Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബസ്സില്‍ ധോണിയുടെ ഇഷ്ട സീറ്റ് ഏതാണെന്ന് വെളിപ്പെടുത്തി ചാഹല്‍; ഇപ്പോള്‍ ആരും ഇരിക്കാറില്ല

ഹമില്‍ട്ടണ്‍: എംഎസ് ധോണിയില്ലാത്ത ടീം എന്ന യാഥാര്‍ഥ്യത്തിലേക്ക് ഇപ്പോഴും ഇന്ത്യന്‍ ടീം അംഗങ്ങള്‍ എത്തിയിട്ടില്ല. ഒന്നരപ്പതിറ്റാണ്ടോളം കാലം ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന, രാജ്യത്തിന് അഭിമാനിക്കാവുന്ന ഒട്ടേറെ വിജയങ്ങള്‍ നേടിത്തന്ന, രണ്ട് ലോകകപ്പുകള്‍ നേടുമ്പോള്‍ ക്യാപ്റ്റനായിരുന്ന ധോണി മാസങ്ങളായി ടീമിന് പുറത്താണ്. സൂപ്പര്‍താരത്തിന്റെ വിരമിക്കലിനെക്കുറിച്ച് അഭ്യൂഹം തുടരുമ്പോള്‍ ധോണിയെക്കുറിച്ച് വാചാലനാവുകയാണ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍.

ചാഹല്‍ ടിവി എന്ന പ്രത്യക പരിപാടിയുമായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കിടയില്‍ രസികനായ ചാഹല്‍ ടീം ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്നതിനിടെ ധോണിയെക്കുറിച്ച് ഒരു വെളിപ്പെടുത്തലും നടത്തി. ബസ്സില്‍ ഓരോ താരത്തിനൊപ്പവും ഇരുന്ന് വിശേഷങ്ങള്‍ തിരക്കുന്നതിനിടെ ധോണിയുടെ സീറ്റിനെക്കുറിച്ചാണ് ചാഹല്‍ വെളിപ്പെടുത്തിയത്. ബസ്സിലെ ഒരു മൂലയ്ക്കുള്ള സീറ്റ് ധോണിയുടെ ഇഷ്ടസീറ്റാണെന്ന് ചാഹല്‍ പറഞ്ഞു. ധോണിക്കുവേണ്ടി ഒഴിച്ചിട്ട അവിടെ ഇപ്പോള്‍ ആരും ഇരിക്കാറില്ല. ധോണിയെ വല്ലാതെ മിസ് ചെയ്യുന്നതായും ചാഹല്‍ പറഞ്ഞു.

chahalanddhoni-

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലിനുശേഷം ധോണി ടീമില്‍ തിരിച്ചെത്തിയിട്ടില്ല. സൈനിക സേവനവും മറ്റുമായി നീണ്ട അവധിയെടുത്ത താരം ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ടി20 ലോകകപ്പില്‍ ധോണി കളിക്കുമോ എന്ന കാര്യത്തിലും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഐപിഎല്ലിലെ പ്രകടനത്തെ മുന്‍നിര്‍ത്തിയാകും ധോണിയുടെ ടി20 ലോകകപ്പ് പ്രതീക്ഷകള്‍. ധോണിക്കുശേഷം മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ധോണിയുടെ തിരിച്ചുവരവ് ഉണ്ടായേക്കുമെന്നും ടീം മാനേജ്‌മെന്റ് സൂചന നല്‍കുന്നുണ്ട്.

Story first published: Tuesday, January 28, 2020, 17:19 [IST]
Other articles published on Jan 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+