Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോണോയെ വെല്ലാന്‍ ഒരു മെസ്സിക്കുമാവില്ല!! സെര്‍ച്ചിലും കിങ്; ഇന്ത്യയില്‍ തലപ്പത്ത് ഈ താരം

നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കായിക പ്രേമികള്‍ക്കു സമ്മാനിച്ച ഒരു വര്‍ഷം കൂടി അസ്തമയത്തിലേക്കു കടക്കുകയാണ്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോളിലും ഇന്ത്യയിലെ നമ്പര്‍ വണ്‍ ഗെയിമായ ക്രിക്കറ്റിലും ആഘോഷിക്കാന്‍ ഒരുപാട് നല്ല ഓര്‍മകള്‍ ഈ വര്‍ഷം സമ്മാനിച്ചിട്ടുണ്ട്.

ആരാധക പിന്തുണയുടെ കാര്യത്തില്‍ തന്നെ വെല്ലാന്‍ മറ്റൊരു അത്‌ലറ്റ് നിലവില്‍ കായിക ലോകത്തില്ലെന്നു ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തെളിയിച്ച വര്‍ഷവും കൂടിയാണിത്. വെഗാസ്ഇന്‍സൈഡര്‍ ഡോട്ട് കോം (Vegasinsider.com) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം തിരയപ്പെട്ട കായിക താരം റൊണാള്‍ഡോയാണ്.

RONALDO

188 രാജ്യങ്ങളില്‍ നിന്നുള്ള 790 പ്രശസ്തരായ കായിക താരങ്ങളുടെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി വിശകലനം ചെയ്‌പ്പോഴാണ് അദ്ദേഹം ഏറ്റവും മുന്നിലെത്തിയത്. താനൊരു ഗ്ലോബല്‍ സ്റ്റാറാണെന്നു റോണോ ഒരിക്കല്‍ക്കൂടി അടിവരയിടുകയാണ്. 76 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ സ്റ്റാറിനെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ടുള്ളത്.

രണ്ടാംസ്ഥാനത്തു പക്ഷെ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഗാസം ലയണല്‍ മെസ്സിയല്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും പുത്തന്‍ സെന്‍സേഷന്‍ ലാമിന്‍ യമാലാണ് കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടവരുടെ ലിസ്റ്റില്‍ രണ്ടാമത്. 37 രാജ്യങ്ങളിലുള്ളവാണ് യമാലിനെ ഗൂഗിളില്‍ തിരഞ്ഞത്.

VIRAT KOHLI

മൂന്നാംസ്ഥാനമാണ് മെസ്സിക്കുള്ളത്. 16 രാജ്യങ്ങളിലുള്ളവരാണ് അദ്ദേഹത്തെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തെന്നു കണക്കുകള്‍ പറയുന്നു. അദ്ദേഹത്തിനു പിറകിലായി നാലാമത് അമേരിക്കന്‍ വനിതാ ടെന്നീസിലെ പുതിയ താരോദയമയ കോക്കോ ഗൗഫാണ്. അഞ്ചാംസ്ഥാനത്ത് ഫോര്‍മുല വണ്‍ ചാംപ്യനായ മാക്‌സ് വെസ്റ്റെപ്പെനാണ്.

എന്നാല്‍ ഇന്ത്യയിലേക്കു വരുമ്പോള്‍ ഇവിടെ ഏറ്റവുമധികം പേര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത കായിക താരം ക്രിക്കറ്റ് ഇതിഹാസവും റണ്‍മെഷീനുമായ വിരാട് കോലിയെയാണ്. ടി20യില്‍ നിന്നും കഴിഞ്ഞ വര്‍ഷവും ടെസ്റ്റില്‍ നിന്നു ഈ വര്‍ഷമാദ്യവും വിരമിച്ചിട്ടും അദ്ദേഹത്തിന്റെ ആരാധക പിന്തുണയില്‍ ഒരു കുറവുമുണ്ടായിട്ടില്ലെന്നാണ് ഇതു തെളിയിക്കുന്നത്.

Story first published: Thursday, December 4, 2025, 17:13 [IST]
Other articles published on Dec 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+