ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം

By Sangeetha

ഇന്ന് ആറ്റുകാല്‍ പൊങ്കാല, സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഒറ്റമനസ്സോടെ ദേവിക്ക് വേണ്ടി പൊങ്കാല അര്‍പ്പിക്കുന്നു. ഈ വര്‍ഷത്തെ പൊങ്കാല വരുന്നത് മാര്‍ച്ച് 3-നാണ്. ഈ ദിനത്തില്‍ തന്നെയാണ് 2026-ലെ ആദ്യത്തെ ചന്ദ്രഗ്രഹണവും സംഭവിക്കുന്നത്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലില്‍ കുംഭ മാസത്തിലെ പൂരം നക്ഷത്രത്തിലെ പൊങ്കാല ദിനം വളരെയധികം പ്രധാനപ്പെട്ടതാണ്. ആറ്റുകാലമ്മയുടെ അനുഗ്രഹത്തിന് വേണ്ടി നാനഭാഗത്ത് നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേരാണ് എത്തുന്നത്.

എന്നാല്‍ പൊങ്കാലദിനത്തിനായി വ്രതമെടുത്ത് പൊങ്കാലയര്‍പ്പിക്കാന്‍ എത്തുന്നവര്‍ അല്‍പം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. 9 ദിവസം മുന്‍പാണ് വ്രതം ആരംഭിക്കുന്നത്, പൊങ്കാല ദിനത്തില്‍ ഈ വ്രതം അനുഷ്ഠിച്ച് ശരീരശുദ്ധി വരുത്തി വേണം ക്ഷേത്രത്തില്‍ പൊങ്കാലയിടുന്നതിനായി എത്തേണ്ടത്. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ 10.15 ഓടെയാണ് പണ്ടാര അടുപ്പില്‍ തിരി തെളിയുന്നത്. ക്ഷേത്രപൂജാരി തെളിയിക്കുന്ന അഗ്നിയോടെയാണ് പൊങ്കാല ദിനത്തിന് തുടക്കമിടുന്നത്.


Attukal Pongala 2026

പൊങ്കാലയര്‍പ്പിക്കുമ്പോള്‍
ഒരോ ഭക്തയും പൊങ്കാലയിടുന്നതിന് മുന്‍പായി പൊങ്കാലയിടുന്ന ദിക്കിന് വളരെയധികം പ്രാധാന്യമുണ്ട്. വീട്ടിലാണെങ്കിലും ക്ഷേത്രത്തിലാണെങ്കിലും കിഴക്ക് ദിക്കിനോട് ചേര്‍ന്ന് പൊങ്കാലയിടുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും കൊണ്ട് വരും എന്നാണ് വിശ്വാസം. കിഴക്ക് ദിക്ക് മാത്രമല്ല പടിഞ്ഞാറ് ദിക്കും പൊങ്കാലയിടുന്നതിന് നല്ലതാണ്. ഒരു കാരണവശാലും തെക്ക്ഭാഗം തിരിഞ്ഞ് പൊങ്കാലയിടരുത്.

മാതൃസങ്കല്‍പ്പത്തില്‍ പൊങ്കാല
ദേവിക്ക് പൊങ്കാല സമര്‍പ്പിക്കുമ്പോള്‍ എപ്പോഴും മാതൃസങ്കല്‍പ്പത്തിലാണ് പൊങ്കാല ഇടുന്നത്. ദേവിക്ക് കാപ്പു കെട്ടുന്ന ദിനം മുതലുള്ള 9 ദിനങ്ങളാണ് പൊങ്കാല വ്രതത്തിന് അവസാനമാകുന്ന ദിനം. അവസാന ദിനത്തിലെ പൊങ്കാലയോടെയാണ് വ്രതം അവസാനിക്കുന്നത്. മനസ്സില്‍ ദേവിയെ നല്ലതുപോലെ പ്രാര്‍ത്ഥിക്കുക. അത് മാത്രമല്ല വ്രതമെടുക്കുന്ന ഒന്‍പത് ദിനങ്ങളിലും യാതൊരു വിധത്തിലുള്ള മോശം ചിന്തയും മനസ്സില്‍ ഉണ്ടാവാന്‍ പാടില്ല. ഒരു നേരം മാത്രം അരിയാഹാരം കഴിക്കുകയും ബാക്കി സമയങ്ങളില്‍ പഴങ്ങളും ഭക്ഷിച്ച് വേണം വ്രതമെടുക്കുന്നതിന്. മത്സ്യമാംസാദികള്‍ ഒരിക്കലും ഭക്ഷിക്കാന്‍ പാടുകയില്ല. അത് മാത്രമല്ല ലഹരിവസ്തുക്കളോ മറ്റോ ഉപയോഗിക്കരുത്. എപ്പോഴും ദേവി മന്ത്രങ്ങളും ദേവിസ്‌തോത്രങ്ങളും ജപിക്കണം.

വ്രതമെടുക്കുന്നവര്‍ അറിയാന്‍
വ്രതമെടുക്കുന്നവര്‍ പാലിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ഒരു കാരണവശാലും പുലവാലായ്മയും ആര്‍ത്തവവുമുള്ളവര്‍ പൊങ്കാലയിടരുത്. അത് കൂടാതെ എപ്പോഴും പൊങ്കാല തിളച്ച് തൂലണം എന്നാണ് പറയുന്നത്. നിവേദ്യം തിളച്ച് തൂവുന്ന ദിക്കിനും വളരെയധികം പ്രാധാന്യമാണ് ഉള്ളത്. കിഴക്കോട്ടാണ് തിളച്ച് തൂവുന്നതെങ്കില്‍ അത് അഭീഷ്ടസിദ്ധിയേയാണ് സൂചിപ്പിക്കുന്നത്. ഓരോ ദിക്കിലും തൂവുന്ന പൊങ്കാലക്ക് ഓരോ തരത്തിലുള്ള പ്രാധാന്യവും വിശ്വാസവുമാണ് ഉള്ളത്. പൊങ്കാലവ്രതം അവസാനിപ്പിക്കുന്നതിനും ഓരോ ചിട്ടയുണ്ട്. പൊങ്കാല തിളച്ച് തൂവുന്നത് വരെ വ്രതത്തിലായിരിക്കണം. ദേവിക്ക് നിവേദ്യം സമര്‍പ്പിച്ച ശേഷം മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുകയുള്ളൂ. അതും പാലും പഴവും കഴിച്ച് വേണം വ്രതം അവസാനിപ്പിക്കുന്നതിന്. അതിന് ശേഷം ദേവിയുടെ പ്രസാദ ഊട്ട് കഴിഞ്ഞ് അന്ന് ശരീരശുദ്ധി വരുത്തരുത്. കാരണം ഈ ദിനത്തില്‍ ദേവി സാന്നിധ്യം നിങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് വിശ്വാസം, അതുകൊണ്ട് തന്നെ അതിന് ശേഷം വേണം കുളിക്കുന്നതിന്.


Attukal Pongala 2026
Photo Credit:

പൊങ്കാലയെന്നാല്‍ ആത്മസമര്‍പ്പണം
പൊങ്കാലയെന്നാല്‍ ദേവിക്ക് നിവേദ്യം തയ്യാറാക്കുക എന്നത് മാത്രമല്ല ആത്മസമര്‍പ്പണം കൂടിയാണ്. സമൃദ്ധി, ആരോഗ്യം, സന്തോഷം എന്നിവയ്ക്കായി സ്ത്രീകള്‍ ആറ്റുകാലമ്മയോട് പ്രാര്‍ത്ഥിക്കുകയും ദേവി മന്ത്രങ്ങള്‍ ഉച്ചരിക്കുകയും ചെയ്യുന്നു. അടിയുറച്ച ദൈവവിശ്വാസത്തിന്റെ പ്രകടനം കൂടിയാണ് ഇത്. പൊങ്കാല അര്‍പ്പിക്കുന്നതോടെ ദേവി തന്നോടൊപ്പം ഉണ്ടെന്നും ശക്തിയായി ഏത് ആപത്തിലും കൂടെയുണ്ട് എന്നും ഓരോ സ്ത്രീയും വിശ്വസിക്കുന്നു. ഇത് വെറുമൊരു ഉത്സവം മാത്രമല്ല തളര്‍ന്ന് പോവുന്ന ഓരോ സ്ത്രീക്കും നല്‍കുന്ന ശക്തി കൂടിയാണ്.

ഗ്രഹണ ദിനത്തിലെ പൊങ്കാല
ഈ വര്‍ഷം പൊങ്കാല ദിനത്തില്‍ ചന്ദ്രഗ്രഹണം കൂടി വരുന്നതിനാല്‍ സമയക്രമത്തില്‍ ചെറിയ മാറ്റങ്ങളും ഈ വര്‍ഷം ഉണ്ടായിരിക്കും. ഉച്ചക്ക് 2.15-നാണ് പൊങ്കാല നിവേദ്യം ദേവിക്ക് സമര്‍പ്പിക്കുക. പിന്നീട് അന്ന് വൈകിട്ട് 3.10 മുതല്‍ രാത്രി 7 മണിവരെ ക്ഷേത്ര നട അടച്ചിടുന്നു. പിന്നീട് ഗ്രഹണശേഷമാണ് നട തുറക്കുകയും ദേവിയെ കാണാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കുകയും ചെയ്യുക. ശേഷം അടുത്ത ദിവസം അതായത് മാര്‍ച്ച് 4-ന് രാത്രി 9.45-ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കുകയും രാത്രി 12.45ഓടെ കുരുതി സമര്‍പ്പണത്തില്‍ ഈ വര്‍ഷത്തെ പൊങ്കാല അവസാനിക്കുകയും ചെയ്യും.

Credit: Boldsky

Story first published: Tuesday, March 3, 2026, 7:00 [IST]
Other articles published on Mar 3, 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X