നെയ്മറിന് പകരക്കാരനാവാന്‍ വില്യന്‍; കോപ്പ അമേരിക്ക ടീമിലുള്‍പ്പെടുത്തി
സാവോ പോളോ: പരിക്കേറ്റ സൂപ്പര്‍താരം നെയ്മറിനു പകരക്കാരനായി ചെല്‍സി സ്‌ട്രൈക്കര്‍ വില്യനെ കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഖത്തറിനെതിരായ സൗഹൃദമത്സരത്തിനിടെയാണ് നെയ്മര്‍ കണങ്കാലിന് പരിക്കേറ്റ് പുറത്തായത്. ഇതേത്തുടര്‍ന്ന് നെയ്മറിനെ കോപ്പ അമേരിക്ക ടീമില്‍ നിന്ന് ഒഴിവാക്കുന്നതായി ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചിരുന്നു.
അഞ്ചുവര്‍ഷത്തെ കരാറില്‍ ഈദന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡില്‍; ഞെട്ടിക്കുന്ന പ്രതിഫലം
ബ്രസീലിനായി 65 മത്സരങ്ങള്‍ കളിച്ച വില്യന്‍ എട്ട് ഗോളുകളും നേടിയിട്ടുണ്ട്. ഞായാറാഴ്ച ഹോണ്ടുറാസിനെതിരായ സൗഹൃദ മത്സരത്തില്‍ വില്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യൂറോപ്പ ലീഗില്‍ ആഴ്‌സനലിനെതിരേ ചെല്‍സിക്കു വേണ്ടിയാണ് വില്യന്‍ അവസാനമായി കളിച്ചത്. ജൂണ്‍ 14-ന് ബൊളീവിയക്കെതിരെയാണ് കോപ്പ അമേരിക്കയില്‍ ആതിഥേയരായ ബ്രസീലിന്റെ ആദ്യ മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications