയിലേക്ക് ആകാശ എയര്‍

അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുമെന്ന ആശങ്ക നീങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച ഒമാനില്‍ വച്ച് ചര്‍ച്ച നടത്താന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. സമവായം രൂപപ്പെടുകയാണെങ്കില്‍ രാഷ്ട്രീയ-സാമ്പത്തിക മേഖലയില്‍ സുസ്ഥിരത കൈവരും. ഇത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് സഹായകമാകും. ഈ പ്രതീക്ഷയാണ് ഇന്നത്തെ വില കുറവിന് കാരണം.


gold price kerala february 5 2026

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 14155 രൂപയാണ് വില. പവന് 113240 രൂപയും. ഗ്രാമിന് 460 രൂപ കുറഞ്ഞു. പവന് 3680 രൂപയും താഴ്ന്നു. രാജ്യാന്തര വിപണിയില്‍ 5000 ഡോളറിന് മുകളിലായിരുന്ന സ്വര്‍ണവില ഇന്ന് 4875 ഡോളറിലേക്ക് വീണിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം കൂടിയാണ് കേരളത്തില്‍ കാണുന്നത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ കേരളത്തില്‍ ഇനിയും വില കുറഞ്ഞേക്കും.

24 മീറ്റര്‍ ആഴത്തില്‍ ഭൂഗര്‍ഭ റെയില്‍പാത; കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം, ചിക്കന്‍ നെക് ഇനി തിളങ്ങും

ഡോളര്‍ നിരക്ക് അല്‍പ്പം മെച്ചപ്പെട്ടുവരുന്നത് സ്വര്‍ണവില കുറയാന്‍ കാരണമാണ്. 97.77 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഡോളറിനെതിരെ രൂപയുടെ മൂല്യം 90.45 ആയി. ഡോളറിന്റെയും രൂപയുടെയും മൂല്യ വ്യത്യാസം കൂടി പരിഗണിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുക. ഇതില്‍ ചില വേളയില്‍ മാറ്റം വരുമ്പോഴാണ് ഉച്ചയ്ക്ക് ശേഷവും സ്വര്‍ണവില മാറുന്നത്.

കുറഞ്ഞ കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില

കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില 11630 രൂപയാണ്. പവന് 93040 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9060 രൂപയാണ് ഇന്നത്തെ വില. പവന് 72480 രൂപയുമാണ്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5840 രൂപയാണ് വില. പവന് 46720 രൂപയിലെത്തി. വെള്ളിയുടെ വിലയും ഇന്ന് കേരളത്തില്‍ കുറഞ്ഞു. ഗ്രാമിന് 300 രൂപയായിട്ടാണ് താഴ്ന്നിരിക്കുന്നത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യാപാര കരാര്‍ എന്നിവയെല്ലാം വിപണിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. അമേരിക്കയുടെ ഫെഡറല്‍ റിസര്‍വില്‍ വരാന്‍ പോകുന്ന മാറ്റം, പലിശ നിരക്കിലെ വ്യതിയാനം എന്നിവയും സ്വര്‍ണവിലയുടെ ഇടിവിന് കാരണമാകും. അതിനിടെ ക്രൂഡ് ഓയില്‍ വിലയില്‍ അല്‍പ്പം ഇടിവ് വന്നു.

അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ചര്‍ച്ചയിലേക്ക് കടക്കുമെന്ന സൂചനയാണ് ക്രൂഡ് ഓയില്‍ വില താഴാന്‍ കാരണം. ബ്രെന്റ് ക്രൂഡ് ബാരലിന് 68 ഡോളര്‍ ആണ് പുതിയ വില. ഇനിയും വില കുറഞ്ഞാല്‍ ഇന്ത്യയ്ക്ക് നേട്ടമാകും. ക്രൂഡ് വില കുറയുന്നത് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരാന്‍ സഹായിക്കും. രൂപ മൂല്യം ഉയര്‍ന്നാല്‍ സ്വര്‍ണവില താഴും.

Credit: Oneindia

Story first published: Thursday, February 5, 2026, 9:51 [IST]
Other articles published on Feb 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+