For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൃഥ്വി ഷായെ ബൗള്‍ഡാക്കിയ സുന്ദരി, ആരാണ് പ്രാച്ചി സിങ്? എല്ലാമറിയാം

സ്‌കൂള്‍ ക്രിക്കറ്റിലൂടെയാണ് പൃഥ്വി ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ. 1999 നവംബര്‍ ഒമ്പതിനു ബിഹാറിലെ ഗയയിലാണ് താരം ജനിച്ചത്. 2013ല്‍ സ്‌കൂള്‍ ക്രിക്കറ്റിലെ അവസിശ്വസനീയ പ്രകടനത്തോടെയാണ് പൃഥ്വി ആദ്യമായി വാര്‍ത്തകളില്‍ നിറയുന്നത്. ഹാരിസ് ഷീല്‍ഡ് മാച്ചില്‍ റിസ്വി സ്പ്രിങ്ഫീല്‍ഡിനായി ഇറങ്ങിയ താരം അന്നു അടിച്ചെടുത്തത് 546 റണ്‍സായിരുന്നു. ഇതോടെ 14 കാരനായ പൃഥ്വി ക്രിക്കറ്റ് ലോകത്തെ അദ്ഭുതമായി മാറി.

1

വൈകാടെ ഇന്ത്യന്‍ ജൂനിയര്‍ ടീമിലുമെത്തിയ പൃഥ്വി 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനുമായി മാറി. താരത്തിനു കീഴില്‍ ഇന്ത്യ ലോക ചാംപ്യന്‍മാരാവുകയും ചെയ്തിരുന്നു. പിന്നാലെ ഐപിഎല്ലിലും ഇന്ത്യന്‍ സീനിയര്‍ ടീമിലുമെല്ലാം പൃഥ്വിയെത്തി.

2

ടെസ്റ്റിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയടിച്ച അദ്ദേഹം ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമാവുകയും ചെയ്തു. മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. അവസാനമായി പൃഥ്വിയെ ഇന്ത്യന്‍ ടീമില്‍ കണ്ടത് കഴിഞ്ഞ വര്‍ഷം ജൂണിലെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു. പരമ്പരയില്‍ മോശമല്ലാത്ത പ്രകടനം താരം നടത്തുകയും ചെയ്തു.

3

പൃഥ്വിയുടെ വ്യക്തി ജീവിതത്തിലേക്കു വരികയാണെങ്കില്‍ ടെലിവിഷന്‍ താരമായ പ്രാച്ചി സിങുമായി താരം പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉഡാന്‍ എന്ന പ്രശസ്തമായ ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പ്രാച്ചി. അഭിനയത്തിലൂടെ മാത്രമല്ല നൃത്തത്തിലൂടെയും ഇവര്‍ ശ്രദ്ധിക്കപ്പെട്ടുരുന്നു. തന്റെ നൃത്ത വീഡിയോകള്‍ പ്രാച്ചി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. പൃഥ്വിയേക്കാള്‍ നാലു വയസിനു മുതിര്‍ന്ന പ്രാച്ചി 1995 ജൂലൈ 22ന് മഹാരാഷ്ട്രയിലാണ് ജനിച്ചത്.

4

അഭിനയത്തിലേക്കു വരുന്നതിനു മുമ്പ് മോഡലിങിലൂടെയാണ് പ്രാച്ചി കരിയര്‍ ആരംഭിച്ചത്. തുടക്കത്തില്‍ ചില പ്രാദേശിക ഫാഷന്‍ ഷോകളില്‍ മോഡലിങ് ചെയ്തായിരുന്നു തുടങ്ങിയത്. വൈകാതെ ശ്രദ്ധിക്കപ്പെട്ട ഇവര്‍ പിന്നീട് പല പ്രമുഖ വസ്ത്ര ബ്രാന്‍ഡുകളുടെയും മോഡലായി മാറി. തുടര്‍ന്നായിരുന്നു അഭിനയ രംഗത്തേക്കുള്ള കടന്നുവരവ്. ഉഡാന്‍ എന്ന ടെലിവിഷന്‍ സീരിയലിലെ വന്‍ഷിക ശര്‍മയെന്ന കഥാപാത്രത്തിലൂടെ പ്രാച്ചി ഏറെ പ്രശംസയേറ്റുവാങ്ങി. ഇതിനു ശേഷം ഇന്ത്യാവാലി മായെന്ന ഷോയിലും അവര്‍ അഭിനയിച്ചിരുന്നു.

5

2020ലാണ് പൃഥ്വിയും പ്രാച്ചിയും തമ്മില്‍ അടുപ്പത്തിലാണെന്ന ഗോസിപ്പുകള്‍ വരുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ ഇരുവരും പരസ്പരം കമന്റുകള്‍ ഇടാന്‍ തുടങ്ങിയതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. അന്നു മുതല്‍ പൃഥ്വിയും പ്രാച്ചിയും പ്രണയയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ചില മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്താറുള്ളപ്പോള്‍ പൃഥ്വിയെ അഭിനന്ദിച്ചു കൊണ്ട് പ്രാച്ചി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ഇടാറുമുണ്ട്.

6

2021ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി പൃഥ്വി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ പ്രാച്ചി ഈ തരത്തില്‍ അഭിനന്ദിച്ചിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഉറപ്പായത്. നിന്നെക്കുറിച്ച് ഏറെ അഭിമാനമുണ്ട് പൃഥ്വി ഷായെ ന്നായിരുന്നു രുന്നു ഹൃദയത്തിന്റെ ഇമോജിയോടു കൂടി പ്രാച്ചി ഇന്‍സ്റ്റഗ്രാം സ്റ്റോറി നല്‍കിയത്.

7

പൃഥ്വി ഷായെ അടുത്ത ഐപിഎല്‍ സീസണിലായിരിക്കും ഇനി കാണാനാവുക. മുന്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയാണ് 15ാം സീസണിലും താരം ഇറങ്ങുക. ഫെബ്രുവരിയിലി മെഗാ ലേലത്തിനു മുമ്പ് ഡിസി നിലനിര്‍ത്തിയ നാലു താരങ്ങളിലൊരാള്‍ കൂടിയാണ് പൃഥ്വി. 2018 മുതല്‍ ഡിസിക്കൊപ്പം അദ്ദേഹമുണ്ട്. ഇതുവരെ 53 മല്‍സരങ്ങളില്‍ നിന്നും 24.62 ശരാശരിയില്‍ 146.30 സ്‌ട്രൈക്ക് റേറ്റോടെ 1305 റണ്‍സാണ് പൃഥ്വിയുടെ അക്കൗണ്ടിലുള്ളത്. 10 ഫിഫ്റ്റികളുള്‍പ്പെടെയാണിത്. 2019ലെ സീസണില്‍ നേടിയ 99 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Monday, January 24, 2022, 16:58 [IST]
Other articles published on Jan 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+