Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇന്ത്യയില്‍ പണി പൂര്‍ത്തിയാകുന്നു; ആരാധകര്‍ ആവേശത്തില്‍

അഹമ്മദാബാദ്: ക്രിക്കറ്റ് പ്രേമത്തിന്റെ നിറുകയില്‍നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ക്രിക്കറ്റിനെക്കുറിച്ചോ കളിക്കാരെക്കുറിച്ചോ അറിയാത്തവര്‍ ഇന്ത്യയില്‍ ഒരിടത്തും ഉണ്ടാകില്ലെന്നതാണ് അവസ്ഥ. ഇത്തരമൊരു രാജ്യത്തെ ക്രിക്കറ്റ് ആരാധകരെ കൂടുതല്‍ ആവേശഭരിതരാക്കി ഒരു സ്‌റ്റേഡിയം പണി പൂര്‍ത്തിയാകുകയാണ്. മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഇനി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാകും.
വരുന്നു, ഏകദിന അങ്കങ്ങള്‍... ഇന്ത്യയോ, ഓസീസോ? എല്ലാം ഇവര്‍ തീരുമാനിക്കും
ഗുജറാത്തിലെ അഹമ്മദാബാിലെ 54000 പേര്‍ക്കിരിക്കാവുന്ന മൊട്ടേരയിലെ പഴയ സ്റ്റേഡിയം പുതുക്കിപ്പണിയുന്ന ജോലി അതിവേഗം പൂര്‍ത്തിയാകുകയാണ്. സ്റ്റേഡിയത്തിന് നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ ഒരുലക്ഷത്തി പതിനായിരം പേരെ ഉള്‍ക്കൊള്ളാനാവും. 90000 പേര്‍ക്കിരിക്കാവുന്ന ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് നിലവില്‍ ഒന്നാംസ്ഥാനത്തുള്ളത്.

Stadium

66000 പേര്‍ക്ക് ഒരേസമയം കളി നേരിട്ട് കാണാവുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. അതിഗംഭീരമായ സൗകര്യങ്ങളോടുകൂടിയാണ് പുതിയ സ്റ്റേഡിയം പണികഴിപ്പിക്കുന്നത്. 63 ഏക്കര്‍ സ്ഥലത്ത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും.
ഐപിഎല്‍ 'നാട് വിട്ടില്ല'... ഏറ്റവും ആശ്വാസം മൂന്ന് ടീമുകള്‍ക്ക്, കാരണവുമുണ്ട്
700 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ കരാര്‍ എല്‍.ആന്‍ഡ് ടി.ക്ക് ആണ്. മൂന്ന് പരിശീലന മൈതാനങ്ങള്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമി, ക്ലബ് ഹൗസില്‍ 55 മുറികള്‍, നീന്തല്‍ക്കുളം, 76 കോര്‍പ്പറേറ്റ് ബോക്‌സുകള്‍, മൂവായിരം കാര്‍, ആയിരം ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്ക് പാര്‍ക്കിങ് സൗകര്യം ഇവയെല്ലാം ഉണ്ടായിരിക്കും.

ഇന്ത്യയുടെ ഭാഗ്യവേദി കൂടിയാണ് മൊട്ടേര സ്റ്റേഡിയം. 12 ടെസ്റ്റുകള്‍ക്കും 24 ഏകദിനങ്ങള്‍ക്കും ഇവിടെ വേദിയായിട്ടുണ്ട്.

Story first published: Wednesday, January 9, 2019, 17:22 [IST]
Other articles published on Jan 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+