Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ അശ്വിന്റെ റെക്കോര്‍ഡിനൊപ്പമെത്തി ചാഹല്‍; തിരുവനന്തപുരത്ത് മറികടക്കുമോ?

ഹൈദരാബാദ്: ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറെന്ന ആര്‍ അശ്വിന്റെ റെക്കോര്‍ഡിനൊപ്പമെത്തി യുസ്‌വേന്ദ്ര ചാഹല്‍. വെസ്റ്റിന്‍ഡീസിനെതിരെ ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റെടുത്തതോടെയാണ് ചാഹല്‍ പുതിയ നേട്ടത്തിലെത്തിയത്. പതിനെട്ടാം ഓവറില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറിനേയും, കീറോണ്‍ പൊള്ളാര്‍ഡിനേയും പുറത്താക്കിയ ചാഹല്‍ 52 വിക്കറ്റ് തികച്ചു.

അശ്വിന്‍ 46 മത്സരങ്ങളില്‍നിന്നുമാണ് 52 വിക്കറ്റെടുത്തത്. ചാഹല്‍ 35 കളികളില്‍നിന്നും അശ്വിന്റെ നേട്ടത്തിനൊപ്പമെത്തി. 50 വിക്കറ്റ് വേഗത്തിലെടുക്കുന്ന താരമായി നേരത്തെ ചാഹല്‍ മാറിയിരുന്നു. ചാഹല്‍ 34 കളികളില്‍നിന്നും 50 തികച്ചപ്പോള്‍ ജസ്പ്രീത് ബുംറ(41), അശ്വിന്‍(42) എന്നിവരാണ് പിറകിലുള്ളത്. 26 കളികളില്‍ നിന്നും 50 വിക്കറ്റെടുത്ത ശ്രീലങ്കയുടെ അജന്ത മെന്‍ഡിസ് ആണ് ടി20യിലെ അതിവേഗത്തില്‍ 50 വിക്കറ്റെടുത്ത റെക്കോര്‍ഡിനുടമ.

Yuzvendra Chahal equals R Ashwins record

ഇന്ത്യയ്ക്കായി കൂടുതല്‍ വിക്കറ്റെടുത്ത അശ്വിന്റെ റെക്കോര്‍ഡ് തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം ടി20യില്‍ ചാഹലിന് മറികടക്കാന്‍ കഴിഞ്ഞേക്കും. അതേസമയം 51 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ ചാഹലിന് തൊട്ടുപിറകിലുണ്ട്. ചാഹലിനു പുറമെ കുല്‍ദീപ് യാദവ് ഇന്ത്യന്‍ നിരയിലുണ്ടെങ്കിലും ഹൈരദാബാദില്‍ കളിച്ചിരുന്നില്ല. അടുത്തവര്‍ഷം ലോകകപ്പ് നടക്കാനിരിക്കെ മികച്ച ഇലവനെ കണ്ടെത്താനുള്ള പരീക്ഷണത്തിലാണ് ടീം ഇന്ത്യ.

Story first published: Saturday, December 7, 2019, 11:36 [IST]
Other articles published on Dec 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+