Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ ഇബ്രാഹിമോവിച്ച് എത്തി, കരാര്‍ വിവരം പുറത്ത് വിട്ട് എസി മിലാന്‍

മിലാന്‍: മുന്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചുമായി വീണ്ടും കരാറിലേര്‍പ്പെട്ടന്ന് സ്ഥിരീകരിച്ച് ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍. ഈ സീസണ്‍ അവസാനം വരെ ഇബ്രയുമായി കരാറിലേര്‍പ്പെട്ടതായി ക്ലബ്ബ് വൃത്തങ്ങള്‍ അറിയിച്ചു. ഇറ്റാലിയന്‍ സീരി എയില്‍ കിതയ്ക്കുന്ന മിലാനെ സ്ലാട്ടന് കരകയറ്റാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സീസണില്‍ 17 കളികളില്‍നിന്നും 21 പോയന്റുമായി മിലാന്‍ 11-ാം സ്ഥാനത്താണ്.

മിലാനില്‍ 21-ാം നമ്പര്‍ ജഴ്‌സിയുമായി ഇബ്ര കളിക്കാനിങ്ങും. താന്‍ എല്ലായിപ്പോഴും പറഞ്ഞതുപോലെ ഇത് തന്നെയാണ് തന്റെ സ്വന്തം സ്ഥലമെന്ന് ഇബ്ര ആവര്‍ത്തിച്ചു. ഒടുവില്‍ താന്‍ വീണ്ടും ഇവിടെ എത്തിയിരിക്കുന്നു. നമുക്ക് മുന്നേറാന്‍ കഴിയുമെന്നും കാത്തിരിക്കണമെന്നും താരം മിലാന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നേരത്തെ 2010മുതല്‍ 2012വരെ സ്ലാട്ടന്‍ മിലാനില്‍ കളിച്ചിരുന്നു. ഇക്കാലയളവില്‍ ടീമിനെ ഇറ്റാലിയന്‍ സീരി എ യില്‍ ചാമ്പ്യന്മാരാക്കുകയും ചെയ്തു. 61 ലീഗ് മത്സരങ്ങളില്‍ നിന്നും 42 ഗോളുകളും നേടുകയുണ്ടായി.

zlatanibrahimovic

പ്രായംകൂടുന്തോറും വീര്യം കൂടുമെന്ന് തെളിയിച്ച താരമാണ് ഇബ്ര. തന്റെ കരിയറില്‍ നേടിയ 536 ഗോളുകളില്‍ 304 ഗോളുകളും താരം നേടിയത് 30 വയസിന് ശേഷമാണ്. കഴിഞ്ഞ 18 മാസമായി മുപ്പത്തിയെട്ടുകാരനായ ഇബ്രാഹിമോവിച്ച് അമേരിക്കയിലാണ്. ഈ വര്‍ഷം ഒടുവില്‍ ഗാലക്സിയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് താരം മടങ്ങിയത്. 2018ലും 2019ലും എംഎല്‍എസ്സിലെ മികച്ച താരം ഇബ്രാഹിമോവിച്ചായിരുന്നു. 53 ഗോളുകളും നേടി.

Story first published: Friday, January 3, 2020, 11:28 [IST]
Other articles published on Jan 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+