Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തീ പിടിച്ച് സ്വർണം, ഇന്നും വില കത്തിക്കയറി, ഇപ്പോൾ ആഭരണം വാങ്ങുന്നത് ലാഭമാണോ..?

റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക് വീണ സ്വർണവില വീണ്ടും തിരിച്ചു കയറുകയാണ്. പവന്‍റെ വില വീണ്ടും 1.2 ലക്ഷത്തിന് അടുത്തെത്തി. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയർന്നാൽ വീണ്ടും പുതിയ റെക്കോർഡുകൾ സ്വർണം തീർക്കുമെന്ന കാര്യം ഉറപ്പാണ്. 2-ആം തീയ്യതിയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വർണത്തിന് രേഖപ്പെടുത്തിയത്. പവന് 1,07,920 രൂപ. അവിടെ നിന്നും 7 ദിവസം കൊണ്ട് 8,560 രൂപയാണ് ഒരുപവൻ സ്വർണത്തിന് കൂടിയത്.

ഇന്നത്തെ വില

പവന് 1,14,840 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 1,640 രൂപ കൂടി. 1,16,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 14,560 രൂപ. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം.

ദുബായിൽ നിന്നും വരുമ്പോൾ എത്ര അളവിൽ സ്വർണവും വെള്ളിയും കൊണ്ടുവരാം?

വില ഉയർത്തുന്ന ഘടകങ്ങൾ

യുഎസ് ഡോളര്‍ സൂചികയിലെ 0.20% കുത്തനെയുള്ള ഇടിവാണ് പ്രധാനമായും ബുള്ളിയന്‍ വിലയിലെ തിരിച്ചുവരവിന് കാരണമായത്. ഇത് അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്ക് ഡോളര്‍ മൂല്യമുള്ള ബുള്ളിയനെ കൂടുതല്‍ താങ്ങാനാവുന്നതാക്കി. കൂടാതെ, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ സ്വര്‍ണ വിലയെ പിന്തുണച്ചു. അന്താരാഷ്ട്ര സ്വർണവില വീണ്ടും ഔൺസിന് 5000 ഡോളർ കടന്നിട്ടുണ്ട്.


gold rate today

വില ഉയരുമോ..?

2026 അവസാനത്തോടെ സ്വർണവില ഒരു ഔൺസിന് 6,300 ഡോളറാകും എന്നാണ് ജെപി മോർഗന്റെ പ്രവചനം. മറ്റ് ആഗോള ബാങ്കുകളും സമാനമായ ശുഭാപ്തിവിശ്വാസം പങ്കുവെയ്ക്കുന്നത്. നേരത്തേ 5000 ഡോളർ പ്രവചിച്ചിരുന്ന യുബിഎസ് തങ്ങളുടെ വില ലക്ഷ്യം ഉയർത്തി. 6,200 ഡോളറായി വില ഉയരുമെന്നാണ് പ്രവചനം. ശക്തമായ നിക്ഷേപ ആവശ്യകത സ്വർണത്തിൻ്റെ വില അപ്രതീക്ഷിതായ ഉയരങ്ങളിലേക്ക് നയിക്കുമെന്നാണ് ഇവർ പറയുന്നത്.

കനത്ത ചൂടിൽ വിയർത്ത് കേരളം, ആശ്വാസമായി ഇന്ന് മഴ പെയ്യുമോ.. അറിയാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റെക്കോർഡ് വില

ജനുവരി 29-ആം തീയ്യതിയാണ് സ്വർണം പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയത്. 1,31,160 രൂപയായിരുന്നു അന്നത്തെ വില. എന്നാൽ അതിന് ശേഷം വില കുത്തനെ കുറഞ്ഞു. 29-ആം തീയ്യതി വൈകുന്നേരം വില 1,30,360 രൂപയിലേക്കും 30-ആം തീയ്യതി രാവിലെ 1,25,120 രൂപയിലേക്കും വീണു. 31-ആം തീയ്യതി രാവിലെ 117760 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്. സ്വര്‍ണ്ണം എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തിയതോടെ നിക്ഷേപകര്‍ ലാഭമെടുപ്പ് തുടങ്ങി. ഇതാണ് വിലയെ താഴേക്ക് വീഴ്ത്തിയത്.

അഡ്വാന്‍സ് ബുക്കിംഗ് നടത്താം

കല്യാണ സീസണില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യകത കൂടും. ഇന്ത്യന്‍ സാഹചര്യത്തില്‍ ഉത്സവ വേളകളിലും പൊന്നിന്‍റെ വില്‍പ്പന വര്‍ധിക്കാറുണ്ട്. അത്തരത്തില്‍ ഡിമാന്‍ഡിന് അനുസരിച്ച് മഞ്ഞലോഹത്തിന് നിരക്ക് വര്‍ധനയുണ്ടാകും. അതുകൊണ്ടുതന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Credit: Goodreturns

Story first published: Monday, February 9, 2026, 10:08 [IST]
Other articles published on Feb 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+