ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനായി കളിക്കവെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ് സ്്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. അതു പക്ഷെ കളിക്കളത്തിലെ മാച്ച് വിന്നിങ് പ്രകടനം കൊണ്ടല്ല, മറിച്ച് സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടാണെന്നു മാത്രം. ഹാര്‍ദിക് വീണ്ടുമൊരു പ്രണയത്തില്‍ കുരുങ്ങിയെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
നടിയും സെര്‍ബിയന്‍ മോഡലുമായ നതാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹമോചനത്തിനു ശേഷം ജാസ്മിന്‍ വാലിയയെന്ന ബ്രിട്ടീഷ് ഗായികയുമായി ചേര്‍ത്ത് അദ്ദേഹത്തിന്റെ പേരില്‍ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ജാസ്മിനുമായ ബ്രേക്കപ്പായ ശേഷം ഹാര്‍ദിക്കിനു പുതിയൊരു കാമുകിയെ ലഭിച്ചുവെന്നാണ് പുറത്തു വരുന്ന സൂചനകള്‍. അതു ആരാണെന്നു നോക്കാം.

പുതിയ കാമുകിയാര്
നടിയും മോഡലുമായ മഹിയേക ശര്‍മയാണ് ഹാര്‍ദിക് പാണ്ഡ്യയെ ഇപ്പോള്‍ ക്ലീന്‍ ബൗള്‍ഡാക്കിയിരിക്കുന്നതെന്നാണ് വ്യക്തമാവുന്നത്. റെഡിറ്റില്‍ വന്ന ഒരു സെല്‍ഫി വീഡിയോയ്ക്കു പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്നു അഭ്യൂങ്ങള്‍ വരാന്‍ തുടങ്ങിയത്. ഈ വീഡിയോയുടെ ബാക്ഗ്രൗണ്ടില്‍ മങ്ങിയ ഒരു പുരുഷന്റെ ദൃശ്യവും കാണാം. ഹാര്‍ദിക്കുമായി ഇയാള്‍ക്കു സാമ്യമുണ്ടെന്നാണ് പാപ്പരാസികള്‍ കണ്ടെത്തിയിരിക്കുന്നത്.
ഈ വീഡിയോ വളരെ പെട്ടെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലും വൈറലായി തീര്‍ന്നത്. പുതിയ ടൂര്‍ണമെന്റ്, പുതിയ കാമുകിയെന്നതുള്‍പ്പെടെ നിരവധി രസകരമായ കമന്റുകളും ഹാര്‍ദിക്കിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇതോടെ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈ വീഡിയോയില്‍ മാത്രം നില്‍ക്കുന്നതല്ല കാര്യങ്ങള്‍.
സോഷ്യല്‍ മീഡിയയില്‍ ഹാര്‍ദിക്കും മഹിയേകയും പരസ്പരം ഫോളോ ചെയ്യുന്നുണ്ടെന്നു കൂടി മനസ്സിലാവുമ്പോഴാണ് അഭ്യൂഹങ്ങളില്‍ കഴമ്പുണ്ടാവുമെന്നു വ്യക്തമാവുന്നത്. ഇക്കണോമിക്‌സ് ആന്റ് ഫിനാന്‍സില്‍ ബിരുദമെടുത്ത ശേഷമാണ് മഹിയേക മോഡലിങിലേക്കു കടന്നതെന്നാണ് വ്യക്തമാവുന്നത്.

2014-18 വരെ ന്യൂഡല്‍ഹിയിലെ നവി ചില്‍ഡ്രന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. ഇപ്പോള്‍ മഹിയേകയ്ക്കു 24 വയസ്സാണെന്നാണ് അവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്നും വ്യ്ക്തമാവുന്നത്. സമീപകാലത്തു പല പ്രശസ്തായ ബ്രാന്‍ഡുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും അവര്‍ക്കു ലഭിച്ചിരുന്നു. തനിഷ്‌ക്, യൂനിക്ലോ, വിവോ എന്നിവയടക്കമുള്ള വലിയ ബ്രാന്‍ഡുകള്‍ ഇതിലുള്‍പ്പെടും.
അടുത്തിടെ മനീഷ് മല്‍ഹോത്ര, അനിത ഡോംഗ്രെ, തരുണ്‍ ടഹിലിയാനിയടക്കമുള്ള ചില പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും റാംപില്‍ തിളങ്ങുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ഫാഷന്‍ അവാര്‍ഡ്‌സില്‍ ന്യൂ ഏജിന്റെ മോഡല്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മഹിയേകയെ തേടിയെത്തിയിരുന്നു.
ഇവ കൂടാതെ സിനിമകളിലും ചെറിയ റോളുകളില്‍ ഇവര്‍ പ്രത്യക്ഷപ്പട്ടു കഴിഞ്ഞു. മ്യൂസിക് വീഡിയോകളിലും മഹിയേകയെ കാണാം. 2019ല്‍ പുറത്തിറങ്ങിയ പിഎം നരേന്ദ്രസമോദിയെന്ന ബോളിഡ് സിനിമയിലും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു.