Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാണ്ഡ്യ ബ്രദേഴ്‌സില്‍ സമ്പന്നനാര് ? ഇതാ കണക്കുകള്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള സഹോദരന്‍മാരാണ് പാണ്ഡ്യ ബ്രദേഴ്‌സ്. ഓള്‍റൗണ്ടര്‍ മാര്‍ കൂടിയായ ഇവരില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് നിലവില്‍ ദേശീയ ടീമിലെ സ്ഥിരാംഗം. മൂത്തയാളായ ക്രുനാല്‍ പാണ്ഡ്യ ഇന്ത്യക്കു വേണ്ടി ഇതിനകം അരങ്ങേറ്റം കുറിച്ചിട്ടുണ്ടെങ്കിലും ടീമില്‍ സ്ഥാനമുറപ്പിക്കാനായില്ല. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെയാണ് പാണ്ഡ്യ ബ്രദേഴ്‌സ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സുപരിചിതരായി മാറിയത്.

1

പ്രകടനം കൊണ്ട് ഹാര്‍ദിക് ചേട്ടനെ പിന്നിലാക്കിയെങ്കിലും ക്രുനാലും മാച്ച് വിന്നര്‍ തന്നെയാണ്. ഐപിഎല്ലില്‍ ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് കളിച്ച ഹാര്‍ദിക്കും ക്രുനാലും അടുത്തിടെ സമാപിച്ച അവസാന സീസണില്‍ വ്യത്യസ്ത ടീമുകളിലായിരുന്നു. ഹാര്‍ദിക് ഗുജാറാത്ത് ടൈറ്റന്‍സിനെ നയിച്ചപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമായിരുന്നു ക്രുനാല്‍. പാണ്ഡ്യ ബ്രദേഴ്‌സില്‍ ആരാണ് കൂടുതല്‍ സമ്പന്നന്‍? കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.

2

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളിലൂടെ ഹാര്‍ദിക് പാണ്ഡ്യയാണ് ആദ്യം ഇന്ത്യന്‍ ടീമിലെത്തിയത്. ക്രുനാല്‍ പാണ്ഡ്യയേക്കാള്‍ മുമ്പ് തന്നെ മുംബൈയ്ക്കു വേണ്ടിയും അരങ്ങേറാന്‍ ഹാര്‍ദിക്കിനായിരുന്നു. 2015ലാണ് ബറോഡയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന ഹാര്‍ദിക്കിനെ മുംബൈയുടെ സ്‌കൗട്ടിങ് ടീം കണ്ടെത്തുന്നത്. തുടര്‍ന്ന് താരത്തെ മുംബൈ തങ്ങളുടെ കൂടാരത്തിലെത്തിക്കുകയായിരുന്നു. മുംബയ്‌ക്കൊപ്പം മൂന്നു കിരീട വിജയങ്ങളില്‍ പങ്കാളിയാവാന്‍ ഹാര്‍ദിക്കിനായിട്ടുണ്ട്.

3

കുറച്ചു വൈകിയാണ് ക്രുനാല്‍ പാണ്ഡ്യക്കു ടീമില്‍ ഇടം ലഭിക്കുന്നത്. ഹാര്‍ദിക്കിനെപ്പോലെ വെടിക്കെട്ട് ബാറ്ററല്ല ക്രുനാല്‍. സ്ഥിരമായി വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള സ്പിന്നറെന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ ക്രുനാലിനു സാധിക്കും. ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിയുന്നില്ലെന്നതാണ് ക്രുനാലിന് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്. കൂടാതെ അനുജന്‍ ഹാര്‍ദിക്കിന്റെ മാച്ച് വിന്നിങ് പ്രകടനങ്ങളും ക്രുനാലിനു പുറത്തേക്കു വഴി തെളിച്ചു.

