പൃഥ്വിരാജിനെതിരെ പറയാൻ പീഡന കഥകളോ തട്ടിപ്പ് കഥകളോ ഇല്ല, അഖിൽ മുട്ടാത്ത വാതിലുകളില്ല: ആലപ്പി അഷ്റഫ്
അഖിൽ മാരാർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കെ വിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. പല തവണ മോശം പ്രസ്താവനകൾ നടത്തിയ ആളാണ് അഖിൽ മാരാറെന്ന് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. അഖിൽ മാരാർ മലയാള സിനിമയിൽ മര്യാദയ്ക്ക് കാലുറപ്പിച്ച് നിൽക്കുന്നതിന് മുമ്പ് വർഷങ്ങളുടെ സിനിമാ പാരമ്പര്യമുള്ള, സിനിമയുടെ സമസ്ത മേഖലകളിലും പടർന്ന് പന്തലിച്ച് നിൽക്കുന്ന പൃഥ്വിരാജിനെ അപമാനിച്ചും വിമർശിച്ചുമാണ് സിനിമാ മേഖലയിൽ അയാൾ കാലുറപ്പിച്ച് നിൽക്കാൻ നോക്കുന്നത്. ചന്ദ്രനെ നോക്കി പട്ടി ഓരിയിടുന്നത് പോലെയാണ് അഖിൽ മാരാറുടെ പ്രവൃത്തിയെന്ന് പറയാതെ വയ്യ. പൃഥ്വിരാജ് തന്റെ ജൽപനങ്ങൾക്ക് ചെവികൊടുക്കില്ലെന്ന് അഖിലിന് അറിയാം.
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ പ്രശ്നങ്ങൾ, മകളോട് താമസം മാറാൻ രാധിക പറഞ്ഞപ്പോൾ: ശരത്കുമാർ
മറ്റാരെയോ സുഖിപ്പിക്കാൻ വേണ്ടിയാണ് ഇയാളിങ്ങനെ ചെയ്യുന്നത്. പൃഥ്വിരാജിനെതിരെ പറയാൻ പീഡന കഥകളോ തട്ടിപ്പ് വെട്ടിപ്പ് കഥകളോ ഒന്നും ഇല്ലാത്തത് കൊണ്ടായിരിക്കാം പൃഥ്വിരാജിനെതിരെ പറയാൻ പീഡന കഥകളോ തട്ടിപ്പ് വെട്ടിപ്പ് കഥകളോ ഇല്ലാത്തത് കൊണ്ടായിരിക്കാം. മാരാർ പറയുന്നത് പുതിയ ആൾക്കാർക്ക് അവസരം കൊടുക്കുന്നില്ല എന്നാണ്. പൃഥ്വിരാജിനെക്കൊണ്ട് മലയാള സിനിമയ്ക്ക് യാതൊരു ഗുണവും ഇല്ലെന്നാണ് മാരാറുടെ ഭാഷ്യം. ഇതിനെതിരെ മല്ലിക സുകുമാരൻ പ്രതികരിച്ചിട്ടുണ്ടെന്നും ആലപ്പി അഷ്റഫ്.

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതെ വേദനിപ്പിക്കുന്ന പ്രസ്താവനകൾ അഖിൽ മാരാറുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഇത്തരം വെെകൃത സ്വഭാവമുള്ള അഖിലിന്റെ മനസിലെ അടങ്ങാത്ത ആഗ്രഹമായിരുന്നു ഒരു ജനപ്രതിനിധിയാകുക എന്നത്. അതിനായി അഖിൽ മുട്ടാത്ത വാതിലുകളില്ല. നിരങ്ങാത്ത പാർട്ടി ഓഫീസുകളില്ല. കാണാത്ത നേതാക്കളില്ലെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
Credit: Filmibeat
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications