Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ചുവര്‍ഷത്തെ കരാറില്‍ ഈദന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡില്‍; ഞെട്ടിക്കുന്ന പ്രതിഫലം

ലണ്ടന്‍: നീണ്ടനാളത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ചെല്‍സി സൂപ്പര്‍താരം ഈദന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറി. രണ്ടുവര്‍ഷത്തിലധികമായി റയല്‍ ഹസാര്‍ഡിന് പിന്നിലുണ്ടെങ്കിലും ചെല്‍സി വിട്ടു നല്‍കിയിരുന്നില്ല. കഴിഞ്ഞ സീസണില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതിനെ തുടര്‍ന്ന് ദുര്‍ബലരായ റയല്‍ ഇക്കുറി മികച്ച താരങ്ങളെ ടീമലെത്തിച്ച് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.

ഏതാണ്ട് 150 മില്യണ്‍ പൗണ്ടിനടുത്ത്(1,300 കോടി രൂപ) നല്‍കിയാണ് ഹസാര്‍ഡിനെ റയല്‍ ടീമിലെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. മെഡിക്കല്‍ പരിശോധന കഴിഞ്ഞാല്‍ ജൂണ്‍ 13ന് ഹസാര്‍ഡ് റയല്‍ മാഡ്രിഡിലെത്തിയതായി ഒദ്യോഗികമായി പ്രഖ്യാപിക്കും. ചെല്‍സിക്കുവേണ്ടി 352 മത്സരങ്ങളില്‍നിന്നും 110 ഗോളുകള്‍ നേടിയിട്ടുണ്ട്.

eden hazard

യൂറോപ്പാ ലീഗ് ഫൈനലാണ് ചെല്‍സിക്കായി കളിച്ച അവസാന മത്സരം. ഇതില്‍ ഗോള്‍ നേടി ടീമിനെ കിരീടത്തിലേക്ക് നയിക്കാനും ഹസാര്‍ഡിന് കഴിഞ്ഞു. 2012ല്‍ ലില്ലിയില്‍നിന്നും ചെല്‍സിയിലെത്തിയ താരം എല്ലാ സീസണിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് ടൂര്‍ണമെന്റുകളില്‍ ചെല്‍സിക്കൊപ്പം കിരീടം നേടാന്‍ ഹസാര്‍ഡിന് കഴിഞ്ഞിട്ടുണ്ട്.

Story first published: Saturday, June 8, 2019, 11:27 [IST]
Other articles published on Jun 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+