Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയയെ വിട്ട് മാലിക്ക് മിന്നു കെട്ടിയ പാക് നടിയാര്? രണ്ടു പേര്‍ക്കും ഇതു 'രണ്ടാമിന്നിങ്‌സ്', അറിയാം

ഇന്ത്യന്‍ ടെന്നീസിലെ മുന്‍ സൂപ്പര്‍ താരമായ സാനിയാ മിര്‍സയുടെ ഭര്‍ത്താവും പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് വീണ്ടും വിവാഹിതനായി. സാനിയയും ഷുഐബും തമ്മിലുള്ള വിവാഹ മോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പക്ഷെ രണ്ടു പേരും ഔദ്യോഗികമായി വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകളൊന്നും വരികയും ചെയ്തിരുന്നില്ല.

ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് താന്‍ വീണ്ടും വിവാഹിതനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ മാലിക്ക് പങ്കുവച്ചത്. പ്രമുഖ പാകിസ്താനി നടിയായ സനാ ജാവേദിനെയാണ് മാലിക്ക് ജീവിത സഖിയാക്കിയിരിക്കുന്നത്. ദൈവത്തിനു സ്തുതി, ഞങ്ങള്‍ നിങ്ങളെ ജോടികളായി സൃഷ്ടിച്ചുവെന്നായിരുന്നു സനയെ ചേര്‍ത്തു നിര്‍ത്തിയുള്ള ഫോട്ടോസിനൊപ്പം മാലിക്ക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

SHOAIB- SANIA

മാലിക്കും സനയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചു നേരത്തേ തന്നെ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. പക്ഷെ അന്നു ഇരുവരും ഇവയെല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം ശരി വച്ചുകൊണ്ടാണ് മാലിക്കും സനയും ഔദ്യോഗികമായി ഇപ്പോള്‍ ഒന്നിച്ചിരിക്കുന്നത്.

ആരാണ് സനാ ജാവേദ്?

ഉര്‍ദു ടെലിവിഷനില്‍ ആരാധര്‍ക്കു ഏറെ പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് സനാ ജാവേദ്. മോഡലിങിലൂടെയാണ് അവരുടെ തുടക്കം. മോഡലിങില്‍ ശ്രദ്ധിക്കപ്പെട്ടതോടെ സനയ്ക്കു പല ടെലിവിഷന്‍ പരസ്യങ്ങളിലും അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ രംഗത്തേക്കുള്ള വരവ്. 2012ല്‍ ഇറങ്ങിയ മേരാ പെഹലാ പ്യാര്‍ എന്ന പരമ്പരയില്‍ സപ്പോര്‍ട്ടിങ് റോളിലൂടെയായിരുന്നു സനയുടെ അഭിനയത്തിലെ അരങ്ങേറ്റം.

പക്ഷെ അവരുടെ അഭിനയ ജീവിതത്തിലെ ടേണിങ് പോയിന്റ് സംഭവിച്ചത് 2016ലായിരുന്നു. ഹം ടിവിയുടെ (Hum TV) റൊമാന്റിക്ക് ഡ്രാമയായ സരാ യാദ് കര്‍ എന്ന പരമ്പരയില്‍ ഒരു നെഗറ്റീവ് റോളില്‍ സന അഭിനയിച്ചിരുന്നു. സാഹിദ് അഹ്മദ്, യുംന സെയ്ദി എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.

ഈ പരമ്പരയില്‍ സനയുടെ അഭിനയം ഏറെ കൈയടി നേടുകയും അതിനു പിന്നാലെ കൂടുതല്‍ റോളുകള്‍ തേടിയെത്തുകയും ചെയ്തു. 2020ല്‍ ഗായകനായ ഉമര്‍ ജയ്‌സ്വാളിനെ സന വിവാഹം കഴിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു.

അതേസമയം, കായിക ലോകത്തു ഏറെ ശ്രദ്ധിക്കപ്പെട്ട താര വിവാഹമായിരുന്നു സാനിയയും ഷുഐബും തമ്മിലുള്ളത്. 2010ല്‍ വിവാഹിതരായ ശേഷം ഇരുവരും യുഎഇയിലായിരുന്നു താമസം. ഈ വിവാഹത്തില്‍ ഇവര്‍ക്കു ഇസാനെന്ന അഞ്ചു വയസ്സുള്ള മകനുമുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വിവാഹമോചനം കടുപ്പമാണെന്നു സാനിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരുന്നു.

വിവാഹം ബുദ്ധിമുട്ടാണ്, വിവാഹ മോചനം കഠിനവുമാണ്. നിങ്ങള്‍ക്കു കടുപ്പമുള്ളത് തിരഞ്ഞെടുക്കൂ. അമിതവണ്ണം കഠിനമാണ്, ഫിറ്റായിരിക്കുക ബുദ്ധിമുട്ടാണ്. നിങ്ങള്‍ക്കു കടുപ്പമായത് തിരഞ്ഞെടുക്കുക.

SANA JAVED

കടക്കെണിയിലാവുന്നത് ബുദ്ധിമുട്ടാണ്, സാമ്പത്തികമായി അച്ചടക്കം പാലിക്കുന്നത് കടുപ്പവുമാണ്. നിങ്ങള്‍ക്കു കടുപ്പമുള്ളത് തിരഞ്ഞെടുക്കുക. ആശയവിനിമയം ബുദ്ധിമുട്ടാണ്, ആശയവിനിമയം നടത്താത്തത് കഠിനവുമാണ്. നിങ്ങള്‍ക്കു കടുപ്പമേറിയതു തിരഞ്ഞെടുക്കുക. ജീവിതം ഒരിക്കലും എളുപ്പമാവില്ല, അത് എല്ലായ്‌പ്പോഴും കഠിനമായിരിക്കും. പക്ഷെ നമുക്കു കടുപ്പമേറിയതു തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കുകയെന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ സാനിയ കുറിച്ചത്.

അത്യുജ്വലമായ ടെന്നീസ് കരിയറിനു വിരാമമിട്ട് കഴിഞ്ഞ വര്‍ഷമാണ് സാനിയ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 20 വര്‍ഷത്തോളം നീണ്ട ടെന്നീസ് കരിയറില്‍ 43 ഡബ്ല്യുടിഎ ഡബിള്‍സ് കിരീടങ്ങളും ഒരു സിംഗിള്‍സ് ട്രോഫിയും സാനിയ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുപിഎല്‍) റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഉപദേശ സ്ഥാനമേറ്റെടുത്ത സാനിയ പുതിയൊരു അധ്യായത്തിനു തുടക്കമിടുകയും ചെയ്തിരുന്നു.

2003ലായിരുന്നു 37 കാരിയായ സാനിയ പ്രൊഷണണല്‍ താരമായി മാറിയത്. ആറു ഗ്രാന്റ്സ്ലാം കിരീട വിജയങ്ങള്‍ സാനിയയുടെ പേരിലുണ്ട്. മുന്‍ സ്വിസ് ഇതിഹാസം മാര്‍ട്ടിനാ ഹിംഗിസിനോടൊപ്പമുള്ള കിരീടമുള്‍പ്പെടെ മൂന്നു വനിതാ ഡബിള്‍സ് ട്രോഫികളും ഇതിലുള്‍പ്പെടും. മൂന്നു മിക്‌സഡ് ഡബിള്‍സ് ട്രോഫികളില്‍ ഒന്ന് ഇന്ത്യയുടെ തന്നെ മഹേഷ് ഭൂപതിക്കൊപ്പവുമായിരുന്നു. ബ്രൂണോ സോറസിനൊപ്പമുള്ള യുഎസ് ഓപ്പണ്‍ കിരീട നേട്ടമായിരുന്നു സാനിയയുടെ കരിയറിലെ അവസാനത്തെ പൊന്‍തൂവല്‍.

Story first published: Saturday, January 20, 2024, 13:06 [IST]
Other articles published on Jan 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+