അവന്‍ ഇട്ടിട്ട് പോവുമെന്ന് എല്ലാവരും പറഞ്ഞു! പക്ഷേ, ഞങ്ങളിപ്പോഴും ഒന്നിച്ച് തന്നെ! തെളിവുമായി സായ് ലക്ഷ്മി

By Nimisha V

സായ് ലക്ഷ്മിയും അരുണും തമ്മിലുള്ള പ്രണയം വലിയ ചര്‍ച്ചയായിരുന്നു. പാര്‍വതിയുമായി ഡിവോഴ്‌സായതിന് കാരണം സായ് ആണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. പ്രണയവിവാഹമായിരുന്നു അരുണിന്റേത്. സന്തോഷകരമായ കുടുംബ ജീവിതമാണെന്നായിരുന്നു തുടക്കത്തില്‍ പറഞ്ഞിരുന്നത്. ഒന്നിച്ചുള്ള ചിത്രങ്ങളും, വീഡിയോകളുമെല്ലാം ഇരുവരും പങ്കുവെക്കാറുമുണ്ടായിരുന്നു. ഇരുവരുടേയും പേര് ചേര്‍ത്തുള്ള യൂട്യൂബ് ചാനലും സജീവമായിരുന്നു. പോസ്റ്റുകള്‍ ഓരോന്നായി അപ്രത്യക്ഷമാവാന്‍ തുടങ്ങിയതോടെയായിരുന്നു ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ അല്ലെന്ന ചര്‍ച്ചകള്‍ വന്നത്. വൈകാതെ പാര്‍വതി വിവാഹമോചനം സ്ഥിരീകരിക്കുകയായിരുന്നു. വേര്‍പിരിയലിന്റെ കാരണത്തെക്കുറിച്ച് അരുണോ, പാര്‍വതിയോ സംസാരിച്ചിരുന്നില്ല. ബിസിനസൊക്കെയായി പാര്‍വതി ഇപ്പോള്‍ സജീവമാണ്.

മനസാക്ഷിയുണ്ട്! എന്ത് പറയരുതെന്ന് വ്യക്തമായി അറിയാം! ഇഷ്ടമില്ലാത്ത കാര്യങ്ങളുണ്ട്! മേതില്‍ ദേവിക അന്ന് പറഞ്ഞത്

അരുണിനൊപ്പമുള്ള ചിത്രങ്ങള്‍ സായ് ലക്ഷ്മി പോസ്റ്റ് ചെയ്ത് തുടങ്ങിയപ്പോള്‍ മുതലായിരുന്നു പ്രണയം ചര്‍ച്ചയായത്. പ്രായവ്യത്യാസവും, അരുണിന്റെ ഡിവോഴ്‌സുമൊക്കെ അറിഞ്ഞാണോ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നായിരുന്നു ചോദ്യങ്ങള്‍. ഞങ്ങള്‍ ഒന്നിച്ചാണ് താമസം. വൈകാതെ എന്‍ഗേജ്‌മെന്റ് ചടങ്ങ് നടത്തും. അത് കഴിഞ്ഞ് കല്യാണവും. അതിന് മുന്‍പ് കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതൊക്കെ കഴിഞ്ഞ് സാവകാശമായിട്ടാണ് കല്യാണം. ഒന്നിച്ച് താമസിക്കുന്നുവെന്ന് കരുതി ഓടിപ്പോയി കല്യാണം കഴിക്കാനൊന്നും പറ്റില്ലെന്നും സായ് വ്യക്തമാക്കിയിരുന്നു. ക്യുആന്‍ഡ് എയിലൂടെയും, ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെയായി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാറുണ്ട് താരം.


Sai Lekshmi shared a new video
Photo Credit:

ഒരു ദിവസം അവന്‍ നിന്നെ ഉപേക്ഷിക്കുമെന്നാണ് എല്ലാവരും എന്നോട് പറയുന്നത്. എന്നാല്‍ , എന്ന ക്യാപ്ഷനോടെയാണ് സായ് പുതിയ വീഡിയോ പങ്കുവെച്ചത്. പ്ലേറ്റില്‍ നിന്നും സായ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന അരുണിനെയാണ് വീഡിയോയില്‍ കാണുന്നത്. എനിക്ക് കിട്ടിയ പയ്യന്‍ എന്നും സായ് കുറിച്ചിരുന്നു. പോസ്റ്റിന് താഴെയായി അരുണും കമന്റ് ചെയ്തിരുന്നു. ഈ സ്‌നേഹം എന്നും നിലനില്‍ക്കട്ടെ എന്നായിരുന്നു ആരാധകരുടെ ആശംസ. തുടക്കം മുതലേ തന്നെ വിമര്‍ശങ്ങളായിരുന്നുവെങ്കിലും അതൊന്നും ഇരുവരെയും ബാധിച്ചിരുന്നില്ല.

Credit: Filmibeat

Story first published: Wednesday, January 28, 2026, 9:49 [IST]
Other articles published on Jan 28, 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X