കുതിപ്പ് തുടരാന്‍ ഇംഗ്ലണ്ട്.... എറിഞ്ഞ് വീഴ്ത്താന്‍ പാകിസ്താന്‍, ട്രെന്‍ഡ്ബിഡ്ജില്‍ തീപ്പാറും
നോട്ടിംഗ്ഹാം: ലോകകപ്പില്‍ മികച്ച ഫോമിലുള്ള ആതിഥേയരായ ഇംഗ്ലണ്ട് പാകിസ്താനെതിരെ കളത്തില്‍ ഇറങ്ങുന്നു. അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു പാകിസ്താന്‍. ഇതിനുള്ള തിരിച്ചടിയാണ് മത്സരത്തില്‍ പാകിസ്താന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് തകര്‍ന്നടിഞ്ഞ പാകിസ്താന്‍ കടുത്ത സമ്മര്‍ദത്തിലാണ് രണ്ടം മത്സരത്തിനിറങ്ങുന്നത്.
അതേസമയം ആദ്യ മത്സരത്തില്‍ തന്നെ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത് വരവറിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. അതുകൊണ്ട് മത്സരത്തില്‍ മുന്‍തൂക്കം ഇംഗ്ലണ്ടിന് തന്നെയാണ്. പ്രമുഖ താരങ്ങളെല്ലാം മികച്ച ഫോമിലുമാണ്. ബൗളിംഗ നിരയും കഴിവിനൊത്ത പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. എന്നാല്‍ ഏത് ചെറിയ ടീമിനോട് പോലും തോല്‍ക്കുകയും ഏത് വമ്പന്‍മാരെയും വീഴ്ത്താനുള്ള കഴിവ് പാകിസ്താനുണ്ട്.

ഇംഗ്ലണ്ട് മികച്ച ഫോമില്‍
ഇംഗ്ലണ്ട് മികച്ച ഫോമിലാണ് ഉള്ളത്. മുന്‍നിര താരങ്ങളെല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 311 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ച് കൂട്ടിയത്. ബെന്‍ സ്റ്റോക്‌സിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് കൊണ്ടുവന്നുള്ള നീക്കവും ഗുണം ചെയ്തു. മത്സരത്തില്‍ 89 റണ്‍സടിച്ച് കളിയിലെ താരമാവുകയും ചെയ്തു. നാല് അര്‍ധസെഞ്ച്വറികള്‍ മത്സരത്തില്‍ ഇംഗ്ലീഷ് താരങ്ങള്‍ സ്വന്തമാക്കി.

പാകിസ്താന്‍ പ്രതിരോധത്തില്‍
ഇംഗ്ലണ്ടിനോട് കളത്തിലിറങ്ങുമ്പോള്‍ കടുത്ത പ്രതിരോധത്തിലാണ് പാകിസ്താന്‍. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് 105 റണ്‍സിനാണ് പാകിസ്താന്‍ പുറത്തായത്. ഒരാള്‍ക്ക് പോലും അര്‍ധ സെഞ്ച്വറിയും നേടാനായില്ല. തീര്‍ത്തും ദുര്‍ബലമാണ് പാകിസ്താന്റെ ബാറ്റിംഗ് നിര. നേരത്തെ ഇംഗ്ലണ്ടിനോട് ഏകദിന പരമ്പരയിലും വന്‍ തോല്‍വി പാകിസ്താന്‍ വഴങ്ങിയിരുന്നു. ബൗളിംഗ് നിരയിലും താളം കണ്ടെത്താന്‍ പാകിസ്താന് സാധിച്ചിട്ടില്ല.

ശ്രദ്ധിക്കേണ്ട താരങ്ങള്‍
ഇംഗ്ലണ്ട് നിരയില്‍ ബെന്‍ സ്റ്റോക്‌സും ഇയാന്‍ മോര്‍ഗനും ശ്രദ്ധിക്കേണ്ട താരങ്ങളാണ്. ഇരുവരും മികച്ച ഫോമിലാണ്. ആദ്യ മത്സരത്തില്‍ ഫിഫ്റ്റിയും നേടിയിരുന്നു. ഇരുവരും പാകിസ്താനെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ളവരാണ്. ജോ റൂട്ട്, ജേസന്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ എന്നിവരും തകര്‍പ്പന്‍ ഫോമിലാണ്. പാകിസ്താന്‍ നിരയില്‍ ബാബര്‍ അസമും മുഹമ്മദ് ആമിറുമാണ് തിളങ്ങാന്‍ സാധ്യതയുള്ള താരങ്ങള്‍. വിന്‍ഡീസിനെതിരെ മൂന്ന് വിക്കറ്റെടുത്തിരുന്നു ആമിര്‍.

നേര്‍ക്കുനേര്‍ പോരാട്ടം
ഇംഗ്ലണ്ടും പാകിസ്താനും ലോകകപ്പില്‍ എട്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. നാല് വീതം ജയങ്ങള്‍ ഇരുടീമുകളും നേടിയിട്ടുണ്ട്. ഈ മത്സരം ജയിക്കുന്ന ടീമിന് മുന്നിലെത്താന്‍ അവസരമുണ്ടാകും. ലോകകപ്പില്‍ അല്ലാതെ 87 മത്സരങ്ങള്‍ ഇരുടീമുകളും കളിച്ചിട്ടുണ്ട്. അതില്‍ 53 എണ്ണം ഇംഗ്ലണ്ട് വിജയിച്ചിട്ടുണ്ട് പാകിസ്താന്‍ 31 എണ്ണത്തിലും. ഇംഗ്ലണ്ട് വമ്പന്‍ ടീമാണെങ്കിലും പാകിസ്താന്‍ ഏത് വമ്പന്‍മാരെയും വീഴ്ത്താന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ട് തന്നെ കടുത്ത പോരാട്ടം പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications