Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാണ് സഞ്ജുവിന്റെ ഭാര്യ ചാരുലത? നിങ്ങളറിയാത്ത അഞ്ചു കാര്യങ്ങള്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 2008നുശേഷം ആദ്യമായി ഫൈനലിലേക്കു നയിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ സീസണില്‍ സ്റ്റീവ് സ്മിത്തിനു പകരം അദ്ദേഹത്തെ റോയല്‍സിന്റെ നായകനാക്കിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ ഒരു ടീമിനെ നയിക്കാനുള്ള ശേഷി സഞ്ജുവിനുണ്ടോയെന്നതായിരുന്നു പലരുടെയും ചോദ്യം. പ്രഥമ സീസണില്‍ റോയല്‍സ് പ്ലേഓഫ് കാണാതെ പുറത്തായതോടെ ഇവര്‍ തങ്ങളുടെ വാദം ശരിയാണെന്നു അവകാശപ്പെടുകയും ചെയ്തു.

1

എന്നാല്‍ എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇപ്പോഴിതാ റോയല്‍സിനെ ഫൈനലിലെത്തിച്ചിക്കുകയാണ് സഞ്ജു. ഞായറാഴ്ചത്തെ കലാശപ്പോരില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയാല്‍ കിരീടം റോയല്‍സിന്റെ ഷെല്‍ഫിലെത്തും. ഇതോടെ ഐപിഎല്‍ ട്രോഫിയേറ്റുവാങ്ങിയ ആദ്യ മലയാളി ക്യാപ്റ്റനായും സഞ്ജു മാറും. ഭാവിയില്‍ ഒരുപക്ഷെ മറ്റൊരു മലയാളി താരത്തിനും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത വമ്പന്‍ റെക്കോര്‍ഡ് കൂടിയായിരിക്കും ഇത്.

ക്രിക്കറ്റ് വിട്ട് നമുക്ക് അല്‍പ്പം സഞ്ജുവിന്റെ കുടുംബജീവിതത്തിലേക്കു വരാം. മലയാളി തന്നെയായ ചാരുലതയെയാണ് സഞ്ജു വിവാഹം കഴിച്ചിരിക്കുന്നത്. ചാരുലതയെക്കുറിച്ച് ഒരുപക്ഷെ നിങ്ങള്‍ അറിയാന്‍ സാധ്യതയില്ലാത്ത അഞ്ചു കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

1

സഞ്ജു സാംസന്‍ തിരുവനന്തപുരത്തുകാരനാണെന്നു എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഭാര്യ ചാരുലതയും തിരുവനന്തപുരം സ്വദേശി തന്നെയാണ്. ഇവിടെയാണ് ഇവര്‍ സ്‌കൂള്‍ വിദ്യാഭ്യാസവും പിന്നീട് ഉപരി പഠനവുമെല്ലാം പൂര്‍ത്തിയാക്കിയത്. മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദവും ചാരുലത നേടിയിട്ടുണ്ട്.

3

ഹ്യൂമണ്‍ റിസോഴ്‌സില്‍ ബിരുദാനന്ത ബിരുദവും ചാരുലത പിന്നീട് പൂര്‍ത്തിയാക്കി. അപ്പോഴേക്കും സഞ്ജു സാംസണിനെ ഇവര്‍ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. തൊഴില്‍പരമായി നോക്കുകയാണങ്കില്‍ ഒരു സംരഭക കൂടിയാണ് ചാരുലത.

4

തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജില്‍ ഒരുമിച്ചു പഠിച്ചവരാണ് സഞ്ജു സാംസണും ഭാര്യ ചാരുലതയും. പരിചയത്തിലൂടെ തുടങ്ങിയ അടുപ്പം പിന്നീട് പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഇവരുടെ സൗഹൃദത്തിന്റെ തുടക്കം. സഞ്ജുവാണ് ആദ്യം ചാരുലതയ്ക്കു ഫേസ്ബുക്കിലൂടെ റിക്വസ്റ്റ് അയക്കുന്നത്. അവിടെയാണ് ഇരുവരുടെയും പ്രണയത്തിന്റെ തുടക്കം.

5

2018 ഡിസംബര്‍ 22നായിരുന്നു സഞ്ജു സാംസണും ചാരുലതയും നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായത്. അഞ്ചു വര്‍ഷത്തിലേറെ നീണ്ട അടുപ്പം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. കോവളത്തു നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു സഞ്ജു ചാരുലതയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ സംബന്ധിച്ചിരുന്നുള്ളൂ.

6

സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു സഞ്ജു സാംസണിന്റെയും ചാരുലതയുടെയും വിവാഹം നടന്നത്. ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരായതിനെ തുടര്‍ന്നായിരുന്നു ഇത്. സഞ്ജു ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ളയാളാണെങ്കില്‍ നായര്‍ കുടുംബത്തില്‍ നിന്നാണ് ചാരുലതയുടെ വരവ്.

Story first published: Saturday, May 28, 2022, 16:01 [IST]
Other articles published on May 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+