Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാണ് വോണിന്റെ മുന്‍ ഭാര്യ സിമോണ്‍, എന്തു കൊണ്ടു വേര്‍പിരിഞ്ഞു? എല്ലാമറിയാം

ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും ക്രിക്കറ്റ് ലോകം ഇനിയും മുക്തരായിട്ടില്ല. കഴിഞ്ഞ ദിവസമാണ് തായ്‌ലാന്‍ഡിലെ ഒരു ആഡംബര ഹോട്ടലില്‍ വച്ച് ഹൃദയാഘാതം മൂലം 52ാം വയസ്സില്‍ അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. കളിക്കളത്തില്‍ പകരം വയ്ക്കാനില്ലാത്ത അതുല്യനായ സ്പിന്‍ മാന്ത്രികനായിരുന്നു വോണെങ്കില്‍ കളിക്കളത്തിനു പുറത്ത് അദ്ദേഹത്തിനു അത്ര നല്ല പ്രതിച്ഛായയല്ല ഉണ്ടായിരുന്നത്. പരസ്ത്രീ ബന്ധങ്ങളുടെ പേരിലും സ്ത്രീകള്‍ക്കെതിരേയുള്ള മോശം പെരുമാറ്റത്തിന്റെ പേരിലും വോണ്‍ പലപ്പോഴും വിവാദങ്ങളില്‍ കുരുങ്ങിയിട്ടുണ്ട്.

1

ഈ കാരണങ്ങളാല്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബജീവിതവും തികഞ്ഞ പരാജയമായി മാറിയിരുന്നു. സിമോണ്‍ കാലഹനാണ് വോണിന്റെ മുന്‍ ഭാര്യ. 1995ലായിരുന്നു ഇവര്‍ വിവാഹിതരായത്. പക്ഷെ വോണിനു പല സ്ത്രീകളുമായുള്ള വഴിവിട്ട ബന്ധം കാരണം പത്തു വര്‍ഷം കൊണ്ട് തന്നെ സിമോണുമായി വേര്‍പിരിയുകയായിരുന്നു. 2005ലാണ് വോണും സിമോണും തമ്മില്‍ വിവാഹമോചിതരായത്.

2

1992ല്‍ മെല്‍ബണില്‍ വച്ച് ഒരു സെലിബ്രിറ്റി ഇവന്റില്‍ വച്ചാണ് ഷെയ്ന്‍ വോണും സിമോണ്‍ കാലഹാനും ആദ്യമായി കണ്ടുമുട്ടിയത്. ഈ സമയത്ത് വോണ്‍ ഓസ്‌ട്രേലിയന്‍ ടീമിനു വേണ്ടി ആദ്യത്തെ മല്‍സരം കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. മൂന്നു വര്‍ഷത്തോളം പ്രണയിച്ച ശേഷം 1995ല്‍ വോണും സിമോണും വിവാഹിതരാവുകയായിരുന്നു.

3

ഷെയ്ന്‍ വോണ്‍- സിമോണ്‍ കാലഹാന്‍ ദമ്പതികള്‍ക്കു മൂന്നു മക്കളാണുള്ളത്. ബ്രൂക്ക്, സമ്മര്‍, ജാക്‌സണ്‍ എന്നിവരാണ് ഇവരുടെ മക്കള്‍. ഇവരെല്ലാം ഇപ്പോള്‍ 20കളില്‍ പ്രായമെത്തി നില്‍ക്കുന്നവരാണ്. വോണ്‍ പല തവണ സ്ത്രീകളുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ അകപ്പെട്ടതോടെ 2005ല്‍ വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ സിമോണ്‍ തീരുമാനിക്കുകയായിരുന്നു. എങ്കിലും മക്കള്‍ക്കു വേണ്ടി വോണുമായുള്ള ബന്ധം സിമോണ്‍ തുടരുകയായിരുന്നു.

4

വിവാഹമോചനത്തിനു ശേഷം ഷെയ്ന്‍ വോണും സിമോണ്‍ കാലഹനും വീണ്ടും അടുപ്പത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇതിനു അധികം ആയുസ്സുണ്ടായില്ല. 2010ല്‍ ഇവര്‍ എന്നെന്നേക്കുമായി വേര്‍പിരിയുകയായിരുന്നു. വോണ്‍ തന്നെ പല തവണ ചതിച്ചിട്ടുള്ളതിനാല്‍ വിശ്വാസ സംബന്ധമായി തനിക്കു പല പ്രശ്‌നങ്ങളുമുണ്ടെന്നായിരുന്നു വേര്‍പിരിയലിനെക്കുറിച്ച് സിമോണ്‍ മാധ്യമങ്ങളോടു പറഞ്ഞത്.

5

ഷെയ്ന്‍ വോണുമായി വേര്‍പിരിഞ്ഞ ശേഷം മെല്‍ബണിലാണ് സിമോണ്‍ കാലഹന്‍ ഇപ്പോള്‍ മൂന്നു മക്കള്‍ക്കുമൊപ്പം താമസിക്കുന്നത്. 52കാരിയായ അവര്‍ ഇപ്പോള്‍ അറിയപ്പെടുന്ന യോഗ അധ്യാപിക കൂടിയാണ്. ഇന്‍സ്റ്റഗ്രാമില്‍ 10,000ത്തിന് മുകളില്‍ ഫോളോവേഴ്‌സ് അവര്‍ക്കുണ്ട്. സ്ഥിരമായി യോഗ പരിശീലിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സിമോണ്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

6

സിമോണ്‍ കാലഹനുമായി വിവാഹ മോചനത്തെക്കുറിച്ച് ഷെയ്ന്‍ എന്ന ഡോക്യുമെന്ററയില്‍ ഷെയ്ന്‍ വോണ്‍ തുറന്നു പറഞ്ഞിരുന്നു. സിമോണും മക്കളും തന്നെയുപേക്ഷിച്ച് പോയ ശേഷം ദുഖം സഹിക്കാനാവാതെ മദ്യപിച്ച് ഹോട്ടല്‍ മുറിയില്‍ താന്‍ കരഞ്ഞു കിടന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. എന്റെ മക്കളില്‍ അതു വലിയ ആഘാതമുണ്ടാക്കി, അവര്‍ക്കു എന്നെ കാണാനുമായില്ല. അതു തന്റെ തെറ്റായിരുന്നുവെന്നുമായിരുന്നു ഡോക്യുമെന്ററിയില്‍ വോണ്‍ വികാരധീനനായി പറഞ്ഞത്.

Story first published: Saturday, March 5, 2022, 10:49 [IST]
Other articles published on Mar 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+