ആഴ്‌സണലില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വില്‍ഫ്രഡ് സാഹ,ക്ലബ്ബുമായി ചര്‍ച്ച നടത്തി
ലണ്ടന്‍: ക്രിസ്റ്റല്‍ പാലസിന്റെ ഐവറികോസ്റ്റ് സ്‌ട്രൈക്കര്‍ വില്‍ഫ്രഡ് സാഹ ആഴ്‌സണലിലേക്ക്. ഗണ്ണേഴ്‌സിനൊപ്പം പന്ത് തട്ടാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച സാഹ ക്ലബ്ബിന്റെ പരിശീലകന്‍ ഉനായ് എമറിയുമായി ചര്‍ച്ച നടത്തിയെന്നും ഉടന്‍തന്നെ കൂടുമാറ്റം സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ക്രിസ്റ്റല്‍ പാലസിലേക്കുള്ള കൂടുമാറ്റത്തിന്റെ വിവരം സാഹ തന്നെയാണ് വെളിപ്പെടുത്തിയത്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ആഴ്‌സണല്‍ ഇത്തവണ മികച്ച താരങ്ങളെത്തേടുകയാണ്.
അലക്‌സാണ്ടര്‍ ലാക്കസാറ്റെയും ഔബ്‌മെയാങും തരക്കേടില്ലാതെ കളിക്കുന്നുണ്ടെങ്കിലും മികച്ച പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല.ഈ പ്രശ്‌നം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഗണ്ണേഴ്‌സ്.എന്നാല്‍ വലിയ പ്രതിഫലം മുടക്കാന്‍ ക്ലബ്ബ് തയ്യാറല്ലെന്നതാണ് പരിശീലകന്‍ എമറിയെ കുഴക്കുന്നത്. മെസ്യൂട്ട് ഓസിലിന്റെ മോശം ഫോം അവസാന സീസണില്‍ ഏറെ ചര്‍ച്ചയായെങ്കിലും വരുന്ന സീസണിലും ഓസില്‍ ഗണ്ണേഴ്‌സ് ജഴ്‌സിയിലുണ്ടാവുമെന്നാണ് വിവരം.

സാഹ ടീമിലെത്തിയാല്‍ ഗണ്ണേഴ്‌സ് മുന്നേറ്റത്തിന്റെ ശക്തി ഉയരും.2013 മുതല്‍ ക്രിസ്റ്റല്‍ പാലസിനുവേണ്ടി കളിക്കുന്ന സാഹയെ 2015ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ക്രിസ്റ്റല്‍ പാലസ് സ്വന്തമാക്കുന്നത്.ക്രിസ്റ്റല്‍ പാലസിനൊപ്പം 147 മത്സരത്തില്‍ നിന്ന് 31 ഗോളാണ് സാഹയുടെ സമ്പാദ്യം.ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി രണ്ട് മത്സരം കളിച്ചിട്ടുള്ള സാഹ നിലവില്‍ ഐവറി കോസ്റ്റിനുവേണ്ടിയാണ് കളിക്കുന്നത്. ടീമിനൊപ്പം 12 മത്സരത്തില്‍ നിന്ന് രണ്ട് ഗോളും താരം നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയിലൂടെ വളര്‍ന്നുവന്ന സാഹ ആഴ്‌സണലിന്റെ കളിശൈലിക്ക് ഉതകുന്ന താരമായതിനാല്‍ ഉടന്‍ തന്നെ കൈമാറ്റം ഉണ്ടായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications