പെൻസിൽ മുനയിൽ ലോകകപ്പ് മാതൃകയൊരുക്കി വടക്കാഞ്ചേരി സ്വദേശി സൂരജ് കുമാർ വീണ്ടും ശ്രദ്ദേയനാകുന്നു
തൃശൂർ;.പെൻസിൽ മുനയിൽ ലോകകപ്പ് മാതൃകയൊരുക്കി വടക്കാഞ്ചേരി സ്വദേശി സൂരജ് കുമാർ വീണ്ടും ശ്രദ്ദേയനാകുന്നു ....
നാടും നഗരവും ലോകകപ്പ് ആരവത്തിൽ ആവേശം കൊള്ളുമ്പോൾ ഫുട്ബോൾ പ്രേമികൾക്ക് ഏറെ ആവേശത്തിലാഴുത്തുന്നതാണു ഈ കലാകാരന്റെ പുതിയ സൃഷ്ടി .

നേരത്തെ കോഴിമുട്ടക്ക് അകത്ത് നടത്തിയ മൈക്രോ പയിന്റിംഗിലൂടെ യു ആർ എഫ് നാഷണൽ റെക്കോർഡ് നേടിയിട്ടുള്ള ഈ കലാകാരൻ ,ഒരു കടുകുമണി 714 കഷ്ണങ്ങളാക്കിയും ശ്രദ്ദേയനായിട്ടുള്ള കലാകാരൻ കൂടിയാണു.

വിജയാനന്ദത്തിന്റെ സമ്മർദ്ദത്തിൽ സർപ്പാകൃതിയിലുള്ള രൂപങ്ങളായി ഭൂഗോളത്തിന്റെ നേരെ കൈനീട്ടുന്ന കായികതാരങ്ങളെ കൊത്തിയ അതേ ലോകകപ്പിന്റെ മാതൃകയിൽ തന്നെയാണു സൂരജും പെൻസലിൽ തന്റെ ലോകകപ്പ് തീർത്തിരിക്കുന്നത്.

രണ്ട് എം എം പെൻസിലിൽ മുക്കാൽ സെന്റിമീറ്റർ വലുപ്പത്തിലാണു കലാകാരൻ ലോകകപ്പ് നിർമ്മിച്ചിരിക്കുന്നത്. തുടർന്ന് സ്വർണ്ണം വർണ്ണം കൊണ്ടും കപ്പിനു കലാകാരൻ നിറം പകർന്നിട്ടുണ്ട്. വടക്കാഞ്ചേരി നടത്തറ ചൂൽപുറത്ത് കുമാരന്റെയും സുമിത്രയുടെയും മൂന്നാമത്തെ മകനായ സൂരജ്.വരും ദിവസങ്ങളിലും തന്റേതായ പുതിയ സൃഷ്ടികൾക്കായുള്ള പണിപ്പുരയിലാണിപ്പൊൾ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications