Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്കൊപ്പം ജോങ്ക വാഹനം കഴുകി കുഞ്ഞു സിവ; വീഡിയോ വൈറല്‍

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണിയുടെ വാഹന പ്രിയം ഏവര്‍ക്കും അറിയാവുന്നതാണ്. വാഹനങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ധോണിക്കുണ്ട്. ഏറ്റവും ഒടുവിലായി നിസാന്‍ ജോങ്ക എസ്യുവിയാണ് ധോണി സ്വന്തമാക്കിയത്. 1965 മുതല്‍ 1999വരെ ഇന്ത്യ സൈനീകാവശ്യങ്ങള്‍ക്കുപയോഗിച്ച വാഹനമായ ജോങ്ക പഞ്ചാബില്‍ നിന്നാണ് ധോണി വാങ്ങിയത്. തന്റെ പുതിയ വാഹനം കഴുകുന്ന ധോണിയുടെ വീഡിയോ ഇതിനോടകം സാമൂഹ്യാ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ധോണിക്കൊപ്പം കുഞ്ഞു സിവയും വണ്ടി കഴുകുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹം പങ്കുവെച്ചത്.

സാമൂഹ്യ മാധ്യമത്തില്‍ വലിയ ആരാധക പിന്തുണയുള്ള ധോണിയുടെയും മകള്‍ സിവയുടെയും വീഡിയോ മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മില്‍ റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ധോണി ഇന്ത്യന്‍ ടീമിനെ കാണാനെത്തിയ ജോങ്കയിലായിരുന്നു. ലെഫ്റ്റന്റ് കേണലായ ധോണി ആര്‍മി ഗ്രീന്‍ കളറിലുള്ള ജോങ്ക ഓടിക്കുന്ന ചിത്രങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിസാന്റെ 20 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനമാണിത്. ഹമ്മര്‍ എച്ച്2, ജിഎംസി സിയേറ, ഫെറാരി 599ജിടിഒ, ചെറോക്കി ട്രാക്ക്‌ഹോക്ക് തുടങ്ങിയ കാറുകളെല്ലാം ധോണിയ്ക്ക് സ്വന്തമായുണ്ട്.

dhonijongaziva

അതേ സമയം ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ട്‌നില്‍ക്കുന്ന ധോണി വിരമിക്കാന്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹം ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. നിലവിലെ റിപ്പോര്‍ട്ട പ്രകാരം 2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് കളിക്കാന്‍ ധോണിയുണ്ടാകാനിടയില്ല.

Story first published: Friday, October 25, 2019, 18:05 [IST]
Other articles published on Oct 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+