വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് മിലാനില്‍ തിരിച്ചെത്തി, ടീമിനെ കരകയറ്റുമോ?

റോം: സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് തന്റെ മുന്‍ ക്ലബ്ബായ എസി മിലാനില്‍ തിരിച്ചെത്തി. ആറുമാസത്തേക്കാണ് കരാര്‍. സീസണ്‍ മുഴവന്‍ സ്ലാട്ടന്‍ മിലാനിലുണ്ടാകും. താത്പര്യമുണ്ടെങ്കില്‍ ഒരുവര്‍ഷം കൂടി തുടരാമെന്നും കരാറിലുണ്ട്. നേരത്തെ 2010മുതല്‍ 2012വരെ സ്ലാട്ടന്‍ മിലാനില്‍ കളിച്ചിരുന്നു. ഇക്കാലയളവില്‍ ടീമിനെ ഇറ്റാലിയന്‍ സീരി എ യില്‍ ചാമ്പ്യന്മാരാക്കുകയും ചെയ്തു. 61 ലീഗ് മത്സരങ്ങളില്‍ നിന്നും 42 ഗോളുകളും നേടുകയുണ്ടായി.

ഇറ്റാലിയന്‍ സീരി എയില്‍ കിതയ്ക്കുന്ന മിലാനെ സ്ലാട്ടന് കരകയറ്റാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സീസണില്‍ 17 കളികളില്‍നിന്നും 21 പോയന്റുമായി മിലാന്‍ 11-ാം സ്ഥാനത്താണ്. 2017ല്‍ ക്ലബ്ബിനെ ചൈനീസ് കോടീശ്വരന്‍ വിലയ്ക്കുവാങ്ങിയശേഷം നല്ലനിലയിലല്ല മുന്നോട്ടുപോകുന്നത്. കളിക്കാരുടെ കൊഴിഞ്ഞുപോക്കും നിലവാരമില്ലായ്മയും ടീമിനെ പിന്‍നിരയിലെത്തിച്ചു.

ക്രിസ്മസ് പാര്‍ട്ടിക്കിടെ പെണ്‍കുട്ടികളെ ശല്യം ചെയ്തു; ക്രിക്കറ്റ് താരങ്ങളെ പുറത്താക്കിക്രിസ്മസ് പാര്‍ട്ടിക്കിടെ പെണ്‍കുട്ടികളെ ശല്യം ചെയ്തു; ക്രിക്കറ്റ് താരങ്ങളെ പുറത്താക്കി

zlatanibrahimovicacmilan

കഴിഞ്ഞ 18 മാസമായി മുപ്പത്തിയെട്ടുകാരനായ ഇബ്രാഹിമോവിച്ച് അമേരിക്കയിലാണ്. ഈ വര്‍ഷം ഒടുവില്‍ ഗാലക്സിയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് താരം മടങ്ങിയത്. 2018ലും 2019ലും എംഎല്‍എസ്സിലെ മികച്ച താരം ഇബ്രാഹിമോവിച്ചായിരുന്നു. 53 ഗോളുകളും നേടി. ലോസ് ആഞ്ചലസ് ഫുട്ബോള്‍ ക്ലബ്ബിനെതിരെ 5-3ന് ടീം തോറ്റ മത്സരത്തിലാണ് ഗാലക്സിക്കായി അദ്ദേഹം അവസാനമായി കളിച്ചത്.

Story first published: Saturday, December 28, 2019, 11:44 [IST]
Other articles published on Dec 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X