Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാള്‍ ഓഫ് ഫെയിം ഓപ്പണ്‍ ടെന്നിസ്: ലിയാണ്ടര്‍ പേസ്-മാര്‍കസ് ഡാനിയേല്‍ സഖ്യം സെമിയിലെത്തി

ന്യൂപോര്‍ട്ട്: ഇന്ത്യയുടെ വെറ്ററന്‍ താരം ലിയാണ്ടര്‍ പേസ് പങ്കാളി മാര്‍കസ് ഡാനിയേലിനൊപ്പം ഹാള്‍ ഓഫ് ഫെയിം ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തി. മാത്യൂ എബ്‌ഡെന്‍-റോബര്‍ട്ട് ലിന്‍ഡ്‌സെറ്റ് സഖ്യത്തെയാണ് 46കാരനായ പേസും ന്യൂസിലന്‍ഡുകാരനായ ഡാനിയേലും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍പ്പിച്ചത്. 6-4, 5-7, 14-12 എന്ന സ്‌കോറിനായിരുന്നു പേസ്-ഡാനിയേല്‍ ജോടി ഓസ്‌ട്രേലിയ-സ്വീഡന്‍ സഖ്യത്തെ കീഴടക്കിയത്. 2006-ല്‍ 47കാരനായ ജോണ്‍ മക്കനോര്‍ സാന്‍ ജോസ് ടൂര്‍ണമെന്റില്‍ സെമിയിലെത്തിയതിനുശേഷം ഈ നേട്ടം കൈവരിക്കുന്ന പ്രായം കൂടിയ താരമാണ് ലിയാണ്ടര്‍ പേസ്.

''എന്റെ കാലുകള്‍ക്ക് ഇപ്പോഴും ബലമുണ്ട്. ടെന്നിസിലെ അറിവുകളും സ്‌ട്രോക്കുകളും നഷ്ടമായിട്ടില്ല. യോജിച്ച ഡബിള്‍സ് പങ്കാളിയുണ്ടെങ്കില്‍ ഇനിയുമേറെ വിജയങ്ങള്‍ നേടാനാകും. തുടക്കകാരനായിരുന്നപ്പോള്‍ മുതിര്‍ന്ന കളിക്കാരില്‍ നിന്നായിരുന്നു ഞാന്‍ പഠിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ യുവതാരങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ്.'' -പേസ് പറഞ്ഞു.

leanderpaes

'' പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പത്തേതിനേക്കാള്‍ മൂന്നിരട്ടി കഠിനമായി ഇപ്പോള്‍ എനിക്ക് ജോലി ചെയ്യേണ്ടിവരുന്നു. അത് പ്രായത്തിന്റെ പ്രശ്‌നം മാത്രമാണ്. എങ്കിലും കഠിനാധ്വാനം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. യുവാവായിരുന്നപ്പോള്‍ ഒരു ദിവസം അഞ്ചും ആറും മണിക്കൂറുകളാണ് ഞാന്‍ പരിശീലനത്തിനായി ചെലവഴിച്ചിരുന്നത്.''-പേസ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എന്റെ പരിശീലനം വളരെ കൃത്യതയുള്ളതാണ്. കൡയുടെ പ്രത്യേക മേഖലകളില്‍ മികവ് നേടുന്നതിനും പരിക്കുകള്‍ പറ്റാതിരിക്കാനുമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധയുണ്ട്.''- പേസ് പറയുന്നു. 18 ഗ്രാന്‍സ്ലാം കിരീടങ്ങളാണ് ലിയാണ്ടര്‍ പേസ് കരിയറില്‍ സ്വന്തമാക്കിയത്. പേസും ഡാനിയേലും സെമിയില്‍ മാര്‍സെല്‍ ഗ്രനോളേഴ്‌സ്-സെര്‍ജി സ്റ്റഖോവ്‌സ്‌കി സഖ്യത്തെ നേരിടും.

Story first published: Sunday, July 21, 2019, 12:32 [IST]
Other articles published on Jul 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+