Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രമുഖ നടിയുമായി വിവാഹം... വാര്‍ത്ത ഏറ്റെടുത്ത് ക്രിക്കറ്റ് പ്രേമികള്‍, ഒടുവില്‍ ചഹല്‍ പ്രതികരിച്ചു

മുംബൈ: ഇന്ത്യയുടെ പുതിയ സ്പിന്‍ സെന്‍സേഷനായ ഹരിയാന താരം യുസ്‌വേന്ദ്ര ചഹല്‍ വിവാഹിതനാവാന്‍ പോവുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയാണ്. പ്രമുഖ കന്നഡ നടി തനിഷ്‌ക കപൂറിനെ 27 കാരനായ ചഹല്‍ വിവാഹം കഴിക്കുന്നുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിലൂടെ വരവറിയിച്ച് പിന്നീട് ഇന്ത്യന്‍ ടീമിലെത്തിയ താരം നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഇപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കളിക്കുന്ന തിരക്കിലാണ് യുവതാരം. വിവാഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് ചഹല്‍.

1

ട്വിറ്റര്‍ പേജിലൂടെയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. തന്റെ ജീവിതത്തില്‍ പുതുതായി ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. താന്‍ വിവാഹിതനാവുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ല. തനിഷ്‌കയുമായി സൗഹൃദം മാത്രമേയുള്ളൂ. വിവാഹിതനാവാന്‍ പോവുന്നുവെന്ന തരത്തില്‍ പരക്കുന്ന റിപ്പോര്‍ട്ടുകള്‍ ദയവു ചെയ്ത് പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും ആരാധകരോടും അഭ്യര്‍ഥിക്കുന്നു. തന്റെ സ്വകാര്യജീവിതത്തെ മാനിച്ച് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ദയവ് ചെയ്ത് സ്ഥിരീകരിക്കണമെന്നും പറഞ്ഞാണ് ചഹലിന്റെ ട്വീറ്റ് അവസാനിക്കുന്നത്.

ഐപിഎല്ലില്‍ ആര്‍സിബിയുടെ തുറുപ്പുചീട്ടാണ് ചഹല്‍. നിലവില്‍ ടീമിനുവേണ്ടി ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളറും അദ്ദേഹമാണ്. 73 വിക്കറ്റുകളാണ് ചഹലിന്റെ സമ്പാദ്യം. വെറ്ററന്‍ പേസര്‍ വിനട് കുമാറിനെ പിന്തള്ളിയാണ് ചഹല്‍ ഒന്നാമതെത്തിയത്.

Story first published: Monday, April 23, 2018, 16:11 [IST]
Other articles published on Apr 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+