For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ്; ദക്ഷിണാഫ്രിക്കന്‍ ഗുരുവേ നന്ദി, പക്ഷെ ജൂണ്‍ 5 ഞങ്ങള്‍ക്കുള്ളതാ; യുവരാജ് സിങ്

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ജൂണ്‍ 5ന് ഏറ്റുമുട്ടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. 2011ല്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കിര്‍സ്റ്റ്യനും ഇന്ത്യയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് സ്റ്റാര്‍ സ്‌പോര്‍ട് പരസ്യം മത്സരത്തിന്റെ ചെയ്തിരിക്കുന്നത് തന്നെ. ഇന്ത്യന്‍ ആരാധകര്‍ക്ക് കിര്‍സ്റ്റ്യനോട് സ്‌നേഹമുണ്ട്, എന്നാല്‍ ജൂണ്‍ 5നുള്ള വിജയം ഇന്ത്യയ്ക്കുള്ളതാണെനന്നാണ് പരസ്യം ചൂണ്ടിക്കാട്ടുന്നത്.

കുതിപ്പ് തുടരാന്‍ ഇംഗ്ലണ്ട്.... എറിഞ്ഞ് വീഴ്ത്താന്‍ പാകിസ്താന്‍, ട്രെന്‍ഡ്ബിഡ്ജില്‍ തീപ്പാറും
മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങും ഇപ്പോള്‍ ഇതേകാര്യം സൂചിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2011 ഏപ്രില്‍ 2ന്റെ രാത്രി തനിക്ക് ഒരിക്കലും മറക്കാനാകാത്തതാണെന്ന് യുവരാജ് ട്വീറ്റില്‍ പറയുന്നു. അന്ന് ഒരു സൗത്ത് ആഫ്രിക്കക്കാരന്‍ ലോകകപ്പ് സാധ്യമാക്കാന്‍ പ്രധാന പങ്കുവഹിച്ചു. എന്നാല്‍, ജൂണ്‍ 5ന് കാണാമെന്നാണ് കിര്‍സ്റ്റ്യനെ ടാഗ് ചെയ്തുള്ള ട്വീറ്റില്‍ മുന്‍താരം വ്യക്തമാക്കുന്നു.

yuvrajsingh

2011 ഏപ്രില്‍ 2ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ ഗാരി കിര്‍സ്റ്റിയന്‍ ആയിരുന്നു ഇന്ത്യയുടെ പരിശീലകന്‍. ലോകകപ്പിന് ശേഷം അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. അന്ന് എംഎസ് ധോണിയുടെ കീഴില്‍ അസാധ്യമെന്ന് കരുതിയത് ഇന്ത്യ നേടിയപ്പോള്‍ യുവരാജ് സിങ് മാന്‍ ഓഫ് ദി സീരീസ് ബഹുമതിയും സ്വന്തമാക്കി.

Story first published: Sunday, June 2, 2019, 17:33 [IST]
Other articles published on Jun 2, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+