Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടുമെത്തി ഐപിഎല്‍ കാര്‍ണിവല്‍... ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ചെന്നൈ x ആര്‍സിബി കന്നിയങ്കം

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണിന്റെ ആദ്യ രണ്ടാഴ്ചത്തേയ്ക്കുള്ള മല്‍സരക്രമം പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് ഐപിഎല്ലിന്റെ മുഴുവന്‍ ഫിക്‌സ്ചറും ഒരുമിച്ച് പ്രഖ്യാപിക്കാതിരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പുറത്തു വിട്ട ശേഷമായിരിക്കും ഫൈനലുള്‍പ്പെടെ ഐപിഎല്ലിലെ മുഴുവന്‍ ഫിക്‌സ്ചറും പ്രഖ്യാപിക്കൂ. മാര്‍ച്ച് 23ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. ചെന്നൈയാണ് മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്നത്.

വേണമെങ്കില്‍ പുനര്‍ക്രമീകരിക്കും

വേണമെങ്കില്‍ പുനര്‍ക്രമീകരിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതികള്‍ പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ്. പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ നിലവിലെ രണ്ടാഴ്ചയിലെ മല്‍സരക്രമമവുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ബിസിസിഐ ചര്‍ച്ച ചെയ്യും. വേണമെങ്കില്‍ മല്‍സരങ്ങള്‍ പുനര്‍ക്രമീകരിക്കുമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഇപ്പോള്‍ പ്രഖ്യാപിച്ച ഷെഡ്യൂള്‍ അനുസരിച്ച് 17 മല്‍സരങ്ങളാണ് രണ്ടാഴ്ചയ്ക്കിടെ നടക്കുന്നത്. എട്ടു ഫ്രാഞ്ചൈസികള്‍ എട്ടു വേദികളിലുമായി ഇക്കാലയളവില്‍ പോരാട്ടത്തിനിറങ്ങും.

ഡല്‍ഹിക്കും ആര്‍സിബിക്കും കൂടുതല്‍ കളികള്‍

ഡല്‍ഹിക്കും ആര്‍സിബിക്കും കൂടുതല്‍ കളികള്‍

ഏറ്റവും കൂടുതല്‍ മല്‍സരങ്ങളുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമാണ്. ഇരുടീമുകളും അഞ്ചു മല്‍സരങ്ങള്‍ വീതം ആദ്യ രണ്ടാഴ്ചയ്ക്കിടെ കളിക്കും. മറ്റു ആറു ടീമുകള്‍ക്കും നാലു മല്‍സരങ്ങള്‍ വീതമാണുള്ളത്. ഓരോ ടീമും ചുരുങ്ങിയത് രണ്ട് ഹോം, എവേ മല്‍സരങ്ങളില്‍ ആദ്യ രണ്ടാഴ്ചയ്ക്കിടെ കളിക്കുന്നുണ്ട്. എന്നാല്‍ ഡല്‍ഹിയും ആര്‍സിബിയും തങ്ങളുടെ ഹോംഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ല, എം ചിന്നസ്വാമി എന്നീവിടങ്ങളില്‍ മൂന്നു മല്‍സരങ്ങള്‍ കളിക്കും.

ആദ്യ രണ്ടാഴ്ചത്തെ ഷെഡ്യൂള്‍

ആദ്യ രണ്ടാഴ്ചത്തെ ഷെഡ്യൂള്‍

മാര്‍ച്ച് 23 : ചെന്നൈ x ബാംഗ്ലൂര്‍ (രാത്രി 8)
മാര്‍ച്ച് 24: കൊല്‍ക്കത്ത x ഹൈദരാബാദ് (വൈകീട്ട് 4)
മാര്‍ച്ച് 24: മുംബൈ x ഡല്‍ഹി (രാത്രി 8)
മാര്‍ച്ച് 25: രാജസ്ഥാന്‍ x പഞ്ചാബ് (രാത്രി 8)
മാര്‍ച്ച് 26: ഡല്‍ഹി x ചെന്നൈ (രാത്രി 8)
മാര്‍ച്ച് 27: കൊല്‍ക്കത്ത x പഞ്ചാബ് (രാത്രി 8)
മാര്‍ച്ച് 28: ബാംഗ്ലൂര്‍ x മുംബൈ (രാത്രി 8)
മാര്‍ച്ച് 29: ഹൈദരാബാദ് x രാജസ്ഥാന്‍ (രാത്രി 8)
മാര്‍ച്ച് 30: ഡല്‍ഹി x കൊല്‍ക്കത്ത (രാത്രി 8)
മാര്‍ച്ച് 31: ചെന്നൈ x രാജസ്ഥാന്‍ (രാത്രി 8)
ഏപ്രില്‍ 1 : പഞ്ചാബ് x ഡല്‍ഹി (രാത്രി 8)
ഏപ്രില്‍ 2 : രാജസ്ഥാന്‍ x ബാംഗ്ലൂര്‍ (രാത്രി 8)
ഏപ്രില്‍ 3: മുംബൈ x ചെന്നൈ (രാത്രി 8)
ഏപ്രില്‍ 4: ഡല്‍ഹി x ഹൈദാരാബാദ് (രാത്രി 8)
ഏപ്രില്‍ 5: ബാംഗ്ലൂര്‍ x കൊല്‍ക്കത്ത

.

Story first published: Tuesday, February 19, 2019, 15:56 [IST]
Other articles published on Feb 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+