Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി സസ്‌പെന്‍ഷന്‍ തിരിച്ചടിയായി; ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍നിന്നും സിംബാബ്‌വേ പുറത്ത്

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ നിന്നും സിംബാബ്‌വേ പുറത്തായി. സപ്തംബറില്‍ ബംഗ്ലാദേശില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റില്‍ നിന്നാണ് സിംബാബ്‌വേ പുറത്തായത്. വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ടീം ബംഗ്ലാദേശിലേക്ക് പോകില്ലെന്ന് സിംബാബ്‌വേ ക്രിക്കറ്റ് വ്യക്തമാക്കി.

ഹാള്‍ ഓഫ് ഫെയിം ഓപ്പണ്‍ ടെന്നിസ്: ലിയാണ്ടര്‍ പേസ്-മാര്‍കസ് ഡാനിയേല്‍ സഖ്യം സെമിയിലെത്തി

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വേ ടീമുകള്‍ അടങ്ങിയ ടി20 ടൂര്‍ണമെന്റായിരുന്നു തീരമാനിച്ചിരുന്നത്. ടൂര്‍ണമെന്റില്‍നിന്നുള്ള പിന്മാറ്റം സിംബാബ്‌വേക്ക് കനത്ത തിരിച്ചടിയാകും. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ സിംബാബ്‌വേയ്ക്ക് കളിക്കാന്‍ കഴിയുമോ എന്നത് വ്യക്തമല്ല. വിഷയത്തില്‍ ഐസിസി നിലപാട് കടുപ്പിക്കില്ലെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ.

zimbawbe

സിംബാബ്‌വേ ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായതിനെ തുടര്‍ന്നാണ് ഐസിസി നടപടിയെടുത്തത്. സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിലും സര്‍ക്കാരിന്റെ ഇടപെടല്‍ ഒഴിവാക്കുന്നതിലും സിംബാബ്‌വേ ക്രിക്കറ്റ് പരാജയപ്പെട്ടെന്ന് ഐസിസി അറിയിച്ചിരുന്നു. സസ്‌പെന്‍ഷനെ തുടര്‍ന്ന് ഐസിസി ഫണ്ട് ലഭിക്കില്ലെന്നു മാത്രമല്ല ഐസിസിയുടെ ടൂര്‍ണമെന്റുകളിലോ പരമ്പരകളിലോ കളിക്കാനും സിംബാബ്‌വേയ്ക്ക് കഴിയില്ല.

Story first published: Sunday, July 21, 2019, 12:40 [IST]
Other articles published on Jul 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+