വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം യായ ടുറെ ചൈനീസ് ക്ലബ്ബുമായി കരാറിലെത്തി

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ മിഡ്ഫീല്‍ഡര്‍ യായ ടുറെ ചൈനീസ് ലീഗില്‍.ചൈനീസ് ക്ലബ്ബായ ക്വിന്‍ഗാഡോ ഹുവാന്‍ഹായിയുമായാണ് ടുറെ കരാറിലെത്തിയത്. 2018ല്‍ മാഞ്ചസ്റ്റര്‍ സിറ്റി വിട്ട ടുറെ ഏതന്‍സ് ക്ലബ്ബായ ഒളിംപിയാക്കോസില്‍ നിന്നാണ് ചൈനീസ് ക്ലബ്ബിലേക്ക് കൂടുമാറിയത്. എന്നാല്‍ അദ്ദേഹത്തിന്റെ കരാര്‍ തുക എത്രയെന്ന് വ്യക്തമല്ല. 'ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചപ്പോള്‍ വെല്ലുവിളികളെ ഇഷ്ടപ്പെട്ടിരുന്നു.ഇപ്പോഴിതാ വീണ്ടും വെല്ലുവിളിയെ നേരിടാന്‍ പോകുന്നു.

 കോപ്പ അമേരിക്ക: ചാംപ്യന്മാര്‍ നാണംകെട്ടു, ചിലിയുടെ ചീട്ട് കീറി പെറു ഫൈനലില്‍ കോപ്പ അമേരിക്ക: ചാംപ്യന്മാര്‍ നാണംകെട്ടു, ചിലിയുടെ ചീട്ട് കീറി പെറു ഫൈനലില്‍

യുവതാരങ്ങളോടൊപ്പം കളിക്കാന്‍ സാധിക്കുന്നത് വളരെ സന്തോഷം നല്‍കുന്നു. ചൈനീസ് ക്ലബ്ബില്‍ നിന്ന് ലഭിച്ച അവസരത്തെ വലിയ അംഗീകാരമായി കാണുന്നു.എന്റെ അനുഭവസമ്പത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.കളത്തില്‍ പുതിയ മാജിക്ക് തീര്‍ക്കുവാനുള്ള അവസരത്തിനായി എനിക്ക് കാത്തിരിക്കാന്‍ സാധിക്കുന്നില്ല'ടുറെ പറഞ്ഞു.

yayatoure

ഐവറികോസ്റ്റുകാരനായ ടുറെ തന്റെ ഉയരക്കൂടുതലിനെ മുതലാക്കി കളിച്ച താരമാണ്.6.2 ഇഞ്ചുകാരന്‍ 2006ല്‍ മൊണോക്കോയിലെത്തിയതോടെ തലവരതെളിഞ്ഞു. ഒറ്റ സീസണോടെ ശ്രദ്ധ പിടിച്ചുപറ്റിയ ടുറെ 2007ല്‍ ബാഴ്‌സലോണയിലേക്ക് കൂടുമാറി.മൂന്ന്‌കൊല്ലം ക്ലബ്ബിനൊപ്പം തുടര്‍ന്ന ടുറെ 74 മത്സരത്തില്‍ നിന്ന് നാല് ഗോളും നേടി. 2010ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയലേക്കെത്തിയ അദ്ദേഹം എട്ട് കൊല്ലം ക്ലബ്ബിനൊപ്പം തുടര്‍ന്നു.230 മത്സരത്തില്‍ നിന്ന് 59 ഗോളും അദ്ദേഹം നേടി.ഐവറി കോസ്റ്റിനുവേണ്ടി 101 മത്സരത്തില്‍ 19 ഗോളും താരം സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്‌സയ്‌ക്കൊപ്പം ലാ ലിഗയും ചാമ്പ്യന്‍സ് ലീഗും സിറ്റിക്കൊപ്പം മൂന്ന് പ്രീമിയര്‍ ലീഗും ടുറെ സ്വന്തം പേരിലാക്കിയിട്ടുണ്ട്.

Story first published: Thursday, July 4, 2019, 8:53 [IST]
Other articles published on Jul 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X