മന്ത്രകോടിയെടുത്ത സന്തോഷത്തില്‍ ബിനീഷും താരയും! ചേച്ചിയുടെ മകളുടെ ലുക്കിനെക്കുറിച്ച് ചോദ്യങ്ങള്‍

By Nimisha V

കുടുംബസമേതമായി കല്യാണ ഡ്രസെടുക്കാന്‍ പോയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ബിനീഷ് ബാസ്റ്റിന്‍. പാലക്കാടേക്കായിരുന്നു പോയത്. ഇവിടെയൊക്കെ കസിന്‍സിന് ഡ്രസ് മേടിച്ച് കൊടുക്കുന്നൊരു പതിവുണ്ട്. താരയേയും കൂട്ടിയായിരുന്നു പോയത്. കല്യാണ ഡ്രസെടുക്കാന്‍ പോവുന്നതിനാല്‍ മുണ്ടായിരുന്നു ബിനീഷിന്റെ വേഷം. കുത്തമ്പള്ളിയിലേക്കാണ് പോവുന്നത്, പൊതുവെ അവിടെയെല്ലാവരും മുണ്ടായിരിക്കുമല്ലോ. ഇതെന്താണ് ഈ വേഷത്തില്‍ എന്ന് ചോദിച്ച് താരയും എന്നെ കളിയാക്കിയിരുന്നു. കുറേ നാളുകള്‍ക്ക് ശേഷമായിരുന്നു ഞങ്ങളെല്ലാവരും ഒന്നിച്ച് പുറത്തുപോവുന്നത്. അമ്മച്ചിയേയും കൂട്ടി പുറത്ത് പോവുകയാണെങ്കില്‍ എന്നെയാരും മൈന്‍ഡ് ചെയ്യില്ല. അമ്മച്ചിക്ക് നല്ല ഫാന്‍സുണ്ട്. എല്ലാവരും വന്ന് സംസാരിക്കും. അമ്മച്ചിക്കും ആളുകളെയൊക്കെ കാണാനും സംസാരിക്കാനും ഇഷ്ടമാണ്.

നേരത്തെ തന്നെ ബിനീഷുമായി പരിചയമുണ്ടായിരുന്നു കടയിലുള്ളവര്‍ക്ക്. രണ്ട് മുറിയില്‍ തുടങ്ങിയ കടയാണ്. അന്ന് ബിനീഷേട്ടന്‍ വന്ന് വീഡിയോ ഒക്കെ എടുത്ത് പോയതാണ്. ഇടയ്ക്കിടയ്ക്ക് ഇവിടേക്ക് വരികയും, ഞങ്ങളെ വിളിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അമ്മച്ചിയെ അവര്‍ ആദരിച്ചിരുന്നു. വന്ന വഴി മറക്കാത്തവരാണ് ഈ ഓണേഴ്‌സ്. അന്ന് ഞാന്‍ ചെയ്ത വീഡിയോ ഭയങ്കര ഹിറ്റായിരുന്നു. എളിമയോടെയുള്ള പെരുമാറ്റമാണ് അവര്‍ അന്നും ഇന്നും. മന്ത്രകോടി എടുക്കുന്നതിനായി കുറേ സമയമെടുത്തിരുന്നു. കളറൊക്കെ നോക്കിയാണ് താര സെലക്റ്റ് ചെയ്യുന്നത്. ഇത് കൊള്ളാമോയെന്ന് താര ചോദിക്കുന്നുണ്ടായിരുന്നു. മണിക്കൂറുകളെടുത്താണ് സാരി സെറ്റാക്കിയത്. ചേച്ചിമാര്‍ക്കും നല്ല സെക്ഷനുണ്ടായിരുന്നു. മന്ത്രകോടി സാരി ഏതാണന്നുള്ളത് കല്യാണത്തിന് കാണിക്കാം എന്തായാലും.


Bineesh Bastin wedding purchase video
Photo Credit:

ആണുങ്ങള്‍ക്കുള്ള മോഡേണ്‍ ഡ്രസുകളൊന്നും ഇവിടെയില്ല. അതൊക്കെ കൊച്ചിയില്‍ നിന്നാണ് എടുക്കുന്നത്. ആഗ്രഹിച്ചത് പോലെ മന്ത്രകോടി സെറ്റായതിന്റെ സന്തോഷത്തിലായിരുന്നു താര. ഫെബ്രുവരിയിലാണ് കല്യാണം. ഇനിയും കുറേ പര്‍ച്ചേസുണ്ട്. കാര്യങ്ങളൊക്കെ ഇനിയും സെറ്റാക്കാനുണ്ടെന്നും ബിനീഷ് പറഞ്ഞിരുന്നു. കല്യാണം അടിപൊളിയാവട്ടെ, ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ. അമ്മച്ചിയുടെ സംസാരം കേള്‍ക്കാനിഷ്ടമാണ്. കല്യാണത്തീയതി ഏതാണെന്ന് പറയാത്തതിന്റെ പരിഭവമായിരുന്നു ചിലര്‍ പറഞ്ഞത്. സഹോദരിയുടെ മകളുടെ ലുക്കിനെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ഇതെന്താണ് ഇങ്ങനത്തെ ലുക്കില്‍. ചേച്ചിയുടെ മോള്‍ ലെസ്ബിയനാണോ, ആമസോണില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത് വാങ്ങിയതാണോ തുടങ്ങിയ ചോദ്യങ്ങളുമുണ്ടായിരുന്നു. നിങ്ങള്‍ക്കൊന്നും നാണമില്ലേ, ഇങ്ങനെയൊക്കെ കമന്റ് ചെയ്യാന്‍ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്.

Credit: Filmibeat

Story first published: Wednesday, January 21, 2026, 9:20 [IST]
Other articles published on Jan 21, 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X