4

ഈ വര്‍ഷം വരെയുള്ള കണക്കുകളനുസരിച്ച് ഹാര്‍ദിക് പാണ്ഡ്യയുടെ ആസ്തി 67 കോടി രൂപയാണ്. ഇതു കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിക്കടുത്താണെന്നു പറയേണ്ടി വരും. പ്രകടനത്തിന്റെ കാര്യത്തില്‍ സ്ഥിരത പുലര്‍ത്താനായില്ലെങ്കിലും സ്‌പോണ്‍സര്‍ഷിപ്പുകളിലൂടെ വലിയ വരുമാനം ഹാര്‍ദിക്കിനു ലഭിച്ചു. നിരവധി ബ്രാന്‍ഡുകളമായി താരത്തിനു കരാറുണ്ട്.

5

15 കോടിയില്‍ അധികമാണ് ഒരു വര്‍ഷം ഹാര്‍ദിക്കിന്റെ വരുമാനം. മാസത്തിന്‍ 1.2 കോടിക്കടുത്തും താരത്തിനു ലഭിക്കുന്നു. ഗുജറാത്ത് ടൈറ്റന്‍സില്‍ ഹാര്‍ദിക്കിന്റെ ശമ്പളം 15 കോടിയാണ്. ഗുജറാത്തില്‍ രണ്ടു കോടി വില മതിക്കുന്ന വീട് താരത്തിനുണ്ട്. കൂടാതെ മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു എന്നിവയടക്കമുള്ള ആഡംബര കാറുകളും ഹാര്‍ദിക്കിന്റെ പക്കലുണ്ട്.

6

ആസ്തിയുടെ കാര്യത്തില്‍ ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ താഴെയാണ് ക്രുനാല്‍ പാണ്ഡ്യ. എന്നാല്‍ ഒരുപാട് പിറകിലുമല്ല. 53 കോടി രൂപയുടെ ആസ്തിയാണ് ക്രുനാലിനുള്ളത്. ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും മികച്ച പ്രകടനങ്ങളാണ് താരത്തെ ഇതിനു സഹായിച്ചത്. ഒരു വര്‍ഷത്തെ ഹാര്‍ദിക്കിന്റെ വരുമാനം 1.2 മില്ല്യണ്‍ ഡോളറാണ്. മാസത്തില്‍ 98,000 ഡോളറും താരത്തിനു ലഭിക്കുന്നു.
നേരത്തേ മുംബൈ ഇന്ത്യന്‍സില്‍ ലക്ഷങ്ങളായിരുന്നു ക്രുനാലിന്റെ ശമ്പളം. എന്നാല്‍ ഇപ്പോള്‍ ലഖ്‌നൗവിലെ ശമ്പളം 8.25 കോടിയാണ്. അഹമ്മദാബാദില്‍ താരത്തിനു വീടുണ്ട്. കൂടാതെ മറ്റു ചിലതിലും നിഷേപങ്ങളുമുണ്ട്. ഔഡി, ബിഎബ്ല്യു, മെഴ്‌സിഡസ് എസ്‌യുവി തുടങ്ങിയ കാറുകളും ക്രുനാലിനു സ്വന്തമായുണ്ട്.

7

സമ്പത്തിന്റെ കാര്യത്തില്‍ ചേട്ടന്‍ പാണ്ഡ്യയെക്കാള്‍ അനുജന്‍ പാണ്ഡ്യയാണ് മുന്നിലെന്നു നമുക്ക് ഇതില്‍ നിന്നും വ്യക്തമാവും. എന്നാല്‍ ഹാര്‍ദിക്കിനേക്കാള്‍ ഒരുപാട് പിറകിലല്ല ക്രുനാലെന്നത് എടുത്തു പറയേണ്ട കാര്യമാണ്. കരിയര്‍ അവസാനിക്കുമ്പോള്‍ ഇവരില്‍ ആരായിരിക്കും കൂടുതന്‍ ധനികനാവുകയെന്നാണ് ഇനി അറിയാനുള്ളത്. ഫിറ്റ്‌നസ് ഹാര്‍ദിക്കിന്റെ കരിയറിനു കുറച്ചു കാലമായി വില്ലനാവുന്നുണ്ടെങ്കിലും പൂര്‍ണ ഫിറ്റ്‌നസിലേക്കു വന്നാല്‍ ക്രുനാലിന് ഒപ്പമെത്തുക അസാധ്യമാവുമെന്നുറപ്പാണ്.

Story first published: Wednesday, June 8, 2022, 13:02 [IST]
Other articles published on Jun 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+