Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു കാലില്‍ സോക്‌സ് ഇടാന്‍ മറന്നു; ശിഖര്‍ ധവാനെ ട്രോളി ചാഹല്‍

ദില്ലി: ഇന്ത്യന്‍ ടീമിലെ തമാശകളുടെ ഉസ്താദാണ് സ്പിന്നര്‍ യുസ് വേന്ദ്ര ചാഹല്‍. ടീമിലെ സഹതാരങ്ങളെ അവസരം കിട്ടിയാല്‍ പരിഹസിക്കാന്‍ ചാഹല്‍ മടിക്കാറില്ല. ചാഹലിന്റെ തമാശപോസ്റ്റുകള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കാറുമുണ്ട്. ഇത്തവണ ചാഹലിന്റെ ട്രോള്‍ കിട്ടയത് ടീമിലെ ഓപ്പണര്‍ ശിഖര്‍ ധവാനാണ്. പതിവുപോലെ ചാഹലന്റെ ട്രോള്‍ വൈറലാകുകയും ചെയ്തു.

വീണ്ടുമെത്തി ഐപിഎല്‍ കാര്‍ണിവല്‍... ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ചെന്നൈ x ആര്‍സിബി കന്നിയങ്കം
ഒരു കാലില്‍ മാത്രം സോക്‌സ് ധരിച്ച ധവാന്റെ ചിത്രമടക്കമാണ് ട്രോള്‍. ധവാന്‍ ഒരുകാലില്‍ സോക്‌സ് ധരിക്കാന്‍ മറന്നതാണെന്ന് ചാഹല്‍ പറയുന്നു. നമ്മുടെ ഒരേയൊരു ശിഖര്‍ ധവാന്‍ ഒരു കാലില്‍മാത്രം സോക്‌സ് ധരിക്കാന്‍ മറന്നുപോയെന്ന് ചാഹല്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടി20, ഏകദിന പരമ്പരയ്ക്ക തയ്യാറെടുത്തുകൊണ്ടിരിക്കെയാണ് ചാഹലിന്റെ തമാശ.

dhawan

ഇതിനിടെ ധവാന്‍ കഴിഞ്ഞദിവസം ഒരു കുതിരപ്പുറത്തിരുന്ന് ചുറ്റിയടിക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. ധവാനെ കൂടാതെ രവീന്ദ്ര ജഡേജയും കുതിരപ്പുറത്ത് സവാരി ചെയ്തു. ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ ടീമിന്റെ അവസാന പരമ്പരയാണ് നടക്കാനിരിക്കുന്നത്. അതുകൊണ്ടുതന്നെ ലോകകപ്പിനുള്ള ടീമുകളെ തെരഞ്ഞെടുക്കുന്നതുള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക.

Story first published: Wednesday, February 20, 2019, 8:56 [IST]
Other articles published on Feb 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+