For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശാസ്ത്രി- അമൃത പ്രണയം തകര്‍ന്നതെങ്ങനെ? വില്ലന്‍ സെയ്ഫ് അലി ഖാനോ- ഇതാണ് സത്യം

ഒരു കാലത്ത് ആരാധകര്‍ ഏറ്റെടുത്ത പ്രണയമായിരുന്നു ഇത്

ഒരു സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ കൊട്ടിഘോഷിക്കപ്പട്ട പ്രണയങ്ങളിലൊന്നായിരുന്നു ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറും കോച്ചുമായ രവി ശാസ്ത്രിയും പ്രശസ്ത ബോളിവുഡ് നടി അമൃത സിങും തമ്മിലുള്ള ബന്ധം. സോഷ്യല്‍ മീഡിയകളൊന്നും തന്നെ ഇല്ലാതിരുന്ന സമയമായിട്ടും ഇരുവരും തമ്മിലുള്ള അടുപ്പം നാട്ടില്‍ പാട്ടായിരുന്നു. ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റില്‍ മിന്നി നിന്ന താരമായിരുന്നെങ്കില്‍ ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു അമൃത.

1

ശാസ്ത്രിയും അമൃതയും ഉറപ്പായും വിവാഹിതരാവുമെന്നായിരുന്നു ആരാധകര്‍ മുഴുവന്‍ പ്രതീക്ഷിച്ചിരുന്നത്. വിവാഹനിശ്ചയം വരെ കഴിഞ്ഞിരുന്നെങ്കിുലും ഈ പ്രണയം പിന്നീട് തകരുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ എന്തായിരുന്നു സംഭവിച്ചതെന്നു നോക്കാം.

2

രവി ശാസ്ത്രിയും അമൃത സിങും തമ്മിലുള്ള പ്രണയത്തിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്നു രഹസ്യമാണ്. പക്ഷെ പ്രണയത്തിലായ ശേഷം രണ്ടു പേരും ഇത് പൊതുവേദികളില്‍പ്പോലും തുറന്നു പറയാനുള്ള ധൈര്യം കാണിച്ചിരുന്നു. അഭിമുഖങ്ങളില്‍ ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ശാസ്ത്രിയും അമൃതയും തങ്ങളുടെ പ്രണയം പല തവണ തുറന്നുസമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഈ പ്രണയകഥ വലിയ സംസാരവിഷയമാവുകയും ചെയ്തു. വിവാഹിതരാവാനും ഇരുവരും ആഗ്രഹിച്ചിരുന്നു.

3

ഒരു പ്രശസ്ത മാഗസിന്റെ കവര്‍ ഫോട്ടോയില്‍ രവി ശാസ്ത്രിയും അമൃത സിങും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രണയം ഒരിക്കല്‍ക്കൂടി ഇരുവരും ലോകത്തിനു മുന്നില്‍ പരസ്യമാക്കിയ നിമിഷം കൂടിയായിരുന്നു ഇത്. ആരാധകര്‍ ആഗ്രഹിച്ചതു പോലെ വൈകാതെ ശാസ്്ത്രിയും അമൃതയും തമ്മിലുള്ള വിഹാഹ നിശ്ചയവും നടന്നു.

4

ഈ പ്രണയബന്ധം തകര്‍ന്ന ശേഷം രവി ശാസ്ത്രി 1990ല്‍ റിതു സിങിനെ വിവാഹം കഴിഞ്ഞു. അമൃതയാവട്ടെ അഭിനയത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇതിനിടെ നടന്‍ സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാവുകയും ചെയ്തു. 1991ല്‍ ഇരുവരും വിവാഹിതരായി. ഇവര്‍ക്കു രണ്ടു മക്കളുണ്ട്. പിന്നീട് സെയ്ഫും അമൃതയും വിവാഹ മോചിതരായി. സെയ്ഫ് മറ്റൊരു പ്രശസ്ത ബോളിവുഡ് നടിയായ കരീന കപൂറിനെ വിവാഹം കഴിക്കുകയും ചെയ്തു.

5

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ബോളിവുഡ് നടി നിമ്രത് കൗറുമായി ചേര്‍ന്ന് രവി ശാസ്ത്രിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരായേക്കുമെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ രണ്ടു പേരും തങ്ങള്‍ അടുപ്പത്തിലാണന്നു ഔദ്യോഗികമായി എവിടെയും പറയാതിരുന്നതോടെ ഈ ഗോസിപ്പ് അവസാനിക്കുകയും ചെയ്തു.

Story first published: Friday, January 28, 2022, 12:22 [IST]
Other articles published on Jan 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+